Top

You Searched For "trivandrum University College"

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ വീണ്ടും അക്രമം

2 Dec 2019 5:55 PM GMT
ഗേറ്റ് പൂട്ടി പ്രതിഷേധിച്ചെതിനെതിരേ കോളജ് അച്ചടക്കസമിതി എസ്എഫ്‌ഐക്കെതിരേ റിപോര്‍ട്ട് നല്‍കിയതാണ് പ്രകോപനത്തിനുള്ള കാരണമെന്നാണ് വിവരം.

യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമം: ഒരു പ്രതി കൂടി കീഴടങ്ങി

17 Oct 2019 4:26 PM GMT
ഒമ്പതാം പ്രതിയായ കാട്ടാക്കട സ്വദേശി ഹരീഷാണ് കന്റോണ്‍മെന്റ് പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. സംഭവത്തിനുശേഷം ഹരീഷ് ഒളിവിലായിരുന്നു. ഇതോടെ കേസില്‍ 19 പ്രതികള്‍ പിടിയിലായിട്ടുണ്ട്.

യൂണിവേഴ്സിറ്റി കോളജ്: കെഎസ്‌യു, എഐഎസ്എഫ് സമർപ്പിച്ച പത്രികകളും സ്വീകരിച്ചു

20 Sep 2019 2:52 PM GMT
എസ്എഫ്ഐയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് മറ്റ് സംഘടനകളുടെ പത്രികകൾ തള്ളിയതെന്ന് ആരോപണം ഉയർന്നിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ഇക്കാര്യത്തിൽ പുനരാലോചന ഉണ്ടായത്.

യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസ്; ഒരാൾകൂടി പിടിയിൽ

30 Aug 2019 9:34 AM GMT
ഒളിവിലായിരുന്ന പെരിങ്ങമ്മല സ്വദേശി മുഹമ്മദ് അസ്‌ലം ആണ് അറസ്റ്റിലായത്. കേസിലെ പത്താം പ്രതിയാണ് അസ്‌ലം.

പരീക്ഷാത്തട്ടിപ്പ്: ഉത്തരം അയച്ചത് പോലിസുകാരനെന്ന് പി.എസ്.സി വിജിലന്‍സ്

7 Aug 2019 7:21 AM GMT
പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ പോലിസുകാരനായ കല്ലറ സ്വദേശി ഗോകുലാണ് പ്രണവിന് ഉത്തരങ്ങള്‍ സന്ദേശമായി അയച്ചുകൊടുത്തതെന്നാണ് പി.എസ്.സി വിജിലന്‍സിന്റെ കണ്ടെത്തല്‍.

യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമം; ആറുപ്രതികളുടെ റിമാന്റ് കാലാവധി നീട്ടി

29 July 2019 7:19 AM GMT
ജയില്‍ മാറ്റണമെന്ന പ്രതികളുടെ ആവശ്യവും കോടതി തള്ളി. ജില്ലാ ജയിലില്‍ നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിയിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്.

യൂനിവേഴ്സിറ്റി കോളജ്; കെഎസ്‌യു ഭാരവാഹിയെ ക്ലാസിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

23 July 2019 12:25 PM GMT
യൂണിറ്റ് വൈസ് പ്രസിഡന്റ് ആര്യയെയാണ് സഹപാഠികള്‍ ഗ്രൂപ്പില്‍ ഒഴിവാക്കിയത്. ഇത് ഭാരവാഹികളെയും കോളജിലെ കെ.എസ്.യു പ്രവര്‍ത്തകരെയും മാനസികമായി തളര്‍ത്താനുള്ള എസ്.എഫ്.ഐയുടെ നീക്കമാണെന്നു യൂണിറ്റ് പ്രസിഡന്റ് അമല്‍ ചന്ദ്രന്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമം: അന്വേഷണം സ്തംഭനാവസ്ഥയില്‍

23 July 2019 6:24 AM GMT
പ്രതികള്‍ എല്ലാം തലസ്ഥാനത്തുണ്ടെന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവില്ലാതെ അവിടെ പരിശോധന നടത്താന്‍ കഴിയാത്ത സ്ഥിതിയിലാണു പോലിസ്.

യൂണിവേഴ്‌സിറ്റി കോളജില്‍ 18 വര്‍ഷത്തിനുശേഷം കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു

22 July 2019 5:41 AM GMT
പുതിയ നേതാക്കളുമായെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ കോളജിലേക്ക് പോലിസ് കടത്തിവിട്ടില്ല. നേതാക്കളെ മാത്രമാണ് ക്യാമ്പസിലേക്ക് വിട്ടത്. അമല്‍ചന്ദ്രനാണ് പ്രസിഡന്റ്. ആര്യ എസ് നായര്‍ വൈസ് പ്രസിഡന്റ്. ഏഴു പേരാണ് കമ്മിറ്റിയില്‍ ഉള്ളത്.

കനത്ത പോലിസ് കാവലിൽ യൂനിവേഴ്സിറ്റി കോളജ് തുറന്നു

22 July 2019 5:10 AM GMT
വിദ്യാര്‍ഥികളുടെയും അധ്യാപകരുടേയും ജീവനക്കാരുടെയും ഐഡി കാര്‍ഡുകള്‍ പരിശോധിച്ച ശേഷമാണ് കോളേജിലേക്ക് കടത്തിവിടുന്നത്. ഐഡി കാർഡില്ലാത്തവരെ മടക്കി അയക്കുകയാണ്. ഒരു എസിപി, മൂന്ന് സിഐമാർ, നിരവധി എസ്ഐമാർ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ.

യൂനിവേഴ്സിറ്റി കോളജ് നാളെ തുറക്കും; അധ്യയനം സുഗമമാവുമെന്ന പ്രതീക്ഷയിൽ അധികൃതർ

21 July 2019 10:30 AM GMT
യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസില്‍ തിരിച്ചറിഞ്ഞവരിൽ ഇനിയും പിടിയിലാവാനുള്ള 10 പ്രതികള്‍ക്കായി പോലിസ് ഉടൻ ലുക്കൗട്ട് നോട്ടീസ് ഇറക്കും. പ്രതികളുടെ വീടുകളില്‍ പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

പോലിസ് വേട്ടക്കെതിരേ ഇടപെട്ടാൽ താണ്ഡവമാവില്ല; മറുപടിയുമായി കോടിയേരി

19 July 2019 10:10 AM GMT
സിപിഎമ്മിന്റെ പോഷകസംഘടനയല്ല എസ്എഫ്‌ഐ. തൊഴിലാളികളുടെ സംഘടനയായ സിഐടിയു ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളുടെ സംഘടനകള്‍ ഒന്നും പാര്‍ട്ടിയുടെ പോഷകസംഘടനകളല്ല. സ്വതന്ത്രസ്വഭാവമുള്ള ബഹുജന സംഘടനകളാണ്.

എസ്എഫ്‌ഐയുടെ അക്രമങ്ങള്‍ക്ക് ഒത്താശചെയ്യുന്നത് നാണംകെട്ട മന്ത്രി കെ ടി ജലീലെന്ന് ചെന്നിത്തല

18 July 2019 8:12 AM GMT
എസ്എഫ്‌ഐ നേതാക്കളുടെ അക്രമങ്ങള്‍ക്കും വിദ്യാര്‍ഥി വിരുദ്ധനിലപാടുകള്‍ക്കും ഒത്താശ ചെയ്യുന്നത് കെ ടി ജലീലെന്ന നാണംകെട്ട മന്ത്രിയാണെന്ന് ചെന്നിത്തല ആരോപിച്ചു. എസ്എഫ്‌ഐയുടെ ശവദാഹം നടത്തണമെന്ന് എതിരാളികള്‍ ആവശ്യപ്പെടുന്നെന്നാണ് ജലീല്‍ പറയുന്നത്.

ശിവരഞ്ജിത്തിനെതിരേ മോഷണത്തിനും വ്യാജരേഖ ചമച്ചതിനും കേസ്സെടുക്കും

16 July 2019 7:31 AM GMT
ശിവരഞ്ജിത്തിന്റെ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന തെളിവുകളും പുറത്തു വന്നു. പിഎസ്‌സിയില്‍ ശിവരഞ്ജിത് 3.58 മാർക്ക് നേടിയത് അമ്പെയ്ത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ്. എന്നാൽ, കഴിഞ്ഞ 12 വർഷത്തിനിടെ ശിവരഞ്ജിത്ത് സംസ്ഥാനത്ത് അമ്പെയ്ത്ത് മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്ന് ആര്‍ച്ചറി അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോറിസ് പൗലോസ് വ്യക്തമാക്കി.

ക്രമസമാധാന തകർച്ച: പോലിസ് ഉന്നതതലയോഗം ചേരുന്നു

16 July 2019 6:23 AM GMT
യൂണിവേഴ്സിറ്റി കോളജ് അക്രമത്തില്‍ പ്രതിയായ എസ്എഫ്ഐ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തര പേപ്പറും വ്യാജസീലും കണ്ടെത്തിയ സംഭവത്തില്‍ പോലിസ് നിയമോപദേശം തേടും. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും കേസെടുക്കുന്നതില്‍ തീരുമാനം എടുക്കുക.

തിരുവനന്തപുരം ആര്‍ട്സ് കോളജിലും എസ്എഫ്ഐ ഗുണ്ടായിസമെന്ന് വിദ്യാർഥികൾ

16 July 2019 6:09 AM GMT
യൂനിവേഴ്സിറ്റി കോളജിലെ ബിരുദ വിദ്യാർഥിയായ അഖിൽ വധശ്രമക്കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് യൂണിവേഴ്സിറ്റി ഉത്തരപേപ്പര്‍ കണ്ട സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കേരള യൂണിവേഴ്സിറ്റി വിസി ഡോ.വി പി മഹാദേവന്‍പിള്ള വ്യക്തമാക്കി. ഉത്തരപേപ്പറുകള്‍ കണക്ക് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് എല്ലാ കോളജുകള്‍ക്കും പരീക്ഷാ കണ്‍ട്രോളര്‍ കത്തയച്ചു.

എസ്ഡിപിഐ മാർച്ചിന് നേരെ ജലപീരങ്കി

15 July 2019 10:29 AM GMT
കലാലയങ്ങളില്‍ വിദ്യാര്‍ഥി സ്വാതന്ത്ര്യം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലേക്ക് എസ്ഡിപിഐ മാര്‍ച്ച്‌

അഖില്‍ വധശ്രമക്കേസ്: ഒന്നാംപ്രതിയുടെ വീട്ടില്‍നിന്ന് ഉത്തരകടലാസുകളും സീലും കണ്ടെത്തി

14 July 2019 2:54 PM GMT
റെയ്ഡിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ കൈയേറ്റ ശ്രമമുണ്ടായി.

എസ്എഫ്‌ഐ ക്രിമിനലുകളെ അറസ്റ്റ് ചെയ്യണം; യൂണിവേഴ്‌സിറ്റി കോളജിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തും

14 July 2019 10:27 AM GMT
എസ്എഫ്ഐയുടെ ആയുധപ്പുരയായ യൂനിവേഴ്സിറ്റി കോളജിൽ റെയ്ഡ് നടത്താൻ പോലിസ് ഇനിയെങ്കിലും ആർജവം കാട്ടണം. എസ്എഫ്ഐ നിയന്ത്രിക്കുന്ന അക്രമികളേയും ഗുണ്ടാസംഘങ്ങളേയും കാംപസിന് പുറത്താക്കി വിദ്യാർഥികൾക്ക് സമാധാനപരമായ പഠനാന്തരീക്ഷം ഉറപ്പാക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

എസ്എഫ്‌ഐ തെറ്റുതിരുത്തണമെന്ന് കോടിയേരി; എസ്എഫ്‌ഐ നടപടി മുട്ടാളത്തമെന്ന് ബേബി

14 July 2019 9:45 AM GMT
എസ്എഫ്‌ഐ നേതാക്കളുടെ കുത്തേറ്റു ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥി അഖില്‍ ചന്ദ്രനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണു കോടിയേരി തിരുത്തല്‍ ആവശ്യപ്പെട്ടത്.

​നസീ​മി​നെ പോ​ലിസി​ലെടുത്ത് നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​നി​ൽ നി​യ​മി​ക്ക​ണം; സർക്കാരിനെ പരിഹസിച്ച് പി സി വിഷ്ണുനാഥ്

14 July 2019 6:25 AM GMT
യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ വ​ധ​ശ്ര​മ​ക്കേ​സി​ൽ പ്ര​തി​ക​ളാ​യ എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ പി​.എ​സ്.സി റാ​ങ്ക് പ​ട്ടി​ക​യി​ലെ ഉ​ന്ന​ത റാ​ങ്കു​കാ​രാ​ണെ​ന്നു വെ​ളി​പ്പെ​ട്ടി​രു​ന്നു. ക​ണ്ണൂ​ർ ആ​സ്ഥാ​ന​മാ​യ കെഎ​പി 4 ബ​റ്റാ​ലി​യ​നി​ലെ പോ​ലിസ് കോ​ണ്‍​സ്റ്റ​ബി​ൾ നി​യ​മ​ന​ത്തി​നു​ള്ള റാ​ങ്ക് പ​ട്ടി​ക​യി​ലാ​ണ് പ്ര​തി​ക​ൾ കൂ​ട്ട​ത്തോ​ടെ ഇ​ടം​പി​ടി​ച്ച​ത്.

യൂനിവേഴ്‌സിറ്റി കോളജ് അക്രമം: പ്രതികളായ എസ്എഫ്‌ഐക്കാര്‍ പിഎസ്‌സി റാങ്ക് പട്ടികയില്‍; സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി

14 July 2019 5:28 AM GMT
കേസിലെ ഒന്നാംപ്രതിയും എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റുമായ ആര്‍ ശിവരഞ്ജിത്തും രണ്ടാംപ്രതി എ എന്‍ നസീമുമാണ് റാങ്ക് ലിസ്റ്റിലുള്ളത്. സിവില്‍ പോലിസ് ഓഫിസര്‍ കെഎപി നാലാം ബറ്റാലിയന്‍ (കാസര്‍ഗോഡ്) റാങ്ക് ലിസ്റ്റില്‍ ശിവരഞ്ജിത്ത് ഒന്നാം റാങ്കുകാരനും നസീം 28ാം റാങ്കുകാരനുമാണ്.

സ്പീക്കറുടെ മുതലകണ്ണീര്‍ കേരളത്തിന് വേണ്ട; 2015 മാര്‍ച്ച് 13 ഓര്‍മിപ്പിച്ച് ജ്യോതികുമാര്‍

14 July 2019 5:04 AM GMT
ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയ്ക്കുള്ളില്‍ താങ്കളും സഹസഖാക്കളും ചേര്‍ന്ന് നടത്തിയ അക്രമങ്ങള്‍ മറന്നോ ?

നസീം പിടിച്ചുനിര്‍ത്തി, കുത്തിയത് ശിവരഞ്ജിത്ത്; അഖിലിന്റെ മൊഴി

13 July 2019 10:10 AM GMT
സംഘത്തില്‍ ഇരുപതിലേറെ എസ്എഫ്‌ഐക്കാര്‍ ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയില്‍ അഖില്‍ വ്യക്തമാക്കി.

പ്രതികളെ എസ്എഫ്‌ഐയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു; യൂനിറ്റ് പിരിച്ചുവിടുന്നതില്‍ തര്‍ക്കം

13 July 2019 9:14 AM GMT
ദേശീയ നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാന്‍ ഇതുവരെ ജില്ലാ കമ്മിറ്റി തയ്യാറായിട്ടില്ലെന്നാണ് വിവരം.അക്രമികളായ വിദ്യാര്‍ഥികളെ ഇപ്പോഴും ഒരു വിഭാഗം സംരക്ഷിക്കുകയാണെന്ന് ആരോപണവും നിലനില്‍ക്കുന്നുണ്ട്.

'യൂണിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പാൾ എസ്എഫ്ഐയുടെ കളിപ്പാവ'-ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനി

13 July 2019 9:06 AM GMT
ആര്‍ത്തവം ആണെന്നു പറഞ്ഞാല്‍പോലും പെണ്‍കുട്ടികളെ സമരങ്ങളിലും ജാഥകളിലും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കും. കുഴഞ്ഞുവീണാല്‍ വെള്ളംപോലും നല്‍കില്ല.

ജീവന്‍ അപകടത്തിലാകുമോയെന്ന് ഭയമുണ്ടെന്ന് പ്രതികളെ കുറിച്ച് വെളിപ്പെടുത്തിയ വിദ്യാര്‍ഥി

13 July 2019 9:00 AM GMT
അക്രമങ്ങളിലൂടെ മാത്രമേ പാര്‍ട്ടി വളര്‍ത്താവൂ എന്ന ഇപ്പോഴത്തെ യൂണിയന്‍ ഭാരവാഹികളുടെ നിലപാടിനെതിരായാണ് ഞങ്ങള്‍ ഇപ്പോള്‍ പോരാടുന്നതെന്നും ജിതിന്‍ പറഞ്ഞു

യൂനിവേഴ്സിറ്റി കോളജിലെ കൊലപാതകശ്രമം പ്രത്യേകസംഘം അന്വേഷിക്കും

13 July 2019 6:44 AM GMT
പരാതിയുമായി മുന്നോട്ടുപോകുമെന്ന് അഖിലിന്‍റെ പിതാവ് ചന്ദ്രന്‍ പറഞ്ഞു. കേസുമായി ഏതറ്റം വരെയും പോകും.

എസ്എഫ്ഐ നേതാക്കൾ ഒളിവിൽ; ലക്ഷ്യമിട്ടത് അഖിലിനെ കൊലപ്പെടുത്താൻ, മൊഴി ഇന്ന് രേഖപ്പെടുത്തും

13 July 2019 5:26 AM GMT
കുത്തിക്കൊല്ലുമെടാ എന്ന് ആക്രോശിച്ചുകൊണ്ടാണ് പ്രതികൾ അഖിലിനെ ഓടിച്ചിട്ട് കുത്തിയത്. ശിവരഞ്ജിതാണ് അഖിലിന്റെ നെഞ്ചിലേക്ക് കത്തിയിറക്കിയതെന്നും കൃത്യമായ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ എഫ്ഐആറിൽ പറയുന്നു.

യൂനിവേഴ്സിറ്റി കോളജിലേക്ക് മാർച്ച് നടത്തിയ കാംപസ്ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി

12 July 2019 3:50 PM GMT
അക്രമികളെ വളർത്തിയെടുക്കുന്ന ഏജൻസിയായി എസ്എഫ്ഐ മാറി. എസ്എഫ്ഐ കൈയ്യടക്കി വച്ചിരിക്കുന്ന കാംപസുകൾ ഗുണ്ടാ കേന്ദ്രങ്ങളും ആയുധപ്പുരകളുമാണ്. ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം ഊർജിതമാക്കണം.

അഖിലിനെ മുമ്പും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടുണ്ടെന്ന് പിതാവ്

12 July 2019 3:27 PM GMT
എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥിയെ ആക്രമിച്ചതെന്നാണ് പോലിസ് പറയുന്നത്. നസീമടക്കം അഞ്ചുപേര്‍ സ്ഥലത്തുണ്ടായിരുന്നു. മുമ്പ് പോലിസുകാരെ പാളയത്ത് റോഡിലിട്ട് മര്‍ദ്ദിച്ച കേസിലെ പ്രതിയാണ് നസീം.

യൂനിവേഴ്‌സിറ്റി കോളജില്‍ പഠനം തുടരാനില്ലെന്ന് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി; പരാതിയില്‍ നിന്ന് പിന്മാറിയത് ഭയം കൊണ്ട്

14 May 2019 1:37 AM GMT
ഭയം കൊണ്ടാണ് കോളജ് മാറാനും പരാതിയില്‍ നിന്ന് പിന്‍വാങ്ങാനും തീരുമാനിച്ചതെന്ന് വിദ്യാര്‍ത്ഥിനിയുടെ ബന്ധു വെളിപ്പെടുത്തി.

യൂനിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമം: ഗവര്‍ണര്‍ റിപോര്‍ട്ട് തേടി

7 May 2019 12:32 PM GMT
കേരള സര്‍വകലാശാലയുടെ ചാന്‍സലറായ ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍ വി പി മഹാദേവന്‍ പിള്ളയോടാണ് റിപോര്‍ട്ട് തേടിയത്. സംഭവത്തിന്റെ സ്ഥിതിവിവരറിപോര്‍ട്ടാണ് ഗവര്‍ണര്‍ തേടിയിരിക്കുന്നത്.

യൂനിവേഴ്സിറ്റി കോളജിൽ വിദ്യാർഥിനിയുടെ ആത്മഹത്യ ശ്രമം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

4 May 2019 9:05 AM GMT
കോളജ് വിദ്യാഭ്യാസ ഡയറക്ടറും കോളജ് പ്രിൻസിപ്പലും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപോർട്ട് സമർപ്പിക്കണം.

ആരോഗ്യകരമായ യൂനിയന്‍ പ്രവര്‍ത്തനമാണ് കോളജില്‍ വേണ്ടത്; അല്ലാതെ ഗുണ്ടാ പ്രവര്‍ത്തനമല്ല

4 May 2019 7:54 AM GMT
യൂനിവേഴ്‌സിറ്റി കോളജിലെ വിദ്യാർഥിനിയുടെ ആത്മഹത്യാ ശ്രമത്തിൽ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Share it