Latest News

രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍

Women India Movement Support UDF

രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
X

തിരുവനന്തപുരം: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ എല്ലാവരും തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നും ഫാഷിസത്തിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്നും അവര്‍ ആഹ്വാനം ചെയ്തു. സ്ത്രീ സമൂഹത്തിന് ഇത്രയേറെ പീഢനവും അതിക്രമങ്ങളും നേരിടേണ്ടി വന്ന ഒരു കാലം കടന്നുപോയിട്ടില്ല. ഉന്നാവയും ഹാഥറാസും കത്വവയും മണിപ്പൂരും തുടങ്ങി നിരവധി ഞെട്ടിപ്പിക്കുന്ന ചരിത്രം നമ്മുടെ ബോധമണ്ഡലത്തെ വേട്ടയാടുന്നു. സ്ത്രീ പീഢകര്‍ക്ക് പൂമാലയും ബൊക്കെയും നല്‍കുന്ന ലജ്ജാകരമായ സംഭവങ്ങള്‍ നാം മറക്കരുത്. കലാപങ്ങളും അപരമത വിദ്വേഷവും പശുവിന്റെ പേരിലും മറ്റുമുള്ള തല്ലിക്കൊലകളുമായിരുന്നു ഈ കാലയളവില്‍ രാജ്യത്തിന്റെ മുഖമുദ്ര. രാജ്യത്ത് ജീവിക്കുന്ന പൗരന്മാരുടെ പൗരത്വം എടുത്തു കളയാന്‍ നിയമനിര്‍മ്മാണം നടത്തുകയും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുകയും ചെയ്ത നാളുകളാണ് കടന്നുപോയത്. ജനാധിപത്യവും മതേതരത്വവും വീണ്ടെടുക്കുവാന്‍ കിട്ടിയ ഈ അവസരം നാം പാഴാക്കരുത്. ഇന്ത്യ നേരിടുന്നപ്രതികൂല രാഷ്ട്രീയ സാഹചര്യത്തെ നേരിടാൻ ബിജെപി വിരുദ്ധ സർക്കാരിനു വേണ്ടി പ്രയത്നിക്കുന്ന ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന കേരളത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനായി വോട്ട് രേഖപ്പെടുത്തണമെന്നും സുനിത നിസാര്‍ അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it