Kerala

ഹീര ഗ്രൂപ്പ് തട്ടിപ്പ്: ഇരകള്‍ കമ്മീഷണര്‍ക്കു പരാതി നല്‍കി

ഹീര ഗ്രൂപ്പ് എംഡിയും ഹൈദരാബാദ് സ്വദേശിനിയുമായ നൗഹീര ഷെയ്ഖ് കോഴിക്കോട് സാമ്പത്തിക തട്ടിപ്പിന് തുടക്കം കുറിച്ചത് ഹീര ഗ്രൂപ്പിന്റെ ബ്രാഞ്ച് കോഴിക്കോട് തുടങ്ങുന്നതിന് മുമ്പാണെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്

ഹീര ഗ്രൂപ്പ് തട്ടിപ്പ്: ഇരകള്‍ കമ്മീഷണര്‍ക്കു പരാതി നല്‍കി
X

കോഴിക്കോട്: ഹീര ഗ്രൂപ്പിന്റെ തട്ടിപ്പിനിരയായവര്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി. അതേസമയം, തട്ടിപ്പിനു അന്തര്‍സംസ്ഥാന ബന്ധമുള്ളതിനാല്‍ ഉന്നത തല അന്വേഷണം വേണ്ടിവരുമെന്നാണു പോലിസ് പറയുന്നത്. രണ്ട് കോടി രൂപയില്‍ അധികമുള്ള തട്ടിപ്പ് കേസുകള്‍ ലോക്കല്‍ പോലിസ് കൈകാര്യം ചെയ്യേണ്ടെന്നും ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും ഡിജിപിയുടെ ഉത്തരവുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷണം െ്രെകംബ്രാഞ്ചിന് കൈമാറാനായി സിറ്റി പോലിസ് കമ്മീഷണര്‍ക്കു സമര്‍പ്പിച്ചതായി ചെമ്മങ്ങാട് സ്‌റ്റേഷന്‍ എസ്‌ഐ എ കെ ശ്രീകുമാര്‍ പറഞ്ഞു.

ഹീര ഗ്രൂപ്പ് എംഡിയും ഹൈദരാബാദ് സ്വദേശിനിയുമായ നൗഹീര ഷെയ്ഖ് കോഴിക്കോട് സാമ്പത്തിക തട്ടിപ്പിന് തുടക്കം കുറിച്ചത് ഹീര ഗ്രൂപ്പിന്റെ ബ്രാഞ്ച് കോഴിക്കോട് തുടങ്ങുന്നതിന് മുമ്പാണെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. 2012 അവസാനമാണ് കോഴിക്കോട് ഇടിയങ്ങരയില്‍ നാലര സെന്റ് സ്ഥലത്ത് സ്ഥാപനം തുടങ്ങിയതെങ്കിലും തട്ടിപ്പ് ലക്ഷ്യമിട്ട് 2012 ആദ്യത്തില്‍ തന്നെ നിക്ഷേപകരില്‍നിന്ന് പണം തട്ടാന്‍ ആരംഭിച്ചിരുന്നതായാണ് വിവരം. പലിശ വാങ്ങുന്നത് നിഷിദ്ധമാണെന്ന് നിക്ഷേപകരെ ധരിപ്പിച്ച് വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പാണ് സിനിമാക്കഥയെ പോലും വെല്ലുന്ന തരത്തിലായി മാറുന്നത്. ഒരു ലക്ഷം രൂപയ്ക്ക് മാസത്തില്‍ 3000 രൂപ വാഗ്ദാനം ചെയ്ത തട്ടിപ്പിന് സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള പ്രമുഖരടക്കം ഇരയായിട്ടുണ്ടെന്നാണ് വിവരം. കോഴിക്കോട് മാര്‍ബിള്‍ കടയില്‍ ജോലിക്ക് വന്ന രാജസ്ഥാന്‍ സ്വദേശി സുലൈമാന്‍ എന്നയാള്‍ വഴി സ്ഥാപനം തുടങ്ങുന്നതിന് മുമ്പ് ആരംഭിച്ച തട്ടിപ്പ് കോഴിക്കോട് സുലൈമാന്റെ ഭാര്യ തബ്‌സീന്‍ വഴി നിക്ഷേപകരുടെ വീട്ടില്‍ നേരിട്ടെത്തിയാണ് സ്ഥാപനം പണം ശേഖരിച്ചത്. പക്ഷേ സ്ഥാപനം തുടങ്ങുന്നതിന് മുമ്പായതിനാല്‍ കേസ് കോഴിക്കോട്ട് നിന്നില്ല. സംഭവം കേസിലേക്ക് പോവുന്നുവെന്ന് കണ്ടതോടെ സുലൈമാന്‍ സ്ഥലം വിട്ടതായും പോലിസ് ചൂണ്ടിക്കാട്ടുന്നു. ചെമ്മങ്ങാട് പോലിസ് സ്‌റ്റേഷനില്‍ മാത്രം എത്തിയത് രണ്ടര കോടിയിലേറെ വരുന്ന തട്ടിപ്പ് കേസാണ്. ഇത് കൂടാതെയാണ് ഏകദേശം രണ്ടര കോടി രൂപയുടെ തട്ടിപ്പ് കോഴിക്കോട്ട് മാത്രം നടത്തിയത്.




Next Story

RELATED STORIES

Share it