Kerala

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തിയ പോലിസിനെതിരെ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

കഴിഞ്ഞ 18നു മലപ്പുറം ജില്ലാ കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ് നടത്തിയ പോലിസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കെപിസിസി സെക്രട്ടറി കെ പി നൗഷാദലി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കെ സുനില്‍, റിയാസ് അലി എന്നിവരാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തിയ പോലിസിനെതിരെ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി
X

കൊച്ചി:മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ ആക്രമിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹരജി. കഴിഞ്ഞ 18നു മലപ്പുറം ജില്ലാ കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ് നടത്തിയ പോലിസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കെപിസിസി സെക്രട്ടറി കെ പി നൗഷാദലി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കെ സുനില്‍, റിയാസ് അലി എന്നിവരാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

ജില്ലാ പോലിസ് മേധാവിമാര്‍ക്ക് പ്രകടനങ്ങളും മാര്‍ച്ചുകളും നടക്കുമ്പോള്‍ നിയമവിരുദ്ധമായി ലാത്തിച്ചാര്‍ജ് നടത്തുകയും വെള്ളം ചീറ്റുകയും ചെയ്യരുതെന്നു നിര്‍ദ്ദേശിച്ചു സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ഡിജിപിക്കു നിര്‍ദ്ദേശം നല്‍കണമെന്നു ഹരജിയില്‍ ആവശ്യപ്പെട്ടു. മലപ്പുറം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രേംജിത്ത്, സര്‍ക്കിളിന്റെ ഡ്രൈവര്‍ എ ജി ഹമീദ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ ഹരിലാല്‍, മുരളി, എഎസ്‌ഐ വിനോദ്, കൊണ്ടോട്ടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു എന്നിവരുടെ നേതൃത്വത്തില്‍ ഹരജിക്കാര്‍ക്കെതിരെ ആക്രമം നടത്തിയെന്നാണ് ഹരജിയിലെ ആരോപണം.

മാര്‍ച്ച് കലക്ടറേറ്റിനു സമീപത്തെത്തിയപ്പോള്‍ നടത്തിയ പോലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഹരജിക്കാര്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായ പരിക്കുപറ്റിയെന്നാണ് ഹരജിയില്‍ പറയുന്നത്. നിരായുധരായി ഭരണ ഘടന അനുവദിച്ചിരിക്കുന്ന രീതിയില്‍ സമാധാന പരമായി നടത്തിയ പ്രതിഷേധത്തിനെതിരെ പോലിസ് അക്രമം അഴിച്ചുവിടുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് പോലിസ് അതിക്രമുണ്ടായതെന്നു ഹരജിക്കാര്‍ വ്യക്തമാക്കി. ഹരജി നാളെ കോടതി പരിഗണിക്കും.

Next Story

RELATED STORIES

Share it