നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ 24 പുതിയ കേസുകള്‍; മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 245 പേര്‍ക്കെതിരെയും കേസെടുത്തു
നിരോധനാജ്ഞ ലംഘിച്ചതിന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 4,432 ആയി. 5,461 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്.
BY RSN30 May 2020 3:19 PM GMT
X
RSN30 May 2020 3:19 PM GMT
മലപ്പുറം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ 24 കേസുകള്‍ കൂടി ഇന്ന് രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരീം അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി 28 പേരെ ഇന്നലെ അറസ്റ്റു ചെയ്തു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ ഏഴ് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 4,432 ആയി. 5,461 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 2,569 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
മാസ്ക് ധരിക്കാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങിയതിന് 245 പേര്‍ക്കെതിരേ ഇന്ന് പോലിസ് കേസെടുത്ത് പിഴ ഈടാക്കി. മാസ്ക് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെതിരെ പോലിസ് കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
Next Story
RELATED STORIES
കശ്മീരില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം
2 May 2024 4:32 AM GMTമല്‍സ്യത്തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക: മുസ്തഫ കൊമ്മേരി
30 April 2024 1:15 PM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTവിവാഹത്തിനു പോയി മടങ്ങിയ മാതാവും മകളും ട്രെയിനിടിച്ച് മരിച്ചു
22 April 2024 3:13 PM GMTകോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്
18 April 2024 6:50 AM GMT