Kerala

പുല്‍വാമയില്‍ കൊല്ലപ്പെട്ട വസന്ത് കുമാറിന്റെ കുടുംബത്തിന് 25 ലക്ഷം സര്‍ക്കാര്‍ ധനസഹായം

വസന്തകുമാറിന്റെ മക്കളുടെ വിദ്യാഭ്യാസചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. ഭാര്യ ഷീലയുടെ ജോലി സ്ഥിരപ്പെടുത്താനുള്ള നടപടി എത്രയും വേഗം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പുല്‍വാമയില്‍ കൊല്ലപ്പെട്ട വസന്ത് കുമാറിന്റെ കുടുംബത്തിന് 25 ലക്ഷം സര്‍ക്കാര്‍ ധനസഹായം
X

തിരുവനന്തപുരം: കശ്മീരിലെ പുല്‍വാമയില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മലയാളിയായ സിആര്‍പിഎഫ് ജവാന്‍ വി വി വസന്ത് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വസന്തകുമാറിന്റെ അമ്മയ്ക്ക് 10 ലക്ഷം രൂപയും ഭാര്യയ്ക്ക് 15 ലക്ഷം രൂപയും നല്‍കാന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.

വസന്തകുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം നല്‍കും. വസന്തകുമാറിന്റെ ഭാര്യ ഷീലയുടെ ജോലി സ്ഥിരപ്പെടുത്താനുള്ള നടപടി എത്രയും വേഗം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഷീല ഇപ്പോള്‍ വെറ്റിറനറി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലികമായാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഈ ജോലിയാണ് സ്ഥിരപ്പെടുത്തി നല്‍കുക. വസന്തകുമാറിന്റെ മക്കളുടെ വിദ്യാഭ്യാസചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. ആവശ്യമെങ്കില്‍ കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it