Kerala

വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

പുഴക്കാട്ടിരി പരവക്കലിലെ പറമ്പന്‍ അബ്ദുറഹ്മാന്റെ മകന്‍ അനീസ് (38) ആണ് മരിച്ചത്.

വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
X

പെരിന്തല്‍മണ്ണ: കോഴി ഫാമില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പുഴക്കാട്ടിരി പരവക്കലിലെ പറമ്പന്‍ അബ്ദുറഹ്മാന്റെ മകന്‍ അനീസ് (38) ആണ് മരിച്ചത്. കടുങ്ങപുരം കരുവാടി കുളമ്പിലെ കോഴി ഫാമിലാണ് അനീസിനെ വ്യാഴാഴ്ച രാവി പത്തോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാടകക്ക് ഫാം നടത്തുന്ന അനീസ് കോഴികള്‍ക്ക് തീറ്റ കൊടുക്കുന്നതിനായി പതിവുപോലെ രാവിലെ വീട്ടില്‍ നിന്നും കോഴി ഫാമിലേക്ക് എത്തിയതായിരുന്നു.

കോഴികള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റതായാണ് കരുതുന്നത്. കൊളത്തൂര്‍ പൊലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ത്തിന് ശേഷം മൃതദേഹം കരിഞ്ചാപ്പാടി ജുമാ മസ്ജിദില്‍ കബറടക്കി. മാതാവ്: പരേതനായ കദീജ. ഭാര്യ: ഫര്‍സാന കരിഞ്ചാപ്പാടി,

മക്കള്‍: ലിയാ ഫാത്തിമ, മുഹമ്മദ് ഹാദി .സഹോദരങ്ങള്‍: ഷിഹാബുദ്ധീന്‍, ഹസീന, ആരിഫ.

Next Story

RELATED STORIES

Share it