- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുതു ചരിത്രമെഴുതി ഇന്ത്യാ-പാക് പോര്; ലോകകപ്പ് പോരാട്ടം കണ്ടത് 16.3 കോടി ആളുകള്‍

ഹൈദരാബാദ്: ട്വന്റി-20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഡിജിറ്റല്‍, ബ്രോഡ്കാസ്റ്റ് രംഗത്ത് പുത്തന്‍ ചരിത്രമെഴുതി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ മാത്രം 163 ദശലക്ഷം (16.3 കോടി) ആളുകളാണ് മല്‍സരം തല്‍സമയം കണ്ടത്. ഏതൊരു ഐസിസി ട്വന്റി-20 ടൂര്‍ണമെന്റിലും ഒരു മല്‍സരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഡിജിറ്റല്‍ റീച്ചാണിത്. 2024-ലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫൈനലിന് ലഭിച്ച കാഴ്ചക്കാരുടെ എണ്ണത്തെ പോലും ഈ മല്‍സരം മറികടന്നു. 2024-ലെ ഇന്ത്യ-പാക് മല്‍സരത്തെ അപേക്ഷിച്ച് ഡിജിറ്റല്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ 56 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
മൊബൈല്‍ കാഴ്ചക്കാരുടെ എണ്ണത്തിലും ഇത്തവണ വന്‍ കുതിപ്പുണ്ടായി. ട്വന്റി-20 ലോകകപ്പ് ചരിത്രത്തില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മല്‍സരം മൊബൈലിലൂടെ കാണുന്നവരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ് പിറന്നു. 2024-ലെ ഇന്ത്യ-പാക് പോരാട്ടത്തേക്കാള്‍ 1.2 മടങ്ങ് അധികം ആളുകളാണ് ഇത്തവണ മൊബൈലിലൂടെ കളി കണ്ടത്. കണക്റ്റഡ് ടിവികളിലൂടെയുള്ള കാഴ്ചക്കാരുടെ എണ്ണം 2.4 മടങ്ങ് വര്‍ധിച്ചു. എല്ലാ സ്‌ക്രീനുകളിലുമായി മൊത്തം 20 ബില്യണ്‍ മിനിറ്റാണ് ആരാധകര്‍ ഈ മല്‍സരം കണ്ടത്. ഇത് കഴിഞ്ഞ പതിപ്പിനേക്കാള്‍ 42 ശതമാനം കൂടുതലാണ്. ലീനിയര്‍ ടിവിയില്‍ 71 ശതമാനം ടിവിആര്‍ വളര്‍ച്ചയോടെ 2021-ന് ശേഷമുള്ള ഏറ്റവും മികച്ച റേറ്റിംഗും ഈ മത്സരം സ്വന്തമാക്കി.
ഇന്ത്യന്‍ ടീമിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഈ റെക്കോര്‍ഡ് മുന്നേറ്റത്തിന് പിന്നിലെന്ന് ജിയോസ്റ്റാര്‍ സ്‌പോര്‍ട്‌സ് സെയില്‍സ് ഹെഡ് അനൂപ് ഗോവിന്ദന്‍ പറഞ്ഞു. അതേസമയം ട്വന്റി-20 ലോകകപ്പുകളില്‍ പാകിസ്താനെതിരെയുള്ള ജയങ്ങളുടെ റെക്കോര്‍ഡ് 8-1 ആയി ഉയര്‍ത്താന്‍ ഇന്ത്യക്കായി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















