മന്ത്രിമാര്‍ക്ക് വിദേശ യാത്രയില്‍ മാത്രമാണ് താല്‍പര്യമെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം

സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക വകുപ്പ് ഹൈക്കോടതി വിധി നടപ്പാക്കാത്തതിനെതിരെയുള്ള കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വാക്കാലുള്ള രൂക്ഷ വിമര്‍ശനമുണ്ടായത്. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെങ്കില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതില്‍ അര്‍ഥമില്ലെന്നു കോടതി വ്യക്തമാക്കി

മന്ത്രിമാര്‍ക്ക് വിദേശ യാത്രയില്‍ മാത്രമാണ് താല്‍പര്യമെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: മന്ത്രിമാര്‍ക്ക് വിദേശ യാത്രയില്‍ മാത്രമാണ് താല്‍പര്യമെന്ന് ഹൈക്കോടതിയുടെ വാക്കാല്‍ പരാമര്‍ശം. സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക വകുപ്പ് ഹൈക്കോടതി വിധി നടപ്പാക്കാത്തതിനെതിരെയുള്ള കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വാക്കാലുള്ള രൂക്ഷ വിമര്‍ശനമുണ്ടായത്. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെങ്കില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതില്‍ അര്‍ഥമില്ലെന്നു കോടതി വ്യക്തമാക്കി.

നാളികേര വികസന വകുപ്പിലെ ജീവനക്കാരുടെ ശമ്പള കുടിശിഖ സമയബന്ധിതമായി നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടു ജീവനക്കാര്‍ കോടതിയില്‍ 2018 ഒക്ടോബറിലാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ മൂന്നു മാസത്തിനുള്ളില്‍ ശമ്പള കുടിശിക നല്‍കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കാത്തതാണ് കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനിടയാക്കിയത്. വിധി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ കൃഷി വകുപ്പ് സെക്രട്ടറി അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ നേരിട്ടു ഹാജരാവണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top