Kerala

ഗുജറാത്തിലെ ആര്‍എസ്എസ് ശില്‍പശാലയില്‍ മന്ത്രി കെ കെ ശൈലജ പങ്കെടുത്തത് വിവാദത്തില്‍

ആര്‍എസ്എസിന്റെ ദേശീയ തലത്തിലുള്ള ശാസ്ത്രവിഭാഗമായ വിജ്ഞാന്‍ ഭാരതി നടത്തുന്ന വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി കെ കെ ശൈലജ പങ്കെടുത്തത്.

ഗുജറാത്തിലെ ആര്‍എസ്എസ് ശില്‍പശാലയില്‍ മന്ത്രി കെ കെ ശൈലജ പങ്കെടുത്തത് വിവാദത്തില്‍
X

തിരുവനന്തപുരം: ഗുജറാത്തിലെ അഹമ്മദാബാദില്‍ ആര്‍എസ്എസ് പോഷക സംഘടന നടത്തിയ ശില്‍പ്പശാലയില്‍ മന്ത്രി കെ കെ ശൈലജ മുഖ്യാതിഥിയായി പങ്കെടുത്തത് വിവാദത്തില്‍. ആര്‍എസ്എസിന്റെ ദേശീയ തലത്തിലുള്ള ശാസ്ത്രവിഭാഗമായ വിജ്ഞാന്‍ ഭാരതി നടത്തുന്ന വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി കെ കെ ശൈലജ പങ്കെടുത്തത്. കേരളത്തില്‍ സ്വദേശി ശാസ്ത്രപ്രസ്ഥാനം എന്ന പേരിലാണ് വിജ്ഞാന്‍ ഭാരതി പ്രവര്‍ത്തിക്കുന്നത്.

ഗുജറാത്ത് സര്‍വകലാശാല കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്നലെ തുടങ്ങിയ വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ് ശില്‍പ്പശാലയും ആരോഗ്യ എക്‌സ്‌പോയും 17ന് സമാപിക്കും. കേന്ദ്രത്തിലെ ആയുഷ് മന്ത്രാലയത്തിന്റെയും ഗുജറാത്ത് ആയുഷ് മന്ത്രാലയത്തിന്റെയും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് വിജ്ഞാന്‍ ഭാരതി ശില്‍പ്പശാല നടത്തുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരെ വിജ്ഞാന്‍ ഭാരതി ക്ഷണിച്ചിരുന്നെങ്കിലും അവരൊന്നും ചടങ്ങിനെത്തിയിരുന്നില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട ചടങ്ങിനായി ഗുജറാത്തില്‍ പോയ മന്ത്രി ഷിബു ബേബിജോണ്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് ഉപഹാരം നല്‍കിയത് എല്‍ഡിഎഫ് ഏറെ വിവാദമാക്കിയിരുന്നു.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഔദ്യോഗികപരിപാടിയിലാണ് താന്‍ പങ്കെടുത്തതെന്നും അതിലെ പങ്കാളിയായി വിജ്ഞാന്‍ ഭാരതിയെ ഉള്‍പ്പെടുത്തിയതില്‍ താന്‍ ഉത്തരവാദിയല്ലെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.

Next Story

RELATED STORIES

Share it