ആലപ്പുഴയില്‍ എസ് ഡി പി ഐ സ്ഥാനാര്‍ഥി കെ എസ് ഷാന്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ജില്ലയില്‍ മികച്ച മുന്നേറ്റമാണ് എസ് ഡി പി ഐ നടത്തുന്നതെന്നും എല്ലായിടത്തു നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും സ്ഥാനാര്‍ഥി കെ എസ് ഷാന്‍ പറഞ്ഞു.പത്രികാ സമര്‍പ്പണത്തിനു ശേഷം കായംകുളം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാനാര്‍ഥി റോഡ് ഷോ നടത്തി.നാളെ കരുനാഗപ്പള്ളി മണ്ഡലത്തിലാണ് റോഡ് ഷോ
ആലപ്പുഴ: ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിക്കുന്ന എസ് ഡി പി ഐ സ്ഥാനാര്‍ഥി കെ എസ് ഷാന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ പ്രകടനമായാണ് പത്രികാ സമര്‍പ്പണത്തിനായി സ്ഥാനാര്‍ഥി കെ എസ് ഷാന്‍ കലക്ടറേറ്റില്‍ എത്തിയത്. 11:30 ന് കലക്ടറേറ്റിലെത്തിയ സ്ഥാനാര്‍ഥി 12:30 നാടെ ജില്ലാ കലക്ടര്‍ മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പണ നടപടികള്‍ പൂര്‍ത്തിക്കി ഇറങ്ങി. ജില്ലയില്‍ മികച്ച മുന്നേറ്റമാണ് എസ് ഡി പി ഐ നടത്തുന്നതെന്നും എല്ലായിടത്തു നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും സ്ഥാനാര്‍ഥി കെ എസ് ഷാന്‍ പറഞ്ഞു.
എസ് ഡി പി ഐ ആലപ്പുഴ ജില്ല പ്രസിഡന്റ് വി എം ഫഹദ് , ജില്ല ജനറല്‍ സെക്രട്ടറി എം സാലിം,ഇബ്രാഹിം വണ്ടാനം,റിയാസ് പൊന്നാട്,എ ബി ഉണ്ണി,പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി നജീ കായംകുളം എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. പത്രിക സമര്‍പ്പണത്തിനു ശേഷം കായംകുളം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാനാര്‍ഥി റോഡ് ഷോ നടത്തി.കായം കുളം ഒഎന്‍കെ ജംഗ്ഷനില്‍ നിന്നാരംഭിച്ച് മങ്ങാരം,കറ്റാനം,രണ്ടാം കുറ്റി,കട്ടച്ചിറ,പത്തിയൂര്‍,കൃഷ്ണപുരം,ചെട്ടുകുളങ്ങര എന്നിവടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി പ്രതാംഗ മുട് ജംഗ്ഷനില്‍ സമാപിച്ചു.നാളെ കരുനാഗപ്പള്ളി മണ്ഡലത്തിലാണ് റോഡ് ഷോ
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT