നിയമസഭാ തിരഞ്ഞെടുപ്പ്: സി വിജില്‍ മുഖേന പരാതികള്‍ പതിനായിരം കടന്നു
സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന രാവിലെ 11.30 വരെ 10871 പരാതികളാണ് സമര്‍പ്പിക്കപ്പെട്ടതെന്ന് നോഡല്‍ ഓഫിസറും എറണാകുളം ജില്ലാ പ്ലാനിങ് ഓഫിസറുമായ ലിറ്റി മാത്യു അറിയിച്ചു. അനധികൃതമായി പ്രചരണ സാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകള്‍, ഫ്‌ളെക്‌സുകള്‍ എന്നിവയ്‌ക്കെതിരെയാണ് കൂടുതല്‍ പരാതികളും വന്നിട്ടുള്ളത്
കൊച്ചി: പൊതുജനങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അതിവേഗം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടിയുള്ള സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന രാവിലെ 11.30 വരെ 10871 പരാതികളാണ് സമര്‍പ്പിക്കപ്പെട്ടതെന്ന് നോഡല്‍ ഓഫിസറും എറണാകുളം ജില്ലാ പ്ലാനിങ് ഓഫിസറുമായ ലിറ്റി മാത്യു അറിയിച്ചു.
അനധികൃതമായി പ്രചരണ സാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകള്‍, ഫ്‌ളെക്‌സുകള്‍ എന്നിവയ്‌ക്കെതിരെയാണ് കൂടുതല്‍ പരാതികളും വന്നിട്ടുള്ളത്. പരാതികള്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സി-വിജില്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച ഉടന്‍ തന്നെ അതത് നിയോജക മണ്ഡലങ്ങളിലെ സ്‌ക്വാഡുകള്‍ക്ക് കൈമാറി അന്വേഷിച്ചു നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.
ലഭിച്ചവയില്‍ 10656 പരാതികള്‍ ശരിയാണെന്ന് കണ്ടെത്തി നീക്കം ചെയ്യുകയും 215 പരാതികള്‍ കഴമ്പില്ലാത്തവയാണ് എന്നതിനാല്‍ഉപേക്ഷിക്കുകയും ചെയ്തു. സി വിജില്‍ ജില്ലാ നോഡല്‍ ഓഫിസായ ജില്ലാ പ്ലാനിംഗ് ഓഫിസില്‍, ജില്ലാതല കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ ഈ മൊബൈല്‍ അപ്ലിക്കേഷന്‍ കൂടുതലായി ഉപയോഗപ്പെടുത്തണമെന്നും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. ഇത് വരെ ലഭിച്ചവയില്‍ 10068 (92.6%) പരാതികളും അനധികൃത ബാനറുകള്‍, പോസ്റ്ററുകള്‍, ഫ്‌ളെക്‌സ് എന്നിവയെ സംബന്ധിച്ചാണ്.
RELATED STORIES
ഇന്ത്യന്‍ രാഷ്ട്രപതിയും പ്രതീകാത്മക രാഷ്ട്രീയവും
31 Aug 2022 9:29 AM GMTമനുവിലേക്കു മടങ്ങുന്ന ഇന്ത്യന്‍ സര്‍വകലാശാലകള്‍
31 Aug 2022 9:25 AM GMTചോദ്യം ചെയ്യാതെ അനുസരിക്കുന്ന ദലിതുകള്‍ക്കാണ് അധികാരം
31 Aug 2022 9:20 AM GMTദ്വൈവാരിക 2018 ഒക്ടോബര്‍ 1-15
14 Oct 2018 10:09 AM GMTദ്വൈവാരിക 2018 സെപ്തംബര്‍ 16-30
25 Sep 2018 12:02 PM GMTദ്വൈവാരിക 2018 സെപ്തംബര്‍ 1-15
5 Sep 2018 8:08 AM GMT