Kerala

ട്രിപ്പ് മുടങ്ങിയത് അന്വേഷിച്ചപ്പോള്‍ സര്‍ക്കാരിനെതിരേ വ്യാജ പ്രചാരണം; കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്‌പെന്‍ഷന്‍

ബത്തേരിയിലെ മാരിയമ്മന്‍ ക്ഷേത്രോത്സവം ആണെന്നും ബസില്ലാതെ ആളുകള്‍ എങ്ങിനെ ഉത്സവത്തിന് പോകുമെന്നും ചോദിച്ചപ്പോള്‍ ബസ് അയക്കേണ്ടതില്ലെന്നത് സര്‍ക്കാര്‍ തീരുമാനം ആണെന്നായിരുന്നു ബിജെപി നേതാവായ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറുടെ മറുപടി.

ട്രിപ്പ് മുടങ്ങിയത് അന്വേഷിച്ചപ്പോള്‍ സര്‍ക്കാരിനെതിരേ വ്യാജ പ്രചാരണം; കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്‌പെന്‍ഷന്‍
X

കല്‍പറ്റ: ബസിന്റെ ട്രിപ്പ് മുടക്കം അന്വേഷിച്ച യാത്രക്കാരനോട് ഫോണില്‍ സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും പരിഹസിച്ച് സംസാരിച്ച ബിജെപി നേതാവായ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ എം കെ രവീന്ദ്രനെയാണ് സസ്‌പെന്റ് ചെയ്തത്.

ചീരാല്‍ വഴി കൊഴുവണയിലേക്ക് സര്‍വീസ് നടത്തുന്ന ഏക കെഎസ്ആര്‍ടിസി ബസിന്റെ ട്രിപ്പുകള്‍ മുടക്കുന്നത് പതിവായിരുന്നു. തിങ്കളാഴ്ച ട്രിപ്പ് മുടക്കം സംബന്ധിച്ച് ഡിപ്പോയിലെ ഫോണില്‍ വിളിച്ച് ചീരാല്‍ സ്വദേശിയായ യാത്രക്കാരന്‍ പരാതി പറഞ്ഞപ്പോള്‍ ചൊവ്വാഴ്ച ബസ് അയക്കുമെന്നായിരുന്നു കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറുടെ മറുപടി. ചൊവ്വാഴ്ചയും ബസ് എത്താത്തിനാല്‍ ഡിപ്പോയില്‍ വീണ്ടും വിളിച്ച ഇതേ യാത്രക്കാന്‍ ഇന്ന് ബത്തേരിയിലെ മാരിയമ്മന്‍ ക്ഷേത്രോത്സവം ആണെന്നും ബസില്ലാതെ ആളുകള്‍ എങ്ങിനെ ഉത്സവത്തിന് പോകുമെന്നും ചോദിച്ചപ്പോള്‍ ബസ് അയക്കേണ്ടതില്ലെന്നത് സര്‍ക്കാര്‍ തീരുമാനം ആണെന്നായിരുന്നു കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറുടെ മറുപടി.

ഏത് സര്‍ക്കാറിന്റേതാണ് തീരുമാനമെന്ന് യാത്രക്കാരന്‍ തിരിച്ച് ചോദിച്ചപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടെയും ആണ് തീരുമാനമെന്നായിരുന്നു മറുപടി. സര്‍ക്കാര്‍ എന്തിനാണ് അങ്ങിനെയൊരു തീരുമാനം എടുത്തതെന്ന് യാത്രക്കാരന്‍ ചോദിച്ചപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാറിന് എന്തുത്സവമാണ് എന്നതാണ് കിട്ടിയ മറുപടി. ഫോണ്‍ സംഭാഷണം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് പരാതി ലഭിക്കുകയും ചെയ്തതോടെയാണ് അന്വേഷണ വിധേയമായി രവീന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തത്. കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Next Story

RELATED STORIES

Share it