Top

You Searched For "submitted"

കൂടത്തായി കൊലപാതക പരമ്പര: പ്രതി ജോളി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചെന്ന് റിപോര്‍ട്ട്

12 Jun 2020 8:31 AM GMT
കോഴിക്കോട് ജില്ലാ ജയിലിലാണ് അവര്‍ കഴിയുന്നത്. കഴിഞ്ഞ എട്ടിനാണ് ജയില്‍ മേധാവിക്ക് റിപോര്‍ട്ട് നല്‍കിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതില്‍ കോഴിക്കോട് ജയിലിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും ഐജി പറയുന്നു.

റമദാനില്‍ ജുമുഅ നമസ്‌കാരത്തിന് അനുമതി; ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി

20 April 2020 1:33 PM GMT
ഇമാം ഏകോപനസമിതി ചെയര്‍മാന്‍ മുഹമ്മദ് നദീര്‍ മൗലവിയാണ് ഇളവ് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരിക്കുന്നത്.

മരടിലെ ഫ്ളാറ്റ് പൊളിക്കല്‍: നഷ്ടപരിഹാരത്തിനായി ഫ്ളാറ്റു നിര്‍മാതാക്കളുടെ മക്കളും അപേക്ഷ നല്‍കി

29 Oct 2019 1:13 PM GMT
രണ്ടു ഫ്ളാറ്റു നിര്‍മാതാക്കളുടെ മകനും മകളുമാണ് 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതിമുമ്പാകെ അപേക്ഷ നല്‍കിയത്. എന്നാല്‍ ഇത് സംബന്ധിച്ച് ഇന്ന് നടന്ന സിറ്റിംഗില്‍ സമിതി തീരുമാനമെടുത്തില്ല. ഇവര്‍ക്ക് പറയാനുള്ളത് കേട്ടശേഷം അപേക്ഷയില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.അതേ സമയം പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട ഫ്‌ളാറ്റുകളിലെ 23 ഉടമകള്‍ക്കു കൂടി നഷ്ടപരിഹാരം നല്‍കാന്‍ ജസ്റ്റിസ് ജസ്റ്റിസ് പി ബാലകൃഷ്ണന്‍ സമിതി നിര്‍ദേശിച്ചു

ബാലഭാസ്‌ക്കറിന്റെ മരണം: കാര്‍ ഓടിച്ചിരുന്നത് ആരെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

27 Jun 2019 3:36 PM GMT
സാക്ഷിമൊഴികളില്‍ വൈരുധ്യമുണ്ടന്നും ശാസ്ത്രീയ പരിശോധനയിലൂടെയെ ഇക്കാര്യം വ്യക്തമാവു എന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കി .അന്വേഷണം പുരോഗമിക്കുകയാണ്. ഡ്രൈവര്‍ സീറ്റില്‍ നിന്നടക്കം രക്തംപുരണ്ട മുടിയുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടന്നും സാമ്പിളുകളുടെ റിപോര്‍ട്ട് ലഭിക്കാനുണ്ടന്നും ക്രൈംബ്രാഞ്ച് വിശദീകരിച്ചു

മോദി വാരാണസിയില്‍ പത്രിക സമര്‍പ്പിച്ചു; രാജ്യത്ത് സര്‍ക്കാര്‍ അനുകൂലതരംഗമെന്ന്

26 April 2019 6:40 AM GMT
രാവിലെ കാലഭൈരവ ക്ഷേത്രത്തിലെ ദര്‍ശനവും വാരാണസിയിലെ ബിജെപി ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയും കഴിഞ്ഞാണ് അദ്ദേഹം പത്രികാ സമര്‍പ്പണം നടത്തിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍, എന്‍ഡിഎയുടെ പ്രമുഖനേതാക്കള്‍ എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാട്:അന്വേഷണ റിപോര്‍ട്ട് വത്തിക്കാന് സമര്‍പ്പിച്ചു

5 April 2019 3:26 PM GMT
വത്തിക്കാനിലെ പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയണാര്‍ദ്രോ സാന്ദ്രിക്കാണ് അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് റിപോര്‍ട് സമര്‍പ്പിച്ചത്.രണ്ടു മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ എറണാകുളം അങ്കമാലി അതിരുപതയിലെ ഭൂമി വിവാദത്തെക്കുറിച്ചും, വ്യാജരേഖാ കേസിനെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടത്തി. റിപോര്‍ട്ട് ഗൗരവമായി പഠിച്ചതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു കര്‍ദിനാള്‍ ലെയണാര്‍ദ്രോ സാന്ദ്രി അറിയിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് മല്‍സരിക്കാന്‍ ട്രാന്‍സ് ജെന്‍ഡറും ; മല്‍സരിക്കുന്നത് മനസുമടുത്തിട്ടെന്ന് ചിഞ്ചു അശ്വതി

5 April 2019 6:12 AM GMT
25 വയസ്സുള്ള ചിഞ്ചു ആദ്യമായാണ് ഒരു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. സംസ്ഥാനത്ത് ഇത്തവണ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ് ചിഞ്ചു അശ്വതി എന്നാണ് വിവരം.സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയാണ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചത്

ആലപ്പുഴയില്‍ എസ് ഡി പി ഐ സ്ഥാനാര്‍ഥി കെ എസ് ഷാന്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു

4 April 2019 12:46 PM GMT
ജില്ലയില്‍ മികച്ച മുന്നേറ്റമാണ് എസ് ഡി പി ഐ നടത്തുന്നതെന്നും എല്ലായിടത്തു നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും സ്ഥാനാര്‍ഥി കെ എസ് ഷാന്‍ പറഞ്ഞു.പത്രികാ സമര്‍പ്പണത്തിനു ശേഷം കായംകുളം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാനാര്‍ഥി റോഡ് ഷോ നടത്തി.നാളെ കരുനാഗപ്പള്ളി മണ്ഡലത്തിലാണ് റോഡ് ഷോ
Share it