World

കുവൈത്തില്‍ കൊവിഡ് വൈറസ് ബാധ 910 കവിഞ്ഞു; പൂര്‍ണ കര്‍ഫ്യൂ ആലോചനയില്‍

പുതുതായി വൈറസ് സ്ഥിരീകരിക്കപ്പെട്ട 37 പേരടക്കം ആകെ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 479 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരില്‍ 36 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധയേറ്റത്.

കുവൈത്തില്‍ കൊവിഡ് വൈറസ് ബാധ 910 കവിഞ്ഞു; പൂര്‍ണ കര്‍ഫ്യൂ ആലോചനയില്‍
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ 37 ഇന്ത്യക്കാര്‍ അടക്കം 55 പേര്‍ക്കുകൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ രോഗബാധയേറ്റവരുടെ എണ്ണം ഇതോടെ 910 ആയി. പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയാലുള്ള സാഹചര്യവും പ്രത്യാഘാതങ്ങളും പഠിക്കാനും നടപ്പാക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കാനും പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. ഇതോടൊപ്പം പൂര്‍ണ കര്‍ഫ്യൂവിന് ഉത്തരവിട്ടാല്‍ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രിസഭ നിര്‍ദേശം നല്‍കി. പുതുതായി വൈറസ് സ്ഥിരീകരിക്കപ്പെട്ട 37 പേരടക്കം ആകെ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 479 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരില്‍ 36 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധയേറ്റത്.

ഒരാളുടെ രോഗബാധയുടെ ഉറവിടം അന്വേഷണത്തിലാണ്. ഇന്ത്യക്കാര്‍ക്ക് പുറമേ പുതുതായി രോഗബാധയേറ്റ മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്. സ്വദേശികള്‍- 6 ഈജിപ്തുകാര്‍- 1, ബംഗ്ലാദേശികള്‍- 6, ഇറാനി- 1, പാകിസ്താനികള്‍- 2, നേപ്പാളി- 1, സിറിയ- 1. രോഗബാധയേറ്റ 55 പേരില്‍ 6 പേരുടെ രോഗബാധയുടെ ഉറവിടം അന്വേഷണത്തിലാണ്. പുതുതായി ആരും രോഗവിമുക്തി നേടിയതായി റിപോര്‍ട്ടില്ല. നിലവില്‍ കൊവിഡ് വൈറസ് ബാധയില്‍നിന്ന് ആകെ രോഗവിമുക്തി നേടിയത് 111 പേരാണ്. ആകെ 798 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 22 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 8 പേരുടെ നില അതീവഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുല്ല അല്‍സനദ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it