റെയില്‍വേ മതില് നിര്‍മാണം; വട്ടത്താണി റെയില്‍വേ ആക്ഷന്‍ കമ്മിറ്റി മന്ത്രി വി അബ്ദുറഹിമാന് നിവേദനം നല്കി
BY NSH19 March 2022 1:39 PM GMT
![റെയില്‍വേ മതില് നിര്‍മാണം; വട്ടത്താണി റെയില്‍വേ ആക്ഷന്‍ കമ്മിറ്റി മന്ത്രി വി അബ്ദുറഹിമാന് നിവേദനം നല്കി റെയില്‍വേ മതില് നിര്‍മാണം; വട്ടത്താണി റെയില്‍വേ ആക്ഷന്‍ കമ്മിറ്റി മന്ത്രി വി അബ്ദുറഹിമാന് നിവേദനം നല്കി](https://www.thejasnews.com/h-upload/2022/03/19/185880-miister.jpg)
X
NSH19 March 2022 1:39 PM GMT
താനൂര്‍: വട്ടത്താണി റെയില്‍വേ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന റെയില്‍വേ മന്ത്രി വി അബ്ദുറഹിമാനെ സന്ദര്‍ശിച്ച് നിവേദനം നല്കി. താനാളൂര്‍ പഞ്ചായത്തിലെ വലിയ ഒരു ജനവിഭാഗത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന രീതിയില്‍ വലിയ പാടം കമ്പനിപ്പടി റെയില്‍വേ മതില് നിര്‍മാണം തുടരുന്ന സാഹചര്യത്തിലാണ് നിവേദനം നല്‍കിയത്.
ചെയര്മാന് പി സതീശന്, ഒ സുരേഷ് ബാബു, നാദിര്‍ഷ കടായിയ്ക്കല്, റഫീഖ് മീനടത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രിക്ക് കൈമാറി. മതില് നിര്‍മാണം സംബന്ധിച്ച് റെയില്‍വേ അധികാരികളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുമെന്നും വട്ടത്താണി മേല്‍പ്പാലം യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
Next Story
RELATED STORIES
പാരിസ് ഒളിംപിക്സ്; ഫിഫയ്ക്ക് പരാതി നല്കി അര്‍ജന്റീന
26 July 2024 5:55 AM GMTപാരിസ് ഒളിംപിക്സ് ഫുട്ബോള്‍; ലോക ചാംപ്യന്മാരെ ഞെട്ടിച്ച് മൊറോക്കോ;...
24 July 2024 7:06 PM GMTസ്വിസ് താരം ഷാഖിരി വിരമിച്ചു
18 July 2024 5:43 AM GMTഅര്‍ജന്റീന ടീം അംഗങ്ങളുടെ വംശീയ വിദ്വേഷത്തിന്റെ വീഡിയോ; എന്‍സോ...
17 July 2024 6:36 AM GMTനീലപ്പടയോട്ടം; കോപ കിരീടവും അർജൻ്റീനയ്ക്ക്
15 July 2024 4:51 AM GMTയൂറോയില്‍ ഇന്ന് ഫൈനല്‍; സ്പെയിന്-ഇംഗ്ലണ്ട് പോര് ബെര്‍ലിനില്‍
14 July 2024 8:40 AM GMT