Kerala

ലോഡ് ടെസ്റ്റ് നടത്തിയ ശേഷം മാത്രമേ പാലാരിവട്ടം പാലം പൊളിക്കാവൂ എന്ന് സ്ട്രക്ച്ചറല്‍ എഞ്ചിനീയേഴ്സ് അസോസിയേഷന്‍

ചെറിയ ന്യൂനതകള്‍ മാത്രമാണ് പാലാരിവട്ടം പാലത്തിനുള്ളത്. ഇത് പരിഹരിക്കാവുന്നതേ ഉള്ളു.സംസ്ഥാന സര്‍ക്കാരിന് ഐഐടി സമര്‍പ്പിച്ച രണ്ടാമത്തെ റിപോര്‍ട്ട് പുറത്തു വിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.പാലം പൊളിക്കണമെന്ന് റിപോര്‍ട്ടിലില്ല. ഇ ശ്രീധരന് എവിടെയോ തെറ്റ് പറ്റിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.ഉന്നതാധികാര സമിതിയുടെ അഭിപ്രായം മാത്രമാണ് പാലം പൊളിക്കണം എന്നത്. ഇതിനു എന്തെങ്കിലും രേഖയുടെയോ പഠനത്തിന്റെയോ വിദഗ്ദാഭിപ്രായത്തിന്റെയോ പിന്‍ബലമില്ല. പരിസ്ഥിതി ആഘാതങ്ങളും കണക്കിലെടുക്കണം. പാലം പൊളിച്ചു നീക്കുന്നതിന് മുന്‍പ് പാലിക്കേണ്ട മാനദണ്ഡങ്ങളുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് പാലം പൊളിക്കാന്‍ തീരുമാനം എടുത്തതെന്നും ഇവര്‍ പറഞ്ഞു

ലോഡ് ടെസ്റ്റ് നടത്തിയ ശേഷം മാത്രമേ പാലാരിവട്ടം പാലം  പൊളിക്കാവൂ എന്ന് സ്ട്രക്ച്ചറല്‍ എഞ്ചിനീയേഴ്സ് അസോസിയേഷന്‍
X

കൊച്ചി: പാലാരിവട്ടം മേല്‍hാലത്തിന് കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നും പൊളിച്ചു നീക്കേണ്ട ആവശ്യമില്ലെന്നും അസോസിയേഷന്‍ ഓഫ് സ്ട്രക്ച്ചറല്‍ ആന്‍ഡ് ജിയോടെക്‌നിക്കല്‍ കണ്‍സള്‍ട്ടിംഗ് എഞ്ചിനീയേഴ്സ് (എഎസ്ജിസിഇ)ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചെറിയ ന്യൂനതകള്‍ മാത്രമാണ് പാലാരിവട്ടം പാലത്തിനുള്ളത്. ഇത് പരിഹരിക്കാവുന്നതേ ഉള്ളുവെന്നും എഎസ്ജിസിഇ പ്രസിഡന്റ് റെജി സക്കറിയ പറഞ്ഞു. ലോഡ് ടെസ്റ്റ് നടത്താതെ പാലം പൊളിക്കരുതെന്നും പൊളിച്ചേ തീരൂ എന്ന പിടിവാശി ആര്‍ക്കാണെന്നും പിഡബ്‌ള്യുഡി റിട്ടചീഫ് എഞ്ചിനീയര്‍ കുര്യന്‍ മാത്യു ചോദിച്ചു.പാലം പൊളിക്കാന്‍ തീരുമാനിച്ചത് എഞ്ചിനീയറിങ് വിഭാഗത്തിന്റെ തീരുമാനമല്ല. സംസ്ഥാന സര്‍ക്കാരിന് ഐഐടി സമര്‍പ്പിച്ച രണ്ടാമത്തെ റിപോര്‍ട്ട് പുറത്തു വിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.പാലം പൊളിക്കണമെന്ന് റിപോര്‍ട്ടിലില്ല. ഇ ശ്രീധരന് എവിടെയോ തെറ്റ് പറ്റിയിട്ടുണ്ടെന്നും ദേശിയപാത വിഭാഗം റിട്ട. ഡെപ്യുട്ടി ചീഫ് എഞ്ചിനീയറും പാലങ്ങളുടെ അറ്റകുറ്റപ്പണികളുടെയും പുനരുദ്ധാരണത്തിനായും രൂപീകരിച്ച ബി 8 സാങ്കേതിക സമിതി അംഗവുമാ ഡോ. യാക്കൂബ് മേമന്‍ ജോര്‍ജ് പറഞ്ഞു.

ഉന്നതാധികാര സമിതിയുടെ അഭിപ്രായം മാത്രമാണ് പാലം പൊളിക്കണം എന്നത്. ഇതിനു എന്തെങ്കിലും രേഖയുടെയോ പഠനത്തിന്റെയോ വിദഗ്ദാഭിപ്രായത്തിന്റെയോ പിന്‍ബലമില്ല. പരിസ്ഥിതി ആഘാതങ്ങളും കണക്കിലെടുക്കണം. പാലം പൊളിച്ചു നീക്കുന്നതിന് മുന്‍പ് പാലിക്കേണ്ട മാനദണ്ഡങ്ങളുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് പാലം പൊളിക്കാന്‍ തീരുമാനം എടുത്തതെന്നും എഎസ്ജിസിഇമുന്‍ പ്രസിഡന്റ് എസ് സുരേഷ് ചൂണ്ടിക്കാട്ടി.പാലത്തില്‍ വാഹനങ്ങളുടെ ചാട്ടം ഒഴിവാക്കാനായാണ് പുതിയ സാങ്കേതികവിദ്യ പരീക്ഷിച്ചത്. അതില്‍ വന്ന കേവലം ചെറിയ ന്യൂനത മാത്രമാണ് പര്‍വതീകരിച്ച് പാലം പൊളിക്കുന്നതിലേക്ക് എത്തിക്കുന്നത്. ഏതൊരു നിര്‍മാണത്തിലും . 3 എം.എം വരെ ക്രാക്ക് അനുവദനീയമാണ്. അനുവദനീയമായ .3 എംഎമ്മില്‍ കൂടുതലാണെങ്കിലും അത് പരിഹരിക്കാന്‍ വ്യക്തമായ മാര്‍ഗങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നിലവിലുണ്ട്.

ഐഐടി നടത്തിയ അഞ്ച് ടെസ്റ്റുകളിലും പാലത്തിന് കാര്യമായ തകരാറുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടില്ല. ഒരു ഗാര്‍ഡറിലെ ചെറിയ ന്യൂനതയ്ക്ക് വേണ്ടിയാണു പാലം പൊളിക്കുന്നതെന്നും ഐജിഎസ് ദേശീയ നിര്‍വാഹക സമിതി അംഗവും ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് സോയില്‍ മെക്കാനിക്‌സ് ആന്‍ഡ് ജിയോടെക്‌നിക്കല്‍ എഞ്ചിനീയറിങ് ഇന്‍ ഫീല്‍ഡ് മോണിറ്ററിംഗ് ഇന്‍ ജിയോമെക്കാനിക്‌സിലെ ഇന്ത്യന്‍ പ്രതിനിധി ഡോ. അനില്‍ ജോസഫ് പറഞ്ഞു. കോട്ടയം നീലിമംഗലം പാലത്തിലും ഇതേ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അന്ന് ലോഡ് ടെസ്റ്റ് നടത്തിയാണ് പാലത്തിന്റെ ബലം പരിശോധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പാലാരിവട്ടം പാലത്തിനു യാതൊരു തകരാറുമില്ലെന്ന് പരിശോധനകളില്‍ നിന്നും വ്യക്തമാണെന്നും പരിഹരിക്കാന്‍ കഴിയുന്ന തകരാര്‍ മാത്രമാണ് ഒരു ഗാര്‍ഡറിനുള്ളതെന്നും അതിനായി പാലം പൊളിച്ചു കളയരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. സ്ട്രക്ച്ചറല്‍ എഞ്ചിനീയര്മാരാണ് പാലത്തിന്റെ ബലത്തെ കുറിച്ച് വിലയിരുത്തേണ്ടത്. പാലത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ഉത്തരവാദിത്വപ്പെട്ട വിദഗ്ധര്‍ക്ക് കഴിയുമെന്നും മറ്റു പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി

Next Story

RELATED STORIES

Share it