Latest News

ജാനകി വി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള; പുതുക്കിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചു

ജാനകി വി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള; പുതുക്കിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചു
X

കൊച്ചി: മാറ്റങ്ങള്‍ വരുത്തി ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പുതുക്കിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചു. ജാനകി വി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള എന്ന പതിപ്പാണ് സമര്‍പ്പിച്ചത്. രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളില്‍ മ്യൂട്ട് ചെയ്യുകയും ടൈറ്റിലില്‍ ജാനകി എന്ന പോരിനൊപ്പം വി എന്ന ഇനീഷ്യല്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായി 'ജാനകി' എന്ന പേര് മ്യൂട്ട് ചെയ്തത് സിനിമയെ ബാധിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിന്റെ സബ് ടൈറ്റിലും മാറ്റിയിട്ടുണ്ട്. എന്നാണ് മാറ്റിയിരിക്കുന്നത്.

നേരത്തെ ചിത്രത്തില്‍ 96 മാറ്റങ്ങള്‍ വരുത്തണമെന്നായിരുന്നു സെന്‍സര്‍ബോര്‍ഡിന്റെ നിര്‍ദേശം. എന്നാല്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് രണ്ടു മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രദര്‍ശനാനുമതി നല്‍കാമെന്നും സെന്‍സര്‍ബോര്‍ഡ് അറിയിച്ചു. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നും കോടതി രംഗങ്ങളില്‍ പേരുപയോഗിക്കുന്ന ഭാഗം മ്യൂട്ട് ചെയ്യുകയോ വേണമെന്നുമായിരുന്നു നിര്‍ദേശം.

ടൈറ്റിലില്‍ വി എന്ന് ചേര്‍ത്താല്‍ മതിയാകുമെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയതോടെ ടൈറ്റില്‍ മാറ്റാന്‍ സമ്മതമെന്ന് നിര്‍മ്മാതാക്കള്‍ കോടതിയെ അറിയിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it