- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൈക്കൂലി കേസില്‍ അറസ്റ്റിലായ എംവിഐക്ക് ജയിലിന് പുറത്ത് സ്വീകരണം

ആലപ്പുഴ: കൈക്കൂലി കേസില്‍ അറസ്റ്റിലായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ജയിലിന് പുറത്ത് സ്വീകരണം. ചേര്‍ത്തലയില്‍ നിന്ന് വിജിലന്‍സ് അറസ്റ്റ് ചെയ്ത മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ജി ബിജുവിനെയാണ് ബസ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചത്. സ്വീകരണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആലപ്പുഴയില്‍ നിന്ന് ബസില്‍ ആളുകള്‍ കോട്ടയത്ത് എത്തി സ്വീകരണം നല്‍കുകയായിരുന്നു.
കഴിഞ്ഞ മാസമാണ് ചേര്‍ത്തലയില്‍ നിന്ന് 2,600 രൂപ കൈക്കൂലി വാങ്ങി എന്ന് ആരോപിച്ച് വിജിലന്‍സ് ബിജുവിനെ അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ ആയിരുന്നു ബിജു. റിമാന്‍ഡ് കാലവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോഴാണ് ആലപ്പുഴയില്‍ നിന്നെത്തിയവര്‍ ജയിലിന് മുന്നില്‍ സ്വീകരണം ഒരുക്കിയത്. റിട്ടയര്‍മെന്റിന് രണ്ടുമാസം ബാക്കി നില്‍ക്കെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
ബിജുവിനെ മനഃപൂര്‍വം കൈക്കൂലി കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് സ്വീകരിക്കാനെത്തിയവര്‍ പറയുന്നത്. പോലിസ് ഉദ്യോഗസ്ഥര്‍ അടക്കം പ്രതികളായ പല കേസുകളിലും ബിജു മുന്‍പ് കര്‍ശനമായ നിലപാട് സ്വീകരിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. സര്‍വീസില്‍ 37 വര്‍ഷം കഴിഞ്ഞ അദ്ദേഹത്തിന് ഒരു ബ്ലാക്ക് മാര്‍ക്ക് പോലും ഉണ്ടായിട്ടില്ലെന്ന് സ്വീകരിക്കാന്‍ എത്തിയവര്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















