Kerala

വടകരയില്‍ ആര്‍എംപിയെ ഉപയോഗിച്ച് കോണ്‍ഗ്രസും ലീഗും ബിജെപിയിലേക്ക് പാലം സൃഷ്ടിക്കുന്നുവെന്ന് പി ജയരാജന്‍

ആര്‍ എം പിയെ കോണ്‍ഗ്രസ് ഉപകരണമാക്കുകയാണ്.മുല്ലപ്പളളി രാമചന്ദ്രനാണ് ഇതിന്റെ ആസൂത്രകന്‍.വടകര മണ്ഡലത്തിന്റെ പഴയ ചരിത്രം കോ-ലീ-ബി സംഖ്യത്തെ ദയനീയമായി പരാജയപ്പെടുത്തിയതാണ്.അതിനാല്‍ ഇടതുപക്ഷ വിരുദ്ധ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയാലും എല്‍ ഡി എഫ് നല്ല വിജയം നേടും

വടകരയില്‍ ആര്‍എംപിയെ ഉപയോഗിച്ച് കോണ്‍ഗ്രസും ലീഗും ബിജെപിയിലേക്ക് പാലം സൃഷ്ടിക്കുന്നുവെന്ന് പി ജയരാജന്‍
X

കൊച്ചി: വടകര നിയോജകമണ്ഡലത്തില്‍ ആര്‍ എം പിയെ ഉപയോഗിച്ച് ബി ജെ പിയിലേക്കുള്ള പാലം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസും മുസ് ലിം ലീഗും ശ്രമിക്കുന്നതെന്ന് വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി ജയരാജന്‍.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വലിയ തോതിലുള്ള അപവാദ പ്രചരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അതൊന്നും ഏശാന്‍ പോകുന്നില്ലെന്നും പി ജയരാജന്‍ പറഞ്ഞു.ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞു. ആര്‍ എം പിയെ കോണ്‍ഗ്രസ് ഉപകരണമാക്കുകയാണ്.മുല്ലപ്പളളി രാമചന്ദ്രനാണ് ഇതിന്റെ ആസൂത്രകന്‍.വടകര മണ്ഡലത്തിന്റെ പഴയ ചരിത്രം കോ-ലീ-ബി സംഖ്യത്തെ ദയനീയമായി പരാജയപ്പെടുത്തിയതാണ്.അതിനാല്‍ ഇടതുപക്ഷ വിരുദ്ധ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയാലും എല്‍ ഡി എഫ് വടകരയില്‍ നല്ല വിജയം നേടും.കന്നി വോട്ടര്‍മാര്‍ നല്ല നിലയില്‍ എല്‍ ഡി ഫിനൊപ്പമാണെന്നാണ് അനുഭവം വ്യക്തമാക്കുന്നത്.

ചില വലതു പക്ഷ മാധ്യമങ്ങള്‍ കോണ്‍ഗ്രസിന് ആശ്വാസ സ്ഥാനാര്‍ഥി വന്നിരിക്കുന്നുവെന്ന വിധത്തില്‍ പ്രചരണം നടത്തുന്നുണ്ട് അതില്‍ ഒരു കാര്യവുമില്ല. ഇടതുപക്ഷത്തിനെതിരായി അപവാദങ്ങള്‍ പ്രചരിപ്പിക്കുക അതിന് വലതുപക്ഷ മാധ്യമങ്ങള്‍ കൂട്ടു നില്‍ക്കുക എന്നത് എല്ലാ കാലത്തും നടന്നിട്ടുള്ളതാണ്.അത് ഇപ്പോഴും നടക്കുന്നു. കേരളത്തിലെ കോണ്‍്ഗ്രസിനകത്ത് ഇടതുപക്ഷം രൂപപ്പെട്ട കാലത്ത് വലതുപക്ഷ കോണ്‍ഗ്രസുകാര്‍ അന്ന് ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ഇപ്പോള്‍ വലതുപക്ഷത്ത് രണ്ടു ശക്തികളാണ് കോണ്‍ഗ്രസും ബിജെപി-ആര്‍എസ്എസും. ഇവര്‍ രണ്ടു കൂട്ടരും പഴയ പണി പുതിയ കാലത്തിനനുസരിച്ച് ചെയ്തുകൊണ്ടിരിക്കുന്നു.എതിര്‍ സ്ഥാനാര്‍ഥി ആരായാലും തനിക്ക് പ്രശ്‌നമില്ല. എതിര്‍സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിന്റെ നേതാവ് വന്നതെങ്ങനെയെന്ന് എല്ലാവര്‍ക്കും അറിയാം.ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്നും പി ജയരാജന്‍ പറഞ്ഞു. സി പി എം പാര്‍ടി ഓഫിസില്‍ പീഡനം നടന്നത് സംബന്ധിച്ച് തനിക്കറിയില്ല. പാര്‍ടിക്ക് ബന്ധമില്ലെന്ന് അവിടുത്തെ പാര്‍ടി വ്യക്തമാക്കിയിട്ടുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു.


Next Story

RELATED STORIES

Share it