സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖല കടുത്ത പ്രതിസന്ധിയിലെന്ന് മന്ത്രി തോമസ് ഐസക്
പ്രളയവും രാഷ്ട്രീയ വിവാദങ്ങളും ഹര്‍ത്താലും സൃഷ്ടിച്ച തിരിച്ചടികള്‍ കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വിനയായി. ടൂറിസം മേഖലയെ ഹര്‍ത്താല്‍, പണിമുടക്കുകളില്‍ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാരമേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്. പ്രളയവും രാഷ്ട്രീയ വിവാദങ്ങളും ഹര്‍ത്താലും സൃഷ്ടിച്ച തിരിച്ചടികള്‍ കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വിനയായെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ടൂറിസം മേഖലയെ ഹര്‍ത്താല്‍, പണിമുടക്കുകളില്‍ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹര്‍ത്താലിലുണ്ടായ അക്രമങ്ങള്‍ ടൂറിസം മേഖലയ്ക്ക് തിരിച്ചടി ഉണ്ടാക്കി. വിദേശ രാജ്യങ്ങളിലടക്കം കേരളത്തിനെക്കുറിച്ച് മോശം പ്രതിച്ഛായ ഉണ്ടാക്കാന്‍ ഹര്‍ത്താല്‍ അക്രമം ഇടയാക്കിയെന്നും തോമസ് ഐസക് പറഞ്ഞു. വിദേശ രാജ്യങ്ങള്‍ പൗരന്‍മാര്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയതും കേരളത്തിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. പണിമുടക്കുന്നവര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത് ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
രാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMT