കര്‍ണാടക: സഹപ്രവര്‍ത്തകന്റെ തലയ്ക്കടിച്ച എംഎല്‍എയെ കാണാനില്ലെന്നു അഭ്യന്തര മന്ത്രി
അന്വേഷണത്തില്‍ ആരെയും ഇടപെടാന്‍ അനുവദിക്കില്ല

ബെംഗളൂരു: ഈഗിള്‍ ടണ്‍ റിസോട്ടില്‍വച്ചു കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങിനെ മര്‍ദിച്ച കോണ്‍ഗ്രസ് എംഎല്‍എ ജെ എന്‍ ഗണേഷിനെ കാണാനില്ലെന്നു അഭ്യന്തര മന്ത്രി എം ബി പാട്ടീല്‍. വിഷയത്തില്‍ പോലിസ് കേസെടുത്തു അന്വേഷിച്ചു വരികയാണെന്നും ഉടനടി ഗണേഷിനെ പിടികൂടാനാവുമെന്നാണു കരുതുന്നതെന്നും അഭ്യന്തര മന്ത്രി പറഞ്ഞു. ഗണേഷിനെ പിടികൂടുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ആരെയും ഇടപെടാന്‍ അനുവദിക്കില്ല. എംഎല്‍എ ഉടനടി പിടിയിലാവുമെന്നാണു കരുതുന്നതെന്നും പാട്ടീല്‍ വ്യക്തമാക്കി. ആനന്ദ് സിങിനെ മര്‍ദിച്ചതിനെ തുടര്‍ന്നു പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ ഗണേഷിനെതിരേ നിരവധി വകുപ്പുകള്‍ ചുമത്തി പോലിസ് കേസെടുത്തിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഗണേഷിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഈഗിള്‍ടണ്‍ റിസോട്ടില്‍വച്ചു കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കോണ്‍ഗ്രസ് എംഎല്‍എമാരെ തട്ടിയെടുക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. ഇവിടെ വച്ചാണ് എംഎല്‍എമാര്‍ ഏറ്റുമുട്ടിയത്.
RELATED STORIES
മോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMT