Football

ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ ഇന്ന് തിരിച്ചെത്തുന്നു; ആര്‍സിബിയും കൊല്‍ക്കത്തയും ചിന്നസ്വാമിയില്‍ ഏറ്റുമുട്ടും

ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ ഇന്ന് തിരിച്ചെത്തുന്നു; ആര്‍സിബിയും കൊല്‍ക്കത്തയും ചിന്നസ്വാമിയില്‍ ഏറ്റുമുട്ടും
X

ബംഗളൂരു: ഇന്ത്യ- പാക് സംഘര്‍ഷത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച ഐപിഎല്‍ ഇന്ന് വീണ്ടും ആരംഭിക്കുന്നു. മിന്നും ഫോമിലുള്ള ആര്‍സിബിയും നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. മൂന്ന് മല്‍സരം ബാക്കി നില്‍ക്കെ പ്ലേ ഓഫ് ഏറക്കുറെ ഉറപ്പിച്ച സംഘമാണ് ആര്‍സിബി.

16 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. ടൂര്‍ണമെന്റിന്റെ പുതുക്കിയ മത്സരക്രമവും അതിനോടൊപ്പം എത്തിയ അന്താരാഷ്ട്ര കലണ്ടറും താരങ്ങളുടെ കാര്യത്തില്‍ ബെംഗളൂരുവിന് മുന്നില്‍ വലിയൊരു പ്രതിസന്ധിയാണ് ഒരുക്കിയിരിക്കുന്നത്. ഇതുമാത്രമല്ല, സുപ്രധാന താരങ്ങളുടെ പരിക്കും വില്ലനായുണ്ട്. വിജയസംഘത്തില്‍ വലിയൊരു മാറ്റം തന്നെയുണ്ടായേക്കും. ഈ വെല്ലുവിളികള്‍ വരും മല്‍സരങ്ങളില്‍ ബെംഗളൂരു എങ്ങനെ അതിജീവിക്കും.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകളുമായാണ് ബെംഗളൂരുവിന്റെ അവസാന ലീഗ് മല്‍സരങ്ങള്‍. 11 പോയിന്റുള്ള കൊല്‍ക്കത്തയ്ക്കും 10 പോയിന്റുള്ള ലക്‌നൗവിനും അവശേഷിക്കുന്ന കളികള്‍ ജീവന്മരണ പോരാട്ടങ്ങളാണ്. എല്ലാം ജയിക്കാനായാല്‍ ഇരുവര്‍ക്കും പ്ലേ ഓഫ് സാധ്യതയുമുണ്ട്. പുറത്തായെങ്കിലും സീസണ്‍ മികച്ച രീതിയില്‍ അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹൈദരാബാദും.അതുകൊണ്ട് ബെംഗളൂരുവിന് മൂന്ന് ടീമില്‍ നിന്നും നല്ലൊരു ഫൈറ്റ് തന്നെ പ്രതീക്ഷിക്കാം.

ബെംഗളൂരുവിന് ഏറ്റവും വലിയ തിരിച്ചടിയാകുന്നത് പേസ് ബൗളറും ഓസീസ് താരവുമായ ജോഷ് ഹേസല്‍വുഡിന്റെ അഭാവമായിരിക്കും. നായകന്‍ പാട്ടിദാറിന്റെ കാര്യത്തിലും വ്യക്തയില്ല. ഇംഗ്ലണ്ട് യുവതാരം ജേക്കബ് ബെഥല്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ മാത്രമായിരിക്കും ടീമിന്റെ ഭാഗമാകുക.





Next Story

RELATED STORIES

Share it