വാഹന പരിശോധനക്കിടെ ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
താമരശ്ശേരി സ്വദേശി കെ സി വിവേക്, വേലിയമ്പം സ്വദേശികളായ ലിബിന്‍ രാജന്‍, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്ന് 22 ഗ്രാം ഹാഷിഷ് ഓയിലാണ് കണ്ടെത്തിയത്.
BY SRF29 Aug 2022 7:29 PM GMT
X
SRF29 Aug 2022 7:29 PM GMT
വയനാട്: വയനാട് പുല്‍പ്പള്ളിയില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. പുല്‍പ്പള്ളി ടൗണില്‍ നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ മയക്ക് മരുന്നുമായി സഞ്ചരിച്ച പ്രതികള്‍ പിടിയിലായത്. താമരശ്ശേരി സ്വദേശി കെ സി വിവേക്, വേലിയമ്പം സ്വദേശികളായ ലിബിന്‍ രാജന്‍, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്ന് 22 ഗ്രാം ഹാഷിഷ് ഓയിലാണ് കണ്ടെത്തിയത്. പ്രതികള്‍ സഞ്ചരിച്ച വാഹനം പുല്‍പ്പള്ളി പോലിസ് കസ്റ്റഡിയിലെടുത്തു.
Next Story