Kerala

വളാഞ്ചേരിയില്‍ ഹോംനഴ്‌സ് കൊല്ലപ്പെട്ട സംഭവം: പ്രതി പിടിയില്‍

മൂന്നു ദിവസം പഴക്കം ചെന്ന നിലയിരുന്നു നഫീസത്തിന്റെ മൃതദേഹം. വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

വളാഞ്ചേരിയില്‍ ഹോംനഴ്‌സ് കൊല്ലപ്പെട്ട സംഭവം: പ്രതി പിടിയില്‍
X

മലപ്പുറം: വളാഞ്ചേരിയിലെ വാടക വീട്ടില്‍ ഹോംനഴ്‌സ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. വെട്ടിച്ചിറ പുന്നത്തല സ്വദേശി കരിങ്കപ്പാറ അബ്ദുള്‍ സലാമിനെ (36 ) ആണ് പോലിസ് കസ്റ്റഡിയിലെടുത്തത്. 52 കാരിയായ പൂന്തറ സൂഫി മന്‍സിലില്‍ നഫീസത്തിന്റെ മൃതദേഹം ബുധനാഴ്ച്ചയാണ് വളാഞ്ചേരി വൈക്കത്തൂരിലെ വാടക വീട്ടില്‍ കണ്ടെത്തിയത്. മോഷണത്തിനിടെയായിരുന്നു കൊലപാതകമെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതായി പോലിസ് പറഞ്ഞു. അറസ്റ്റ് വെള്ളിയാഴ്ച രാവിലെ രേഖപ്പെടുത്തും.

മൂന്നു ദിവസം പഴക്കം ചെന്ന നിലയിരുന്നു നഫീസത്തിന്റെ മൃതദേഹം. വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വാടക വീടിന്റെ വാതിലുകള്‍ തുറന്നിട്ട നിലയിലായിരുന്നു.

Next Story

RELATED STORIES

Share it