Kerala

ആഘോഷത്തിന്റെ മറവില്‍ തലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നു; ജില്ലാ കലക്ടര്‍ ഇടപെടുക: എസ്ഡിപിഐ

ആഘോഷത്തിന്റെ മറവില്‍ തലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നു; ജില്ലാ കലക്ടര്‍ ഇടപെടുക: എസ്ഡിപിഐ
X

തലശ്ശേരി: ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന തലശ്ശേരി കാര്‍ണിവല്‍ ആഘോഷത്തിനിടയില്‍ തലശ്ശേരി നഗരം അനുഭവിക്കുന്ന ഗതാഗത കുരുക്ക് നീക്കാന്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്ന് തലശ്ശേരി മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. തലശ്ശേരി നഗരത്തിലെ താരതമ്യേനെ തിരക്ക് കുറഞ്ഞ മറ്റു സ്ഥലങ്ങള്‍ കണ്ടെത്താതെ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാക്കുന്ന രീതിയില്‍ കാര്‍ണിവല്‍ പരിപാടി ആസൂത്രണം ചെയ്ത സ്ഥലം എംഎല്‍എയും വിവിധ മെമ്പര്‍മാരും അടക്കം പൊതുജനങ്ങളോട് മാപ്പുപറയണം.

തലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയുടെ മുന്‍വശത്തെ പ്രധാന റോഡ് ബ്ലോക്ക് ചെയ്ത്് തലശ്ശേരി കാര്‍ണിവല്‍ ആഘോഷിക്കുന്നത് മുനിസിപ്പാലിറ്റി ആഘോഷ കമ്മിറ്റിയും വ്യപാര സംഘടനകളുമാണ്. തലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് തടസ്സം സൃഷ്ടിക്കുന്ന വേദി പ്രസ്തുത സ്ഥലത്തുനിന്നും മാറ്റി പുതിയ ബസ് സ്റ്റാന്റിലെ മുന്‍സിപ്പാലിറ്റിയുടെ തന്നെ ഓപ്പണ്‍ സ്റ്റേജിലേക്കോ അല്ലെങ്കില്‍ അനുയോജ്യമായ മറ്റു സ്ഥലങ്ങളിലേക്കോ മാറ്റണമെന്നും മണ്ഡലം കമ്മിറ്റി കലക്ടറോട് ആവശ്യപ്പെട്ടു. എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് റാസിഖ്, വൈസ് പ്രസിഡന്റ് മന്‍ഷുദ്, സെക്രട്ടറി ജുനൈദ്, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി നൗഫല്‍ പാറാല്‍, ട്രഷറര്‍ അബ്ദുല്ലത്തീഫ് ജോയിന്റ് സെക്രട്ടറി നൗഷാദ് ബംഗ്ല തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.





Next Story

RELATED STORIES

Share it