Kerala

വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കരുത്; സംസ്ഥാനത്തിന്റെ എതിർപ്പ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു

കല്ല്യാണ്‍ മാര്‍ഗ്ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. കേരളത്തിന്‍റെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമഗ്രമായ നിവേദനം മുഖ്യമന്ത്രി കൈമാറി.

വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കരുത്; സംസ്ഥാനത്തിന്റെ എതിർപ്പ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു
X

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനത്തില്‍ സംസ്ഥാനത്തിന്റെ എതിർപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. ഇന്ന് ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അതൃപ്തി അറിയിച്ചത്.

തിരുവനന്തപുരം വിമാനത്താവളം സംസ്ഥാനത്തിന് അവകാശപ്പെട്ടതാണെന്നും സ്വകാര്യവല്‍ക്കരണ തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നും നേരത്തെ തന്നെ കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു. പ്രളയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട ധനസഹായം കേന്ദ്രത്തില്‍ നിന്നും ലഭിച്ചില്ലെന്നും സംസ്ഥാനത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനും കേന്ദ്രസഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.

രണ്ടാംവട്ടവും മോദി പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് ഇരുവരും തമ്മില്‍ കാണുന്നത്. രാവിലെ പത്ത് മണിയോടെ കല്ല്യാണ്‍ മാര്‍ഗ്ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. കേരളത്തിന്‍റെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമഗ്രമായ നിവേദനം മുഖ്യമന്ത്രി കൈമാറി.

Next Story

RELATED STORIES

Share it