Top

You Searched For "criticise"

ആരോഗ്യ മന്ത്രിയെ പരിഹസിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

19 Jun 2020 8:15 AM GMT
നി​പ്പ രാ​ജ​കു​മാ​രി​ക്കു​ശേ​ഷം കൊവി​ഡ് റാ​ണി​യെ​ന്ന പ​ദ​വി​ക്ക് വേ​ണ്ടി ആ​രോ​ഗ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു മു​ല്ല​പ്പ​ള്ളി​യു​ടെ വി​മ​ർ​ശ​നം.

പാത്രം കൊട്ടാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വിമര്‍ശിച്ച ബിജെപി എംഎല്‍എയ്ക്ക് കാരണംകാണിക്കല്‍ നോട്ടിസ്

24 April 2020 7:11 PM GMT
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ഒഴാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.

റോഡ് കുത്തിപ്പൊളിക്കുന്നതിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം

10 March 2020 3:26 PM GMT
ഒരു മാനദണ്ഡവും ഇല്ലാതെ റോഡ് വെട്ടിപ്പൊളിക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി.വകുപ്പുകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ കൊണ്ട് റോഡ് നന്നാകില്ലെന്ന വാദം ശരിയല്ലെന്നും കോടതി വ്യക്തമാക്കി. വകുപ്പുകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് ജനം എന്ത് പിഴച്ചെന്നും കോടതി ചോദിച്ചു. വാതിലുകള്‍ അടച്ചിട്ടാല്‍ പോലും മുറികളില്‍ പൊടിശല്യമാണെന്നും റോഡുകളുടെ തകരാര്‍ പരിഹരിക്കാത്തതാണ് ഇതിനു കാരണമെന്നും കോടതി വ്യക്തമാക്കി

അനധികൃത ഫ്‌ളെക്‌സ് ബോര്‍ഡ്: നടപടിയെടുക്കാത്തതിന് പോലിസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

26 Feb 2020 2:52 PM GMT
കോടതി ഉത്തരവ് അനുസരിച്ച്് നടപടി എടുത്തില്ലെങ്കില്‍ ഡിജിപിയെ വിളിച്ചു വരുത്താന്‍ മടിക്കില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. പോലിസുകാര്‍ അനുസരിക്കുന്നില്ലെങ്കില്‍ ഡിജിപി സര്‍ക്കുലറുകള്‍ ഇറക്കുന്നത് എന്തിനാണെന്ന് കോടതി ആരാഞ്ഞു. അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി നിര്‍ദേശിച്ചു ഡിജിപി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിലെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ ആണ് കോടതിയുടെ വിമര്‍ശനമുണ്ടായത്.

മുഖ്യമന്ത്രിയുടെ നവവൽസര പ്രഖ്യാപനങ്ങള്‍ കബളിപ്പിക്കല്‍: രമേശ് ചെന്നിത്തല

1 Jan 2020 6:00 PM GMT
നിലവിലെ പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ ബജറ്റുകളിലും സര്‍ക്കാര്‍ നടത്തിയതാണ്. അവ നടപ്പാക്കാതെ പുതിയ കാര്യം പോലെ പുതുവര്‍ഷത്തില്‍ വീണ്ടും മുഖ്യമന്ത്രി അവ പ്രഖ്യാപിക്കുകയാണ് ചെയ്തത്.

മന്ത്രിമാര്‍ക്ക് വിദേശ യാത്രയില്‍ മാത്രമാണ് താല്‍പര്യമെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം

2 Dec 2019 2:15 PM GMT
സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക വകുപ്പ് ഹൈക്കോടതി വിധി നടപ്പാക്കാത്തതിനെതിരെയുള്ള കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വാക്കാലുള്ള രൂക്ഷ വിമര്‍ശനമുണ്ടായത്. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെങ്കില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതില്‍ അര്‍ഥമില്ലെന്നു കോടതി വ്യക്തമാക്കി

കൊച്ചിയിലെ റോഡുകള്‍ നന്നാക്കാന്‍ അമേരിക്കയില്‍ നിന്നും ആളു വരണോയെന്ന് ഹൈക്കോടതി

12 Nov 2019 2:25 PM GMT
കൊച്ചി കോര്‍പറേഷനിലെ എല്ലാ പൊളിഞ്ഞ റോഡുകളും യുദ്ധകാല അടിസ്ഥാനത്തില്‍ ശരിയാക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.കൊച്ചി കോര്‍പറേഷനും വിശാല കൊച്ചി വികസന അതോറിറ്റിക്കുമാണ് ആണ് കേടതി ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ഈ മാസം 15 നുള്ളില്‍ അനുകൂല നടപടികള്‍ ഉണ്ടായില്ല എങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മുഴുവന്‍ വിളിച്ചു വരുത്തുമെന്നും കോടതി പറഞ്ഞു

ലോഡ് ടെസ്റ്റ് നടത്തിയ ശേഷം മാത്രമേ പാലാരിവട്ടം പാലം പൊളിക്കാവൂ എന്ന് സ്ട്രക്ച്ചറല്‍ എഞ്ചിനീയേഴ്സ് അസോസിയേഷന്‍

23 Sep 2019 12:56 PM GMT
ചെറിയ ന്യൂനതകള്‍ മാത്രമാണ് പാലാരിവട്ടം പാലത്തിനുള്ളത്. ഇത് പരിഹരിക്കാവുന്നതേ ഉള്ളു.സംസ്ഥാന സര്‍ക്കാരിന് ഐഐടി സമര്‍പ്പിച്ച രണ്ടാമത്തെ റിപോര്‍ട്ട് പുറത്തു വിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.പാലം പൊളിക്കണമെന്ന് റിപോര്‍ട്ടിലില്ല. ഇ ശ്രീധരന് എവിടെയോ തെറ്റ് പറ്റിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.ഉന്നതാധികാര സമിതിയുടെ അഭിപ്രായം മാത്രമാണ് പാലം പൊളിക്കണം എന്നത്. ഇതിനു എന്തെങ്കിലും രേഖയുടെയോ പഠനത്തിന്റെയോ വിദഗ്ദാഭിപ്രായത്തിന്റെയോ പിന്‍ബലമില്ല. പരിസ്ഥിതി ആഘാതങ്ങളും കണക്കിലെടുക്കണം. പാലം പൊളിച്ചു നീക്കുന്നതിന് മുന്‍പ് പാലിക്കേണ്ട മാനദണ്ഡങ്ങളുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് പാലം പൊളിക്കാന്‍ തീരുമാനം എടുത്തതെന്നും ഇവര്‍ പറഞ്ഞു

ഭൂമിയിടപാട്: കര്‍ദിനാള്‍ അടക്കം അതിരൂപത നേതൃത്വത്തിന് വീഴ്ച സംഭവിച്ചതായി സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡ്

30 Aug 2019 12:00 PM GMT
ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടത് സീറോ മലബാര്‍ സഭ തലവനായ മേജര്‍ ആര്‍ച്ചുബിഷപ്പിനെതിരേയാണ് എന്നത് പ്രതിസന്ധികളെ കൂടുതല്‍ ഗുരുതരമാക്കി. വിവാദ ഭൂമി ഇടപാടില്‍ അതിരൂപതയിലെ കാനോനിക സമിതികളുടെയും സഹായ മെത്രാന്മാരുടെയും മെത്രാപ്പോലീത്തയുടെയും കൂട്ടായ ഉത്തരവാദിത്തത്തില്‍ വീഴ്ചകളുണ്ടായി.ഇടനിലക്കാര്‍ റിയല്‍ എസ്റ്റേറ്റ് രീതിയില്‍ സാമ്പത്തിക നേട്ടം മുന്നില്‍ കണ്ടു പ്രവര്‍ത്തിച്ചത് യഥാസമയം കണ്ടെത്താനോ നടപടികള്‍ എടുക്കാനോ അതിരൂപതാ നേതൃത്വത്തിനോ കാനോനിക സമിതികള്‍ക്കോ കഴിഞ്ഞില്ല. ഇതിനുവേണ്ടി നിയോഗിക്കപ്പെട്ടിരുന്ന വൈദികര്‍ തങ്ങളുടെ ഉത്തരവാദിത്വത്തില്‍ സാരമായ വീഴ്ച വരുത്തി

ഉന്നത ബന്ധമുള്ളവര്‍ക്ക് പിഎസ്‌സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു കിട്ടുന്ന അവസ്ഥയെങ്ങനെയുണ്ടായെന്നു ഹൈക്കോടതി

22 Aug 2019 2:11 PM GMT
സ്വാധീനമുള്ളവര്‍ക്ക് ചോദ്യപേപ്പറും ഉത്തരങ്ങളും ലഭ്യമാക്കുന്നത അവസ്ഥയെങ്ങനയുണ്ടായെന്നും കോടതി ആരാഞ്ഞു. കേസിലെ നാലാം പ്രതി സഫീര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് അറസ്റ്റിനു തടസമാണോയെന്നും കോടതി ആരാഞ്ഞു. മുന്‍ കേന്ദ്രമന്ത്രി സുപ്രിംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടും അറസ്റ്റു നടന്നെങ്കില്‍ എന്തുകൊണ്ടു ഇയാളെ അറസ്റ്റു ചെയ്യാനാവില്ലെയെന്നും കോടതി ചോദിച്ചു. ഭരണകക്ഷിയിലല്ലാത്തവരാണെങ്കില്‍ ഇതു തന്നെയാണോ അവസ്ഥയെന്നും കോടതി ചൂണ്ടിക്കാട്ടി. കൊടിയുടെ നിറമല്ല കുറ്റത്തിന്റെ ഗൗരവമാണ് കണക്കിലെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. പരീക്ഷാഹാളില്‍ മൊബൈല്‍ ഫോണുകള്‍ എപ്രകാരമാണ് അനുവദനീയമാകുന്നതെന്ന് ചോദിച്ച കോടതി പിഎസ്‌സിക്കെതിരെയും വിമര്‍ശനമുന്നയിച്ചു

നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ട സംഭവം കേരളത്തിന് അപമാനമെന്ന് ജനപ്രതിനിധികള്‍; യോഗം വിളിക്കാന്‍ സിയാലിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി

11 Aug 2019 12:59 PM GMT
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപെടുന്നത് കേരളത്തിന് തന്നെ അപമാനമാണെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുന്നതിന് ശാശ്വത പരിഹാരം കാണണം. ചെങ്ങല്‍ തോടിലെ തടസങ്ങള്‍ നീക്കാന്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ്(സിയാല്‍)നോട് ആവശ്യപ്പെടുമെന്നും ഇതിനായി ജനപ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള യോഗം വിളിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി

മുഖ്യമന്ത്രിയുടെ ഓഫീസിലെ തിരക്കഥയുടെ ഫലമാണ് ശ്രീറാമിന്റെ ജാമ്യം: മുല്ലപ്പള്ളി

7 Aug 2019 8:20 AM GMT
സംഭവം നടന്നപ്പോള്‍ മുതല്‍ പ്രതിയെ സംരക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയത്. തെളിവുശേഖരിക്കുന്നതില്‍ പോലിസിന് ഗുരുതരമായ വീഴ്ചപറ്റി. ശ്രീറാമിന് ജാമ്യം കിട്ടിയത് പിന്നില്‍ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ്. മുഖ്യമന്ത്രിയുടെ വാക്ക് പഴയ ചാക്കായി.

കോണ്‍ഗ്രസിന്റെ തോല്‍വിക്കു കാരണം മൃദുഹിന്ദുത്വമെന്ന് യൂത്ത് ലീഗ് നേതാവ്

28 July 2019 6:11 AM GMT
പ്രജ്ഞാ സിങ് ഠാക്കൂറിന്റെ ഹിന്ദുത്വ ഭീകരതയെ തുറന്നുകാട്ടി മതേതര പക്ഷത്ത് നില്‍ക്കേണ്ടതിനു പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ദിഗ് വിജയ് സിങ് താനുമൊരു ഹിന്ദുവാണെന്നു കാണിക്കാന്‍ വ്യഗ്രതപ്പെട്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്ന് ഫൈസല്‍ ബാബു പറഞ്ഞു

തീരപരിപാലന നിയന്ത്രണ നിയമം നടപ്പാക്കല്‍: കേന്ദ്ര സര്‍ക്കരിന് ഹൈക്കോടതിയുടെ വിമര്‍ശനം

24 July 2019 2:55 PM GMT
പ്ലാന്‍ തയ്യാറാക്കുന്ന ചുമതലയുള്ള ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാവാന്‍ ചീഫ് ജസ്റ്റീസ് ഋഷികേശ് റോയി, ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.നിര്‍മാണത്തിന് ദുരപരിധി കുറച്ചത് ചോദ്യം ചെയ്ത് കലൂര്‍ ജോസഫ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയാണ് കോടതി പരിഗണിച്ചത്.തീര നിയന്ത്രണ കൈകാര്യ പദ്ധതി തയ്യാറാക്കുന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണന്ന് കോടതി നിരീക്ഷിച്ചു

മൂന്നാറിലെ ഭൂമി കൈയേറ്റം: സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

18 July 2019 2:13 AM GMT
മുന്നാറില്‍ സര്‍ക്കാര്‍ കയ്യേറ്റം പ്രോല്‍സാഹിപ്പിക്കുകയാണന്നുചുണ്ടിക്കാട്ടി പരിസ്ഥിതി സംരക്ഷണ സമിതിസമര്‍പ്പിച്ച കോടതിയലക്ഷ്യഹരജിയിലാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. സര്‍ക്കാര്‍ കൈയ്യേറ്റങ്ങളെ എതിര്‍ക്കുകയും മറുവശത്ത് നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കുകയുമാണോയെന്ന് കോടതി ആരാഞ്ഞു.കൈയ്യേറ്റ ഭുമിയിലെ നിര്‍മ്മാണങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നു കോടതി വ്യക്തമാക്കി

ഫ്‌ളെക്‌സ് ബോര്‍ഡ് നിരോധനം നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ താക്കീത്

17 July 2019 2:58 PM GMT
പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി ഉണ്ട്. ഇങ്ങനെ പോയാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. അനധികൃത ഫ്‌ളെക്‌സ ബോര്‍ഡുകള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന് ബോധപുര്‍വമായവീഴ്ചയുണ്ടായിട്ടുണ്ട്.14 ഉത്തരവുകള്‍ ഇറക്കിയിട്ടും ഒന്നു പോലും ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലന്നു കോടതി കുറ്റപ്പെടുത്തി . ഫ്‌ളെക്‌സ് നിയന്ത്രണത്തിന് പരസ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കരുതെന്നും കോടതി വ്യക്തമാക്കി

വിദ്യാര്‍ഥി സംഘടനകള്‍ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

16 July 2019 2:31 PM GMT
വിദ്യാഭ്യാസ ബന്ദിന്റെ പേരില്‍ സിബിഎസ്‌സി,ഐസിഎസ്‌സി സ്‌കുളുകളിലും വിദ്യാര്‍ഥി സംഘടനകള്‍ അക്രമം നടത്തുകയാണെന്നും ഇതിനു കാരണമാകുന്ന വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കണമെന്നാവശ്യപ്പെട്ട് സിബിഎസ്‌സി -ഐസിഎസ്‌സി മാനേജുമെന്റ് കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്

കൈയില്‍ കഠാരയെങ്കില്‍ അടിത്തറയില്‍ പ്രശ്‌നമുണ്ടെന്ന് വിഎസ്; ആരെയും സംരക്ഷിക്കില്ലെന്ന് പിണറായി

15 July 2019 2:33 PM GMT
സര്‍ക്കാര്‍ എന്ന നിലയില്‍ ശക്തമായ നടപടിയുമായി മുന്നോട്ടുപോവും. കേസന്വേഷണത്തിലുള്‍പ്പെടെ ഒരു തരം ലാഘവത്വവും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി

ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ഹരജി; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

15 July 2019 2:25 PM GMT
ശബരിമല ക്ഷേത്രം ഒരു മതനിരപേക്ഷ ക്ഷേത്രമാണെന്നും ഹരജിയുമായി മുന്നോട്ടു പോവാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് ഹരജിക്കാരന്‍ വ്യക്തമാക്കണമെന്നും ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ നിര്‍ദേശിച്ചു. മറ്റു വിഭാഗങ്ങള്‍ക്ക് ശബരിമലയില്‍ നിരോധനമില്ലെന്ന് കോടതി പറഞ്ഞു. 'ഹരിവരാസനം' യേശുദാസിന് പകരം മറ്റാരെങ്കിലും പാടേണ്ടി വരുമോയെന്നും കോടതി ആരാഞ്ഞു

യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തിയ സംഭവം: പോലിസിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍

12 July 2019 7:13 AM GMT
അര്‍ജുനെ കാണാതായതിന്റെ പിറ്റേദിവസം തന്നെ പോലിസില്‍ തങ്ങള്‍ പരാതി നല്‍കിയിരുന്നു. സംശയമുള്ളവരുടെ പേരുകള്‍ സഹിതം പോലിസിനെ അറിയിച്ചുവെങ്കിലും അവര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് മാതാവ് സിന്ധു.പോലിസ് അനാസ്ഥയ്‌ക്കെതിരെ കോണ്‍ഗ്രസ് പനങ്ങാട് പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച് നടത്തി.കൊല്ലപ്പെട്ട അര്‍ജുന്റെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി ഹൈക്കോടതി തീര്‍പ്പാക്കി

രാജ് കുമാറിന്റെ കസ്റ്റഡി മരണം: കുറ്റവാളികളായ പോലിസുകാര്‍ക്കെതിരെ യഥാസമയം നടപടി സ്വീകരിക്കാത്തതിന്റെ ഫലമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക്

11 July 2019 12:16 PM GMT
രാജ് കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ ഒരാഴ്ചയ്ക്കകം സര്‍ക്കാരിന് വിശദമായ റിപോര്‍ട്ട് നല്‍കുമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി സൊമിനിക് വ്യക്തമാക്കി.രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ തെളിവെടുപ്പിന്റെ ഭാഗമായി ജസ്റ്റിസ് ആന്റണി ഡൊമിനിക് പീരുമേട് സബ്ജയിലും നെടുങ്കണ്ടം പോലിസ് സ്റ്റേഷനും സന്ദര്‍ശിച്ചു

നെട്ടൂരില്‍ യുവാവിനെ കൊന്നു ചതുപ്പില്‍ താഴ്ത്തിയ സംഭവം: പോലിസിനെതിരെ ഗുരുതര ആരോപണവുമായി പിതാവ്

11 July 2019 5:21 AM GMT
കുമ്പളം മാന്നനാട്ട് വീട്ടില്‍ എം എസ് വിദ്യന്റെ മകന്‍ അര്‍ജുന്‍ (20)നെയാണ് നെട്ടൂരില്‍ റെയില്‍വേ ക്വാര്‍ട്ടേഴ്‌സിന് പടിഞ്ഞാറുവശം കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ചതുപ്പില്‍ കൊന്ന് ചവിട്ടി താഴ്ത്തിയ ശേഷം കോണ്‍ക്രീറ്റ് കല്ല് പുറത്തുവച്ച നിലയില്‍ കണ്ടെത്തിയത്. പോലിസിന്റെ അനാസ്ഥയാണ് സ്ഥിതി ഇത്രയം രൂക്ഷമാക്കിയത്.തങ്ങള്‍ പോലിസിനു പിടിച്ചു നല്‍കിയ പ്രതികളെ ആദ്യം വിട്ടയക്കുകയാണ് പോലിസ് ചെയ്തത്

രാജ്കുമാറിന്റെ കസ്റ്റഡി മരണം: മജിസ്‌ട്രേറ്റിനും ജയിലധികൃതര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി റിട്ട ജസ്റ്റിസ് കെമാല്‍ പാഷ

9 July 2019 5:26 AM GMT
മജിസ്‌ട്രേറ്റ് ശരിയായ രീതിയില്‍ അദ്ദേഹത്തിന്റെ ജുഡീഷ്യല്‍ അധികാരമുപയോഗിച്ച് എന്താണ് കാരണം.രാജ്കുമാറിന് എന്തുകൊണ്ടു നടക്കാന്‍ സാധിക്കുന്നില്ല. രാജ്കുമാറിനെ കൊണ്ടുവന്ന കാറിനടുത്തേയ്ക്ക് എന്തിന് താന്‍ പോകണം എന്നുള്ളതിനെക്കുറിച്ച് അന്വേഷിക്കണമായിരുന്നു.അദ്ദേഹത്തിന്റെ അടുത്ത് ചെന്നു കഴിഞ്ഞാലും എന്തു പറ്റി. എന്താണ് അയാള്‍ക്ക് പറ്റിയത് എന്ന് നോക്കണമായിരുന്നു.ഇത്രയും അവശതയുള്ള ആളായിരുന്നുവെങ്കില്‍ അയാളെ ചികില്‍സയക്കായി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു നിര്‍ബന്ധമായും മജിസ്‌ട്രേറ്റ് ആദ്യം ചെയ്യേണ്ടത്

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ്: വി എസ് അച്യുതാനന്ദനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം

28 Jun 2019 2:16 PM GMT
ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചെന്നതിന് എന്ത് തെളിവാണുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. തുടരന്വേഷണമോ പുനരന്വേഷണമോ വേണമെന്ന് തെളിയിക്കാനുള്ള എന്ത് തെളിവുകളാണ് കീഴ്‌ക്കോടതിയില്‍ ഹാജരാക്കിയതെന്നും കോടതി ചോദിച്ചു. ഭരിക്കുന്നത് നിങ്ങളുടെ ഇടതു സര്‍ക്കാരല്ലേ, എന്ത് കൊണ്ട് തുടരന്വേഷണത്തിന് ഉത്തരവിടുന്നില്ലെന്നും കോടതി ചോദിച്ചു

കാര്‍ട്ടൂണ്‍ അവാര്‍ഡ് വിവാദം:മന്ത്രി എ കെ ബാലനെതിരെ കാനം രാജേന്ദ്രന്‍;അവാര്‍ഡ് പുനപരിശോധിക്കണമെന്ന് പറയാന്‍ മന്ത്രിക്ക് അധികാരമില്ലെന്ന് കാനം രാജേന്ദ്രന്‍

20 Jun 2019 5:15 AM GMT
അക്കാദമി ഒരു ഓട്ടോണമസ് ബോഡിയാണ്.ഇക്കാര്യത്തില്‍ അക്കാദമി എടുത്ത തീരുമാനം ശരിയാണെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.സര്‍ക്കാര്‍ ഡിപാര്‍ട്‌മെന്റ് അല്ല. അങ്ങനെയാണെങ്കില്‍ ആര്‍ക്കൊക്കെ അവാര്‍ഡ് നല്‍കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ച് പറഞ്ഞാല്‍ മതിയല്ലോയെന്നും വേറെ ജൂറിയെ വെയ്ക്കുന്നതെന്തിനാണെന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു

മുഖ്യമന്ത്രിയുടെ വിദേശയാത്ര വിജിലന്‍സ് അന്വേഷിക്കണമെന്ന് ഹരജി ; അഭിഭാഷകനും ഹരജിക്കാരനും കോടതിയുടെ വിമര്‍ശനം

7 Jun 2019 2:35 PM GMT
പ്രശസ്തിക്കും വ്യക്തി വൈരാഗ്യം തീര്‍ക്കാനും കോടതിയെ കരുവാക്കരുതെന്നും കോടതി പറഞ്ഞു. മുഖ്യമന്ത്രി പണം കൈപ്പറ്റിയതടക്കമുള്ള വിവരാവകാശ രേഖകള്‍ സമാഹരിച്ചത് പരാതിക്കാരനല്ലെന്നും അഭിഭാഷകനാണെന്നും കണ്ടെത്തി.അഭിഭാഷകന് ഇക്കാര്യത്തില്‍ എന്താണ് പ്രത്യേക താല്‍പര്യമെന്നും കോടതി ആരാഞ്ഞു

മോഡിയെ ഗാന്ധിജിയോടുപമിച്ച അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്തു കൊണ്ടുപോകണമെന്ന് കെ സുധാകരന്‍

5 Jun 2019 7:28 AM GMT
ഇരിക്കുന്ന കൊമ്പു മുറിക്കുന്ന ആളാണ് അബ്ദുള്ളക്കുട്ടി. അദ്ദേഹത്തിന് അത് പരിചിതമായിരിക്കും.സിപിഎം ചെയ്യുന്നതുപോലെ പാര്‍ടി വിടുന്നവരെ കാലും കൈയും വെട്ടാനൊന്നും തങ്ങള്‍ പോകില്ല.വഴിയോരത്ത് രാത്രിയില്‍ കാത്തിരിക്കുന്ന മാംസകച്ചവടക്കാരെ പോലെ ബിജെപിക്കാര്‍ മറ്റു രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നിന്നും ആളുകളെ കിട്ടാന്‍ കാത്തിരിക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യതയുള്ള പോലിസ് അത് തകര്‍ക്കുന്നത് ന്യായീകരിക്കാനാവില്ലന്ന് ഹൈക്കോടതി

3 Jun 2019 3:30 PM GMT
തീര്‍ഥാടകരെ സഹായിക്കാനാണ് ശബരിമലയില്‍ പോലിസിനെ നിയോഗിക്കുന്നത്. സ്തുത്യര്‍ഹ സേവനമാണ് സന്നിധാനത്ത് അവര്‍ നിര്‍വഹിക്കുന്നത്. എന്നാല്‍ ഏതാനും പേരുടെ നടപടികള്‍ സേനക്ക് ചീത്തപ്പേരാണ് ഉണ്ടാക്കുന്നതെന്നും കോടതി ചുണ്ടിക്കാട്ടി .അക്രമം നടത്തിയ എട്ടു പോലിസുകാരെ തിരിച്ചറിഞ്ഞെന്നും അവര്‍ക്കെതിരെ നടപടി ആരംഭിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കിയില്ല; നാലു തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ കോടതി വിളിച്ചു വരുത്തി

3 Jun 2019 2:40 PM GMT
കൊച്ചി കോര്‍പറേഷന്‍ ,മരട്, പറവൂര്‍ നഗരസഭകള്‍,ഉദയംപേരൂര്‍ പഞ്ചായത്ത് എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരെയാണ് നാട്ടുകാരുടെ പരാതിയില്‍ കോടതി വിളിച്ചു വരുത്തിയത്.കോടതിയലക്ഷ്യത്തിന് നടപടി എടുക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദേശം നല്‍കി ജൂലൈ 17നകം മറുപടി നല്‍കണം.സംസ്ഥാനത്തുടനീളം പരിശോധനനടത്തി നിയമലംഘനത്തില്‍ തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപോര്‍ട് നല്‍കാന്‍ കോടതി ഉത്തരവിട്ടു.ഈ മാസം 20നകം പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടതിക്ക് റിപോര്‍ട് നല്‍കണം.കോടതി ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം.നിയമ ലംഘകര്‍ക്കെതിരെ എത്ര കേസെടുത്തെന്നും അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു

എറണാകുളം പോക്‌സോ കോടതിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

1 Jun 2019 2:45 PM GMT
പോക്‌സോ കേസിലെ ഇരയുടെ പ്രായം കണക്കാക്കിയതിലെ പിഴവാണ് ഹൈക്കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ ഇരകളാവുമ്പോള്‍ വിധിക്കുന്ന ശിക്ഷ ഈ കേസിലെ പ്രതിക്ക് നല്‍കാന്‍ സാധ്യതയുള്ള കേസാണെന്നു ചൂണ്ടിക്കാട്ടി പ്രതിയുടെ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തു കേസിലെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

വിമര്‍ശനവുമായി സിപിഎം നേതാവ് എം എം ലോറന്‍സ്; മുഖ്യമന്ത്രിയുടെ ശൈലി ദുര്‍വ്യാഖ്യാനങ്ങള്‍ക്കിടവരുത്തി

24 May 2019 7:52 AM GMT
ചെയ്ത കാര്യങ്ങളിലോ പറഞ്ഞ കാര്യങ്ങളിലോ തെറ്റില്ലെങ്കില്‍ പോലും തെറ്റില്ലാത്ത കാര്യം പറയുമ്പോള്‍ പറയുന്നതിന് സ്വീകരിക്കേണ്ട ഒരു ഭാഷയും ശൈലിയുമുണ്ട്.വേണ്ടത്ര ശ്രദ്ധയോടുകൂടിയല്ലെങ്കില്‍ അത് ദുര്‍വ്യാഖ്യാനത്തിന് ഇടവരുത്തും.ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ സ്വാധീനിച്ചിട്ടുണ്ട്.പാര്‍ടി കുടുംബത്തില്‍പ്പെട്ട സ്ത്രീകള്‍ പോലും ഇതിന്റെ ഭാഗമായിപോയിട്ടുണ്ട്

കല്ലട ട്രാവല്‍സിന്റെ ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം ക്രൂരവും അംഗീകരിക്കാനാവാത്തതുമെന്ന് ഹൈക്കോടതി

22 May 2019 2:46 PM GMT
പ്രതികളുടെ പ്രവൃത്തി ഹീനമാണെന്നും കോടതി വ്യക്തമാക്കി. അതേ സമയം കേസിലെ പ്രതികളായ കല്ലട ട്രാവല്‍സിലെ ജീവനക്കാരുടെ തിരിച്ചറിയല്‍ പരേഡ് വൈകിയത് എന്തുകൊണ്ടെന്ന് ഹൈക്കോടതി ചോദിച്ചു.തിരിച്ചറിയല്‍ പരേഡിന് ഒരു മാസത്തിലധികം സമയം ആവശ്യമുണ്ടോയെന്നും കോടതി ആരാഞ്ഞു ഹരജിയില്‍ പ്രതികള്‍ക്ക് നോട്ടീസ് പുപ്പെടുവിക്കാന്‍ കോടതി ഉത്തരവിട്ടു.കേസിലെ ഒന്നു മുതല്‍ ഏഴുവരെ പ്രതികള്‍ക്ക് കഴിഞ്ഞ ദിവസമാണ് എറണാകുളം സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്

നടിയെ ആക്രമിച്ച കേസ്: സുപ്രിം കോടതിയിലെ സര്‍ക്കാര്‍ നിലപാടിനെതിരെ ഹൈക്കോടതി

10 April 2019 2:38 PM GMT
കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനല്ലാതെ കുറ്റം ചുമത്തുന്നതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് ജസ്റ്റിസ് പി ഉബൈദ്. കേസിലെ ആറാം പ്രതി പ്രദീപിന്റെ ജാമ്യഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം

പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ്: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

3 April 2019 2:56 PM GMT
ഇന്നലെ കേസില്‍ വാദം പറയാന്‍ തയ്യാര്‍ ആയ സര്‍ക്കാര്‍ ഇന്ന് തയ്യാര്‍ അല്ല എന്ന് അറിയിച്ചതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. സുപ്രീംകോടതിയില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വരും എന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ തീര്‍ത്തും ലജ്ജാകാരം എന്നാണ് ഹൈക്കോടതി വിശേഷിപ്പിച്ചത്

സ്വകാര്യ ബസുകളില്‍ പരിശോധന നടത്താത്തതിന് ആര്‍ടിഒ ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

21 March 2019 2:40 PM GMT
ട്രിപ്പ് ഷീറ്റ്, ട്രിപ്പ് രജിസ്റ്റര്‍ എന്നിവ ഇപ്പോള്‍ തന്നെ ബസില്‍ നിന്നെടുത്തു ഹാജരാക്കാനാവുമോയെന്ന് കോടതി ആരാഞ്ഞു. കൂടുതല്‍ സമയം വേണമെന്ന് ആര്‍ടിഒ ആവശ്യപ്പെട്ടത് കടുത്ത വിമര്‍ശനത്തിനിടയാക്കി. കാര്യങ്ങളെല്ലാം കൃത്യമായി എഴുതി ഹാജരാക്കാനാണോ കൂടുതല്‍ സമയം ആവശ്യപ്പെടുന്നതെന്നു കോടതി ചോദിച്ചു. അപകടകരമായി ഓടിച്ച വാഹനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചു കൊടുത്താണ് ആര്‍ടിഒയെ കോടതി ചോദ്യം ചെയ്തത്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ നിയമനം വൈകുന്നതിനെതിരെ ഹൈക്കോടതി

14 March 2019 2:39 PM GMT
ദേവസ്വം കമ്മീഷണറായിരുന്ന എ വാസുവിന്റെ കാലാവധി 6 മാസത്തേക്ക് സര്‍ക്കാര്‍ നേരത്തെ നീട്ടി നല്‍കിയിരുന്നു. ഈ കാലാവധി കഴിഞ്ഞിട്ടും മറ്റാരെയും നിയമിച്ചില്ലെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ വിമര്‍ശനം
Share it