Kerala

യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമം; ആറുപ്രതികളുടെ റിമാന്റ് കാലാവധി നീട്ടി

ജയില്‍ മാറ്റണമെന്ന പ്രതികളുടെ ആവശ്യവും കോടതി തള്ളി. ജില്ലാ ജയിലില്‍ നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിയിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്.

യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമം; ആറുപ്രതികളുടെ റിമാന്റ് കാലാവധി നീട്ടി
X

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ആറുപ്രതികളുടെ റിമാന്റ് കാലാവധി നീട്ടി. എസ്എഫ്‌ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നാസിം ഉള്‍പ്പടെയുള്ളവരുടെ റിമാന്റ് കാലാവധിയാണ് കോടതി നീട്ടിയത്.

അതേസമയം, ജയില്‍ മാറ്റണമെന്ന പ്രതികളുടെ ആവശ്യവും കോടതി തള്ളി. ജില്ലാ ജയിലില്‍ നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിയിലേക്ക് മാറ്റണമെന്ന് അഭിഭാഷകന്‍ മുഖേന പ്രതികള്‍ കോടതിയോട് ആവശ്യപ്പെട്ടത്.

Next Story

RELATED STORIES

Share it