പന്തീരാങ്കാവ് യുഎപിഎ കേസ്: നാലാം പ്രതി വിജിത് വിജയനെതിരെ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു
2021 ജനുവരി 21നാണ് വിജിത് വിജയനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.കേസില്‍ ഒന്നാം പ്രതി അലന്‍ ഷുഹൈബ്(20), രണ്ടാം പ്രതി താഹ ഫസല്‍(24), മൂന്നാം പ്രതി ഉസ്മാന്‍(40) എന്നിവര്‍ക്കെതിരെ നിയമവിരുദ്ധപ്രവര്‍ത്തന നിരോധന (യുഎപിഎ)നിയമപ്രകാരം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു

കൊച്ചി: പന്തീരാങ്കാവ് യു എ പി എ കേസില്‍ എന്‍ ഐ എ സംഘം കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ നാലാം പ്രതി വയനാട് കല്‍പ്പറ്റ സ്വദേശിവിജിത് വിജയനെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.മാവോവാദി സംഘടനയുടെ സജീവ അംഗമായിരുന്നു വിജിതെന്ന് കുറ്റപത്രത്തില്‍ പറയുന്നു
2021 ജനുവരി 21നാണ് വിജിത് വിജയനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.കേസില്‍ ഒന്നാം പ്രതി അലന്‍ ഷുഹൈബ്(20), രണ്ടാം പ്രതി താഹ ഫസല്‍(24), മൂന്നാം പ്രതി ഉസ്മാന്‍(40) എന്നിവര്‍ക്കെതിരെ നിയമവിരുദ്ധപ്രവര്‍ത്തന നിരോധന (യുഎപിഎ)നിയമപ്രകാരം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
2019 നവംബര്‍ ഒന്നിനാണ് മാവോവാദി ബന്ധം ആരോപിച്ച് സിപിഎം പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും പന്തീരാങ്കാവ് പോലിസ് അറസ്റ്റ് ചെയ്തത്. പിന്നീട് എന്‍ ഐ എ കേസ് ഏറ്റെടുക്കുകയായിരുന്നു.
കേസില്‍ കഴിഞ്ഞ സെപ്തംബറില്‍ അലന്‍ ഷുഹൈബിനും താഹ ഫസലിനും വിചാരണക്കോടതി ജാമ്യം നല്‍കിയിരുന്നുവെങ്കിലും പിന്നീട് എന്‍ ഐ എയുടെ അപ്പീലിനെ തുടര്‍ന്ന് താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
RELATED STORIES
ആഗോള റാങ്കിങില് അഫ്ഗാന് കറന്സി ഒന്നാമത്
2 Oct 2023 11:27 AM GMTകൊവിഡ് വാക്സിന് വികസിപ്പിച്ച ശാസ്ത്രജ്ഞര്ക്ക് വൈദ്യശാസ്ത്ര നൊബേല്...
2 Oct 2023 10:37 AM GMT63.12 ശതമാനം അതിപിന്നാക്കക്കാര് ; മുന്നാക്കക്കാര് 15.52; ജാതി...
2 Oct 2023 10:16 AM GMTഷര്ട്ട് നല്കി, ചെയ്ത തെറ്റ് പെണ്കുട്ടിയെ ആശുപത്രിയില്...
2 Oct 2023 7:01 AM GMTഐഎസ്എല്ലില് വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന് ഗെയിംസ്; പുരുഷ ലോങ്ജംപില് ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMT