Kerala

പോലിസ് ആസ്ഥാനത്ത് സന്ദര്‍ശകരെ ഇനി റോബോട്ട് സ്വീകരിക്കും

സന്ദര്‍ശകരെ സ്വീകരിക്കാനും ആവശ്യമായ വിവരങ്ങള്‍ അവര്‍ക്കു നല്‍കാനും ഈ യന്ത്രമനുഷ്യനു കഴിയും. ഇന്ത്യയില്‍ ആദ്യമായും ലോകത്ത് നാലാമത്തെ രാജ്യത്തുമാണ് പദ്ധതി നടപ്പാക്കുന്നത്.

പോലിസ് ആസ്ഥാനത്ത് സന്ദര്‍ശകരെ ഇനി റോബോട്ട് സ്വീകരിക്കും
X
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേരള പോലിസിന് സമര്‍പ്പിക്കുന്ന രാജ്യത്തെ ആദ്യ മനുഷ്യനിര്‍മ്മിത വനിത റോബോട്ട് സബ് ഇന്‍സ്‌പെക്ടര്‍ കെപി ബോട്ട് (KP -BOT)

തിരുവനന്തപുരം: പോലിസ് ആസ്ഥാനത്ത് സന്ദര്‍ശകരെ ഇനി റോബോട്ട് സ്വീകരിക്കും. KP - BOT എന്ന സംവിധാനമാണ് പ്രവര്‍ത്തന സജ്ജമാവുന്നത്. ഇന്ത്യയിലെ ആദ്യത്തെ Humanoid Police Robot ആണിത്. സന്ദര്‍ശകരെ സ്വീകരിക്കാനും ആവശ്യമായ വിവരങ്ങള്‍ അവര്‍ക്കു നല്‍കാനും ഈ യന്ത്രമനുഷ്യനു കഴിയും. ഇന്ത്യയില്‍ ആദ്യമായും ലോകത്ത് നാലാമത്തെ രാജ്യത്തുമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് 6.30ന് പോലിസ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം അറിയിച്ചു.

Next Story

RELATED STORIES

Share it