പ്ലസ്‌വണ്‍ പ്രവേശനം: ആഗസ്ത് 16 മുതല്‍ അപേക്ഷ നല്‍കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന നടപടികള്‍ ഈ മാസം 16 മുതല്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അടുത്ത തിങ്കളാഴ്ച മുതല്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനാവുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഏകജാലക സംവിധാനത്തിലൂടെ പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സപ്തംബറില്‍ ക്ലാസുകള്‍ തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.
പ്ലസ്‌വണ്‍ വിദ്യാര്‍ഥികളുടെ അന്തിമ പരീക്ഷയ്ക്ക് മുമ്പ് മോഡല്‍ പരീക്ഷ നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ആധുനിക ശാസ്ത്രസാമൂഹ്യ ബോധത്തിന്റെ അടിസ്ഥാനത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കും. 2022 ജനുവരി മാസത്തിന് മുമ്പ് തന്നെ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയ്യാറാക്കും. സാങ്കേതിക വിദ്യ, പ്രകൃതിദുരന്തങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കല്‍, മാലിന്യനിര്‍മാര്‍ജനം, കുടിവെള്ള സംരക്ഷണം, ഊര്‍ജ സംരക്ഷണം തുടങ്ങിയ കാര്യങ്ങളൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമാവും. ലിംഗ സമത്വം, ലിംഗ തുല്യത, ലിംഗാവബോധം എന്നിവയെല്ലാം ഉളവാകാന്‍ ആവശ്യമായ അംശങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ നടപടി ഉണ്ടാവും. 2013 ലാണ് അവസാനമായി പാഠ്യപദ്ധതി പരിഷ്‌കരണം നടന്നത്.
പ്രീ സ്‌കൂള്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെ സ്‌കൂള്‍ സംവിധാനങ്ങള്‍ ഏകീകരിക്കാനുള്ള പ്രവര്‍ത്തനം ഖാദര്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ നടത്തുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ മികവാര്‍ന്ന നിലയില്‍ നടപ്പാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തും. സ്‌കൂളുകളുടെ ഭൗതിക സൗകര്യവികസനരംഗത്ത് പ്രത്യേകം ശ്രദ്ധചെലുത്തും. കെട്ടിടങ്ങളെ നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാവും ഊന്നല്‍. ഫര്‍ണിച്ചറുകള്‍ നവീകരിക്കുന്നതിന് സമഗ്രമായ പദ്ധതിക്ക് രൂപം നല്‍കും. സ്‌കൂളുകളില്‍ സൗരോര്‍ജം പ്രയോജനപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കും. അധ്യാപകര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കി പ്രൊഫഷനലിസം വര്‍ധിപ്പിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
RELATED STORIES
ഗ്രോവാസുവിനെ ജയിലില് സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല് ...
29 Sep 2023 1:38 PM GMTനായ പരിശീലനത്തിന്റെ മറവില് കഞ്ചാവ് വില്പ്പന; പ്രതിയെ...
29 Sep 2023 3:22 AM GMTബൈക്ക് തകര്ത്തതിനെച്ചൊല്ലി തര്ക്കം; അനുജന്റെ വെടിയേറ്റ് ജ്യേഷ്ഠന്...
29 Sep 2023 2:45 AM GMTസംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില് യെല്ലോ അലര്ട്ട്
29 Sep 2023 1:09 AM GMTവിടവാങ്ങിയത് ഇന്ത്യയെ കാര്ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച...
28 Sep 2023 2:27 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMT