Football

ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മല്‍സരം; അര്‍ജന്റീനന്‍ ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മല്‍സരം; അര്‍ജന്റീനന്‍ ടീമിനെ പ്രഖ്യാപിച്ചു
X

ബ്യൂണസ് ഐറിസ്: അടുത്ത മാസത്തെ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റീനന്‍ ടീമിനെ പ്രഖ്യാപിച്ചു. ജൂണില്‍ ചിലിക്കും കൊളംബിയയ്ക്കും എതിരായ മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് കോച്ച് ലിയോണല്‍ സ്‌കലോണി പ്രഖ്യാപിച്ചത്. പരിക്കില്‍ നിന്ന് മുക്തനായ നായകന്‍ ലിയോണല്‍ മെസി ടീമില്‍ തിരിച്ചെത്തി. മുപ്പത്തിയേഴുകാരനായ മെസി മാര്‍ച്ചില്‍ ബ്രസീലിനും ഉറുഗ്വേയ്ക്കും എതിരായ മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം അലയാന്ദ്രോ ഗര്‍ണാച്ചോയും ടീമില്‍ തിരികെ എത്തിയിട്ടുണ്ട്.

സസ്പെന്‍ഷനുള്ള നിക്കോളാസ് ഓട്ടമെന്‍ഡി, എന്‍സോ ഫെര്‍ണാണ്ടസ്, ലിയാന്‍ഡ്രോ പരേഡസ് എന്നിവരും ടീമിലുണ്ട്. പൗളോ ഡിബാല, ഗോണ്‍സാലോ മോണ്ടിയേല്‍, മാര്‍കോസ് അക്യൂന, ജര്‍മ്മന്‍ പസല്ല എന്നിവര്‍ ടീമിലില്ല. 14 കളിയില്‍ 31 പോയിന്റുള്ള അര്‍ജന്റീന അടുത്ത വര്‍ഷത്തെ ലോകകപ്പിന് യോഗ്യത നേടിക്കഴിഞ്ഞു.





Next Story

RELATED STORIES

Share it