Malappuram

സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി; മലപ്പുറം പ്രസ്‌ക്ലബ്ബ് ചാംപ്യന്‍മാര്‍

സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി; മലപ്പുറം പ്രസ്‌ക്ലബ്ബ് ചാംപ്യന്‍മാര്‍
X

മലപ്പുറം: കാസര്‍കോട് നടന്ന പ്രഥമ സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി മത്സരത്തില്‍ മലപ്പുറം പ്രസ് ക്ലബ് ചാമ്പ്യന്‍ന്മാരായി. ഫൈനലില്‍ കരുത്തരായ കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് മലപ്പുറത്തിന്റെ ചരിത്രവിജയം. എട്ട് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ എല്ലാ മത്സരങ്ങളും വിജയിച്ച് മത്സരത്തില്‍ മലപ്പുറം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സെമിയില്‍ പത്തനംതിട്ടയെ തറപ്പറ്റിച്ചാണ് മലപ്പുറം ഫൈനലില്‍ പ്രവേശിച്ചത്. ലീഗ് റൗണ്ടില്‍ കോഴിക്കോടിനെയും കാസര്‍കോടിനെയും മലപ്പുറം പരാജയപ്പെടുത്തിയിരുന്നു.


Next Story

RELATED STORIES

Share it