Latest News

തിരുപ്പതി ലഡു നിര്‍മ്മാണ വിവാദം: പ്രത്യേക അന്വേഷണ സംഘത്തെ ചോദ്യം ചെയ്ത് ബിജെപി മുന്‍ നേതാവ് നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി

തിരുപ്പതി ലഡു നിര്‍മ്മാണ വിവാദം: പ്രത്യേക അന്വേഷണ സംഘത്തെ ചോദ്യം ചെയ്ത് ബിജെപി മുന്‍ നേതാവ് നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി
X

ന്യൂഡല്‍ഹി: തിരുപ്പതി ലഡു നിര്‍മ്മാണത്തില്‍ മൃഗക്കൊഴുപ്പ് കലര്‍ന്നെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ ചോദ്യം ചെയ്ത് ബിജെപി മുന്‍ നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. നിലവില്‍ സുപ്രീംകോടതി തന്നെ മേല്‍നോട്ടം വഹിക്കുന്ന സ്വതന്ത്ര അന്വേഷണ സമിതി കേസ് അന്വേഷിക്കുന്നുണ്ടെന്നും, അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സമിതിയെ കുറിച്ചുള്ള ഹരജിക്ക് പ്രസക്തിയില്ലെന്നും കോടതി നിരീക്ഷിച്ചു..

അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പേ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു പരസ്യമായി ആരോപണം ഉന്നയിച്ചതിനെയും കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. ദൈവത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നാണ് കോടതി അന്ന് ഓര്‍മ്മിപ്പിച്ചത്.ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

Next Story

RELATED STORIES

Share it