- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്വന്റി-20 ലോകകപ്പിലെ താരം; ഐസിസി റാങ്കിങ്ങില്‍ സഞ്ജുവിന് മുന്നേറ്റം

ദുബായ്: ട്വന്റി-20 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ഐസിസി റാങ്കിങ്ങിലും നേട്ടം കൊയ്ത് സഞ്ജു സാംസണ്‍. ലോകകപ്പിനു പിന്നാലെ പുറത്തുവന്ന റാങ്കിങ്ങില്‍ 22-ാം സ്ഥാനത്താണ് സഞ്ജു. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്. 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് സഞ്ജു ഐസിസി റാങ്കിങ്ങിലെ 22-ാം നമ്പര്‍ ബാറ്ററായത്. 637 എന്ന മികച്ച റേറ്റിങ് പോയന്റോടെയാണ് താരം 22-ാം റാങ്കിലെത്തിയിരിക്കുന്നത്.
ലോകകപ്പിന് മുമ്പ് ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ വെറും 46 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായിരുന്നത്. ഇതോടെ താരം 65-ാം സ്ഥാനത്തായിരുന്നു. എന്നാല്‍ ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് കളികളില്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയതോടെ സഞ്ജു 43 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി.
ലോകകപ്പില്‍ അഞ്ചു കളികളില്‍ നിന്ന് 321 റണ്‍സ് നേടിയ സഞ്ജു ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.അതേസമയം ഫൈനലില്‍ തകര്‍ത്തടിച്ച അഭിഷേക് ശര്‍മ ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ലോകകപ്പില്‍ 317 റണ്‍സുമായി ഇന്ത്യന്‍ റണ്‍വേട്ടക്കാരില്‍ രണ്ടാമനായ ഇഷാന്‍ കിഷന്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രണ്ടാം റാങ്കിലെത്തി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















