Kerala

സഹോദരനെ വെട്ടിയ കേസിലെ പ്രതി പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് ചര്‍ച്ചിന്റെ മച്ചിന്റെ മുകളില്‍

ഉളുന്തി തോട്ടത്തില്‍ വീട്ടില്‍ ജോയി (64) ആണ് മാന്നാര്‍ പോലിസിന്റെ പിടിയിലായത്.

സഹോദരനെ വെട്ടിയ കേസിലെ പ്രതി പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് ചര്‍ച്ചിന്റെ മച്ചിന്റെ മുകളില്‍
X

മാന്നാര്‍: ഉളുന്തിയില്‍ സഹോദരനെ വെട്ടി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. ഉളുന്തി തോട്ടത്തില്‍ വീട്ടില്‍ ജോയി (64) ആണ് മാന്നാര്‍ പോലിസിന്റെ പിടിയിലായത്. ഇയാളുടെ സഹോദരന്‍ തോട്ടത്തില്‍ ഡെന്നീസിനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. തലയ്ക്ക് നാലോളം വെട്ടേറ്റ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ഡെന്നിസിന്റെ നില ഗുരുതരമാണ്. ഡെന്നീസിനെ വെട്ടിയ ശേഷം ജോയി ഒളിവിലായിരുന്നു. മാന്നാര്‍ പോലിസ് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഉളുന്തി പള്ളിയുടെ മുകളിലെ മച്ചിനു മുകളില്‍ ഒളിവില്‍ കഴിയുകയാണെന്ന് മനസ്സിലായത്.

മാന്നാര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ ജി സുരേഷ് കുമാര്‍, ഗ്രേഡ് എസ്‌ഐമാരായ ശ്രീകുമാര്‍, ജോണ്‍ തോമസ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ, സാജിദ്, ഹാഷിം, അനീഷ്, ജില്ലാ പോലിസ് മേധാവിയുടെ സ്‌പെഷല്‍ സ്‌ക്വാഡിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ഉണ്ണികൃഷ്ണപിള്ള, അരുണ്‍ ഭാസ്‌കര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it