ചാലക്കുടി എസ് ഡി പി ഐ സ്ഥാനാര്‍ഥി പി പി മൊയ്തീന്‍ കുഞ്ഞ് പത്രിക സമര്‍പ്പിച്ചു
എറണാകുളം കലക്ട്ട്രേറ്റിലെത്തി ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല മുമ്പാകെയയാണ് പത്രിക സമര്‍പ്പിച്ചത്.എല്ലാ മേഖലകളിലും മികച്ച മുന്നേറ്റമുണ്ടാക്കാന്‍ എസ്ഡിപി ഐക്ക് കഴിയുന്നുണ്ടെന്ന് പി പി മൊയ്തിന്‍ കുഞ്ഞ്

കൊച്ചി.ലോക് സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ എസ്ഡിപി ഐ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന പി പി മൊയ്തീന്‍ കുഞ്ഞ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു.പാര്‍ടി ജില്ലാ കമ്മറ്റി ഓഫീസില്‍ നിന്ന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ എറണാകുളം കലക്ട്ട്രേറ്റിലെത്തി ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല മുമ്പാകെയയാണ് പത്രിക സമര്‍പ്പിച്ചത്.
എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍, ജില്ലാ പ്രസിഡന്റ് ഷമീര്‍ മാഞ്ഞാലി, വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ്, ജില്ലാ സെക്രട്ടറി ബാബു വേങ്ങൂര്‍, ജില്ലാ ട്രഷറര്‍ സുധീര്‍ ഏലൂക്കര എസ് ഡി റ്റി യു ജില്ലാ പ്രസിഡന്റ് റഷീദ് എടയപ്പുറം, ജില്ലാ സമിതി അംഗം നാസര്‍ എളമന എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.ചാലക്കുടിയില്‍ മികച്ച പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും എല്ലാ മേഖലകളിലും മികച്ച മുന്നേറ്റമുണ്ടാക്കാന്‍ എസ്ഡിപി ഐക്ക് കഴിയുന്നുണ്ടെന്നും പി പി മൊയ്തിന്‍ കുഞ്ഞ് പറഞ്ഞു.
RELATED STORIES
രാമനവമി ആഘോഷത്തിന്റെ മറവില് പലയിടത്തും സംഘര്ഷം
30 March 2023 5:31 PM GMTദ്രൗപതി മുര്മു: കൗണ്സിലറില്നിന്ന് രാഷ്ട്രപതിസ്ഥാനത്തേക്ക്
21 July 2022 3:53 PM GMTബിലീവേഴ്സ് ചര്ച്ച്, ഷാജ് കിരണ്; ആര്ക്കൊക്കെ ദുബയ് സ്വര്ണ...
9 Jun 2022 1:53 PM GMTഹിജാബ്, മുസ്ലിം വിലക്കിന് പിറകെ കര്ണാടകയില് ഹലാല് വിരുദ്ധ...
1 April 2022 2:21 PM GMTകര്ണാടകയില് യുപി മാതൃക പയറ്റുകയാണ് ബിജെപി
16 March 2022 9:54 AM GMTവ്ലാദിമിര് പുടിന്റെ ആണവ ഭീഷണി എത്രത്തോളം യാഥാര്ത്ഥ്യമാണ്?
3 March 2022 10:25 AM GMT