Kerala

ട്വന്റി20 എല്‍ഡിഎഫിന്റെ ബി ടീമാണെന്ന് വ്യക്തമായെന്ന് എറണാകുളം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍

എല്ലാ സ്ഥലങ്ങളിലും ട്വന്റി20യെ സഹായിച്ചത് എല്‍ഡിഎഫ് ആണെന്ന് യുഡിഎഫ് എറണാകുളം ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍

ട്വന്റി20 എല്‍ഡിഎഫിന്റെ ബി ടീമാണെന്ന് വ്യക്തമായെന്ന് എറണാകുളം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍
X

കൊച്ചി:ട്വന്റി20 എല്‍ഡിഎഫിന്റെ ബി ടീമാണെന്ന് യുഡിഎഫും കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വ്യക്തമായെന്ന് യുഡിഎഫ് എറണാകുളം ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.എല്ലാ സ്ഥലങ്ങളിലും ട്വന്റി20യെ സഹായിച്ചത് എല്‍ഡിഎഫ് ആണ്. യുഡിഎഫിന്റെ കണക്കു പ്രകാരം എറണാകുളം ജില്ലയില്‍ 11 സീറ്റില്‍ വിജയം ഉറപ്പായിരുന്നു.പക്ഷേ പ്രതീക്ഷിച്ചിരുന്ന രണ്ടു സീറ്റ് നഷ്ടപ്പെട്ടു.ചില പഞ്ചായത്തുകളില്‍ പ്രതീക്ഷിച്ച ലീഡ് നേടാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ല.സഭാതര്‍ക്കങ്ങള്‍ ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്.

കുന്നത്ത് നാട്ടിലൊക്കെ സഭയക്ക് സ്വാധീനമുളള സ്ഥലമാണ്.ഇത് ബാധിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു.എങ്കിലും എറണാകുളം യുഡിഎഫിന്റെ ശക്തികേന്ദ്രമാണെന്നത് നിലനിര്‍ത്താന്‍ സാധിച്ചുവെന്നും ഡൊമിനിക് പ്രസന്റേഷന്‍ വ്യക്തമാക്കി.എറണാകുളത്ത് നിന്നും ഇത്രയും സീറ്റ് നേടിക്കൊടുത്തിട്ടും സംസ്ഥാനത്ത് യുഡിഎഫിന് ഭൂരിപക്ഷം കിട്ടാതെ പോയത് സങ്കടകരമാണ്.കളമശേരിയിലെ പരാജയത്തിന് പാലാരിവട്ടം പാലം കാരണമായോയെന്ന് പരിശോധിച്ചാലെ പറയാന്‍ കഴിയു.കളമശേരിയില്‍ പാലാരിവട്ടം പാലം വിഷയം ഇടതുപക്ഷം വലിയ തോതില്‍ പ്രചരണ വിഷയമാക്കിയിരുന്നുവെന്നും ഇതിനെ ഫലപ്രദമായി തടയാന്‍ കഴിഞ്ഞോയെന്ന് തനിക്ക് സംശയമുണ്ടെന്നും ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it