Kerala

ഒരു വര്‍ഷത്തിലധികമായി തന്നെ ഒരു ജോലിയും ചെയ്യിക്കാതെ മാറ്റി നിര്‍ത്തിയിരിക്കുകയാണെന്ന് ജേക്കബ് തോമസ്

ഒരു ജോലിയും ചെയ്യാതിരുന്നാല്‍ നമ്മള്‍ ക്ഷയിച്ചു പോകും.അതു കൊണ്ടാണ് പാടത്തുകൂടിയും പാവപ്പെട്ടവര്‍ക്കും ഇടയിലൂടെ നടക്കാന്‍ തീരൂമാനിച്ചതെന്നും ജേക്കബ് തോമസ് പറഞ്ഞു.താന്‍ നേരത്തെ ചെയ്തുവന്ന ജോലി ഇപ്പോള്‍ അവസാനിപ്പിച്ചു.ജോലി അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി കത്തു നല്‍കി.നിര്‍ബന്ധിപ്പിച്ച് തന്നെക്കൊണ്ടു പണിയെടുപ്പിക്കാന്‍ പറ്റില്ല.

ഒരു വര്‍ഷത്തിലധികമായി തന്നെ ഒരു ജോലിയും ചെയ്യിക്കാതെ മാറ്റി നിര്‍ത്തിയിരിക്കുകയാണെന്ന്  ജേക്കബ് തോമസ്
X

കൊച്ചി: ഒരു വര്‍ഷത്തിലധികമായി തന്നെ ഒരു ജോലിയും ചെയ്യിക്കാതെ മാറ്റി നിര്‍ത്തിയിരിക്കുകയാണെന്ന് ജേക്കബ് തോമസ് .കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു ജോലിയും ചെയ്യാതിരുന്നാല്‍ നമ്മള്‍ ക്ഷയിച്ചു പോകും.അതു കൊണ്ടാണ് പാടത്തുകൂടിയും പാവപ്പെട്ടവര്‍ക്കും ഇടയിലൂടെ നടക്കാന്‍ തീരൂമാനിച്ചതെന്നും ജേക്കബ് തോമസ് പറഞ്ഞു.താന്‍ നേരത്തെ ചെയ്തുവന്ന ജോലി ഇപ്പോള്‍ അവസാനിപ്പിച്ചു.ജോലി അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി കത്തു നല്‍കി.നിര്‍ബന്ധിപ്പിച്ച് തന്നെക്കൊണ്ടു പണിയെടുപ്പിക്കാന്‍ പറ്റില്ല.രാജ്യത്ത് പൗരസ്വാതന്ത്ര്യം ഉണ്ട്.വിരമിക്കല്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.പലയിടുത്തും തനിക്ക് നീതി നിഷേധിപ്പക്കപ്പെട്ടു. എന്നാല്‍ തോല്‍പിക്കാന്‍ കഴിയില്ല.ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമെന്ന് താന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്.തിരഞ്ഞെടുപ്പില്‍ തനിക്ക് വിജയിക്കാന്‍ സാധിക്കുമെന്നാണ് നൂറു ശതമാനവും താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഡിജിപി കുപ്പായം അഴിച്ചുവെച്ചുകൊണ്ട് സ്വയം വിരമിക്കാന്‍ തീരുമാനിച്ച് ജേക്കബ് തോമസ് ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നതര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയായികഴിഞ്ഞാല്‍ ചാലക്കുടി ലോക് സഭാ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിക്കാനുള്ള തയാറെടുപ്പിലാണ് ജേക്കബ് തോമസ്.

Next Story

RELATED STORIES

Share it