Kerala

കേരളത്തിനും പ്ലാസ്റ്റിക് പാര്‍ക്കുകള്‍ അനുവദിക്കണമെന്ന് കേരള പ്ലാസ്റ്റിക് മാനുഫാക്‌ച്ചേഴ്‌സ് അസ്സോസിയേഷന്‍

പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ 10 പ്ലാസ്റ്റിക് പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കിയെങ്കിലും അവയിലൊന്നുപോലും കേരളത്തിന് അനുവദിച്ചിട്ടില്ല

കൊച്ചി :കേരളത്തിനും പ്ലാസ്റ്റിക് പാര്‍ക്കുകള്‍ അനുവദിക്കണമെന്ന് കേരള പ്ലാസ്റ്റിക് മാനുഫാക്‌ച്ചേഴ്‌സ് അസ്സോസിയേഷന്‍. ആധുനിക സമൂഹത്തിന്റെ നിലനില്‍പ്പിന് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ അനിവാര്യമാണ്. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ 10 പ്ലാസ്റ്റിക് പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കിയെങ്കിലും അവയിലൊന്നുപോലും കേരളത്തിന് അനുവദിച്ചിട്ടില്ല. പ്ലാസ്റ്റിക്കിന്റെ അസംസ്‌കൃത വസ്തുക്കളുടെയും, ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങളുടെയും കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് പ്രമുഖ സ്ഥാനമാണുള്ളത്.

ഈ മേഖലയില്‍ സംസ്ഥാനത്ത് ചെറുതും വലുതുമായി 1300ല്‍ പരം പ്ലാസ്റ്റിക് ഉല്‍പ്പന്ന നിര്‍മ്മാണ യൂനിറ്റുകളുണ്ട്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കുറഞ്ഞ ചിലവില്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് പാര്‍ക്ക് അനിവാര്യമാണെന്നും സംഘടനയുടെ 24ാമത് വാര്‍ഷിക പൊതുയോഗം വിലയിരുത്തി. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി മുന്‍കൈ എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പൊതുയോഗം കേരള സ്‌റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ഖാലിദ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ ഇന്‍ഡസ്ട്രീസ് സെന്റര്‍ ജനറല്‍ മാനേജര്‍ ബിജു പി അബ്രാഹം വിശിഷ്ടാതിഥിയായിരുന്നു. എം എസ് ജോര്‍ജ് (പ്രസിഡന്റ്), മുഹമ്മദ് അഷ്‌റഫ് (വൈസ് പ്രസിഡന്റ് ), ജെ സുനില്‍ (ജനറല്‍ സെക്രട്ടറി), പി അരുണ്‍കുമാര്‍ (സെക്രട്ടറി), ഇ സന്തോഷ് കുമാര്‍ (ഖജാന്‍ജി) എന്നിവരെ സംഘടനയുടെ 2022 -23 വര്‍ഷത്തെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Next Story

RELATED STORIES

Share it