Kerala

ഹൈവേ കേന്ദ്രീകരിച്ച് വാഹനങ്ങളില്‍ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് കുടുങ്ങി

ഹൈവ കേന്ദ്രീകരിച്ചുള്ള മോഷണം പതിവായതോടെ ചാലക്കുടി ഡിവൈഎസ്പി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കുടുക്കിയത്.

ഹൈവേ കേന്ദ്രീകരിച്ച് വാഹനങ്ങളില്‍ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് കുടുങ്ങി
X

തിരുവനന്തപുരം: ഹൈവേ കേന്ദ്രീകരിച്ച് വാഹനങ്ങളില്‍ മോഷണം നടത്തിയുന്ന കുപ്രസിദ്ധ മോഷ്ടാവ് അവസാനം പോലിസിന്റെ വലയില്‍ കുടുങ്ങി. തിരുവനന്തപുരം മംഗലപുരം സ്വദേശി ബിനുവാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഹൈവ കേന്ദ്രീകരിച്ചുള്ള മോഷണം പതിവായതോടെ ചാലക്കുടി ഡിവൈഎസ്പി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കുടുക്കിയത്. കഴിഞ്ഞ ദിവസം പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം തമിഴ്‌നാട് സ്വദേശിയായ സൂര്യ പ്രകാശിന്റെ വാഹനത്തില്‍ നിന്നും ഒരു ലക്ഷം രൂപ കവര്‍ച്ച നടന്നിരുന്നു. വാഹനം പാര്‍ക്ക് ചെയ്തതിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ബിനുവിനെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഒരാള്‍ വാഹനത്തിനടുത്ത് വരുന്നതും പരിസരം നിരീക്ഷിച്ച ശേഷം വാഹനത്തില്‍ നിന്നും ഒരു പൊതിയെടുത്ത് പിക്കപ്പ് വാനില്‍ കയറിപ്പോകുന്നതും വ്യക്തമായിരുന്നു. ഇതോടെ ഈ വ്യക്തിയെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചു. കുപ്രസിദ്ധ മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇത്തരത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സിസിടിവി ദൃശ്യങ്ങളില്‍ കണ്ട മോഷ്ടാവ് ബിനുവാണെന്ന് സ്ഥിരീകരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ബിനു കുറ്റം സമ്മതിച്ചതായി പോലിസ് പറഞ്ഞു. നിരവധി ലഹരിമരുന്ന് കടത്ത് കേസിലും ഇയാള്‍ പ്രതിയാണ്.

Next Story

RELATED STORIES

Share it