Kerala

പോപുലര്‍ ഫ്രണ്ട് യൂനിറ്റി മീറ്റ് നാളെ പള്ളുരുത്തിയില്‍

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന യൂനിറ്റിമീറ്റില്‍ നളെ വൈകുന്നേരം 4.30ന് പള്ളുരുത്തി അര്‍ജുനന്‍ മാസ്റ്റര്‍ ഗ്രൗണ്ടില്‍ യൂനിഫോമിട്ട കേഡറ്റുകള്‍ അണിനിരക്കുന്ന പൊതുസമ്മേളനം നടക്കും.സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ഉദ്ഘാടനം ചെയ്യും

പോപുലര്‍ ഫ്രണ്ട് യൂനിറ്റി മീറ്റ് നാളെ പള്ളുരുത്തിയില്‍
X

കൊച്ചി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17 ന് റിപ്പബ്ലിക്കിനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി എറണാകുളം പള്ളുരുത്തിയില്‍ യൂനിറ്റി മീറ്റ് നടത്തും.സംസ്ഥാനത്ത് 19 കേന്ദ്രങ്ങളിലാണ് യൂനിറ്റി മീറ്റ് നടത്തുന്നത്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന യൂനിറ്റിമീറ്റില്‍ നളെ വൈകുന്നേരം 4.30ന് പള്ളുരുത്തി അര്‍ജുനന്‍ മാസ്റ്റര്‍ ഗ്രൗണ്ടില്‍ യൂനിഫോമിട്ട കേഡറ്റുകള്‍ അണിനിരക്കുന്ന പൊതുസമ്മേളനം നടക്കും.

കൊവിഡ് വ്യാപന ഭീഷണി പൂര്‍ണമായും വിട്ടുപോയിട്ടില്ലാത്തതിനാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാവും പരിപാടികള്‍ നടക്കുക.പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ യൂനിറ്റി മീറ്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി കെ. സലീം അധ്യക്ഷത വഹിക്കും, പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ (എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ്),കെ എസ് നൗഷാദ്(ജില്ലാ പ്രസിഡന്റ,് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ), സലിം കൗസരി (ഇമാം കൗണ്‍സില്‍ എറണാകുളം ജില്ലാ പ്രസിഡന്റ്),സക്കീന ടീച്ചര്‍ (ജില്ലാ പ്രസിഡന്റ,് നാഷണല്‍ വിമന്‍സ് ഫ്രണ്ട്),ആദിറാ സ്വാലിഹ് (ജില്ലാ സെക്രട്ടറി, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ) എന്നിവരടക്കം സാമൂഹ്യ,സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ജില്ലാ നേതാക്കള്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it