Top

You Searched For "harthal"

ജനകീയ ഹർത്താലിനിടെ കൈക്കുഞ്ഞിനെ തടഞ്ഞുവച്ചെന്ന പ്രചരണത്തിന് പിന്നിൽ ആർഎസ്എസ്

18 Dec 2019 1:46 PM GMT
സംഭവം ആർഎസ്എസ് മല്ലപ്പള്ളി ഖണ്ഡ് കാര്യവാഹ് അരുൺ മോഹന്റെ തിരക്കഥയുടെ ഭാഗമാണ്. ജനകീയ ഹർത്താൽ ജില്ലയിൽ സമാധാനപരമായാണ് നടന്നത്.

ജനകീയ ഹര്‍ത്താല്‍ സമ്പൂര്‍ണ്ണ വിജയം: പ്രവാസി സാംസ്‌കാരിക വേദി; ഇന്ത്യന്‍ സോഷ്യല്‍ ഫോറം

18 Dec 2019 5:37 AM GMT
ജനകീയ ഹര്‍ത്താല്‍ കേരള ജനത ഏറ്റെടുത്തതിന്റെ തെളിവാണു സമാധാനപരമയി നടന്ന ഹര്‍ത്താലിന്റെ പൂര്‍ണ്ണ വിജയം.

ഹര്‍ത്താല്‍ അനുകൂലികളുടെ അറസ്റ്റ്: ഇടതുസര്‍ക്കാര്‍ ഹിന്ദുത്വ താല്‍പര്യങ്ങളുടെ ഏജന്റായി മാറിയെന്ന് പോപുലര്‍ ഫ്രണ്ട്

17 Dec 2019 6:14 PM GMT
ജനാധിപത്യ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ വര്‍ഗീയ ബില്‍ പാസാക്കിയത്. അതിനെതിരായ ജനകീയ പ്രതിഷേധത്തെ ഭരണകൂട മുഷ്‌ക് ഉപയോഗിച്ച് തകര്‍ക്കാനാണ് പിണറായി ശ്രമിച്ചത്. രണ്ടും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്.

ജനകീയ ഹര്‍ത്താല്‍ കേരളം ഏറ്റെടുത്തു: സംയുക്ത സമിതി

17 Dec 2019 2:00 PM GMT
സമാധാനപരമായി നടന്ന ഹര്‍ത്താലിനെ തകര്‍ക്കുന്നതിനായി ആയിരത്തിലധികം പ്രവര്‍ത്തകരെ ആണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കള്ള കേസുകള്‍ ചുമത്താനാണ് പോലിസ് ശ്രമിക്കുന്നത്. നേതാക്കള്‍ പറഞ്ഞു.

അറസ്റ്റിലായവരെ ഉച്ചയ്ക്ക് മുമ്പ് വിട്ടയച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: സംയുക്ത സമിതി

17 Dec 2019 7:00 AM GMT
സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുകയാണ്. പോലിസ് അന്യായമായി നിരവധി നേതാക്കളേയും പ്രവർത്തകരേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഹർത്താൽ: കൊല്ലത്ത് ദേശീയപാത ഉപരോധിച്ചു; 52 പേർ അറസ്റ്റിൽ

17 Dec 2019 6:51 AM GMT
കരുനാഗപ്പള്ളിയിൽ രണ്ടു കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണമുണ്ടായി.

പത്തനംതിട്ടയിൽ ഹർത്താൽ പൂർണ്ണം; പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി

17 Dec 2019 6:41 AM GMT
അടൂർ, പത്തനംതിട്ട, പന്തളം, കൊടുമൺ പ്രദേശങ്ങളിൽ പ്രകടനം നടത്തിയ നൂറ് കണക്കിന് സംയുക്ത സമിതി പ്രവർത്തകരെയും അറസ്റ്റ് ചെയ്തു.

ഹർത്താൽ: തിരുവനന്തപുരത്ത് മാർച്ചിനുനേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു

17 Dec 2019 6:18 AM GMT
പ്രവർത്തകർക്ക് നേരെ പോലിസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പ്രദേശത്ത് സംഘടിച്ച് പ്രതിഷേധം തുടരുകയാണ്.

വാഹനമില്ല, പരീക്ഷ മാറ്റിയതുമില്ല; വലഞ്ഞ് വിദ്യാര്‍ത്ഥികള്‍

17 Dec 2019 5:50 AM GMT
പൗരത്വനിയമ ഭേദഗതിക്കെതിരെ നടക്കുന്ന ഹര്‍ത്താലിനെ തുടര്‍ന്ന് പ്രൈവറ്റ് ബസുകളൊന്നും തന്നെ നിരത്തിലിറങ്ങിയിട്ടില്ല.

പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയും അറസ്റ്റില്‍

17 Dec 2019 3:49 AM GMT
ഹര്‍ത്താലിനോട് പിന്തുണ പ്രഖ്യാപിച്ചവര്‍ക്കെതിരേ കടുത്ത നടപടിയാണ് സംസ്ഥാനത്ത് പോലിസ് തുടരുന്നത്. ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നാണ് പോലിസിന്റെ വാദം.

ഹര്‍ത്താലനുകൂലികള്‍ക്കെതിരേ പോലിസിന്റെ കടുത്ത നടപടി തുടരുന്നു

17 Dec 2019 3:35 AM GMT
പലയിടങ്ങളിലും പോലിസ് ലാത്തി വീശി ഓടിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സംസ്ഥാനത്താകെ സര്‍ക്കാര്‍ കനത്ത തോതില്‍ പോലിസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള സംയുക്ത സമിതി ഹര്‍ത്താല്‍ ആരംഭിച്ചു

17 Dec 2019 1:01 AM GMT
ജനാധിപത്യത്തെയും ഭരണഘടനയെയും കൊലപ്പെടുത്തുന്ന പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കും എതിരേയാണ് സംയുക്ത സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ഹര്‍ത്താലിന് ദലിത് ആദിവാസി സ്ത്രീ പൗരാവകാശ കൂട്ടായ്മയുടെ പിന്തുണ

16 Dec 2019 6:29 PM GMT
പൗരത്വ ഭേദഗതി നിയമം ബ്രാഹ്മിണ്‍ ഫാഷിസ്റ്റ് നീക്കമാണെന്നും അതിനെ അംബേദ്കറൈറ്റ് സാമൂഹ്യജനാധിപത്യം കൊണ്ട് പ്രതിരോധിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.

എന്റെ ശരീരം 90 ശതമാനത്തിലധികം നിശ്ചലമാണ്, പക്ഷെ, നാളത്തെ ഹര്‍ത്താലില്‍ ഞാന്‍ തെരുവിലുണ്ടാവും: റഈസ് ഹിദായ (വീഡിയോ)

16 Dec 2019 5:00 PM GMT
'പോലിസ് മേധാവിയുടെ അടക്കം മുന്നറിയിപ്പുകള്‍ പൊക്കിപ്പിടിച്ച് വരുന്നവരോടാണ് ഞാന്‍ സംസാരിക്കുന്നത്. നാളെ ചരിത്രം നിങ്ങളെ ഒറ്റുകാരുടെ കൂട്ടത്തില്‍ പെടുത്താതിരിക്കണം.' റഈസ് ഹിദായ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ഹര്‍ത്താല്‍: ക്രമസമാധാനം ഉറപ്പാക്കാന്‍ നടപടി; അക്രമത്തില്‍ ഏര്‍പ്പെടുന്നവരെ ഉടനടി നീക്കം ചെയ്യും

16 Dec 2019 11:14 AM GMT
റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നേരിടുന്നതിന് ഇന്നു വൈകുന്നേരം മുതല്‍ തന്നെ പോലിസ് സംഘത്തെ നിയോഗിക്കും.

ഹർത്താൽ നിയമവിരുദ്ധം; പിൻമാറണമെന്ന് ഡിജിപി

16 Dec 2019 6:12 AM GMT
പ്രതിഷേധ സൂചകമായി റാലി നടത്തുന്നതിനോട് എതിർപ്പില്ല. എന്നാൽ നിർബന്ധിച്ച് കടയടയ്ക്കുകയോ വാഹനം തടയുകയോ ചെയ്യുന്നത് നിയമ വിരുദ്ധമാണ്.

പൗരത്വ ഭേദഗതി ബില്ല്, എന്‍ആര്‍സി പ്രതിഷേധം: ഡിസംബര്‍ 17ന് സംസ്ഥാനത്ത് ഹര്‍ത്താല്‍

12 Dec 2019 5:28 PM GMT
എസ് ഡി പിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ബി എസ്പി, ഡിഎച്ച്ആര്‍എം, പോരാട്ടം, കേരള മുസ് ലിം യുവജന ഫെഡറേഷന്‍(കെ എംവൈഎഫ്), സോളിഡാരിറ്റി, മൈനോറിറ്റി റൈറ്റ്‌സ് വാച്ച്, എസ് ഐഒ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, കെഡിപി, ജമാഅത്ത് കൗണ്‍സില്‍, ഡി മൂവ്‌മെന്റ് തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

27 Nov 2019 10:00 AM GMT
ശബരിമല തീര്‍ത്ഥാടകരെയും ഗുരുവായൂര്‍ ക്ഷേത്രപരിസരവും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി യുഡിഎഫ് ചെയര്‍മാന്‍ അറിയിച്ചു.

ഇടുക്കിയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍; എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

28 Oct 2019 2:12 AM GMT
സര്‍ക്കാര്‍ പുറത്തിറക്കിയ ഭൂവിനിയോഗ നിര്‍മാണ നിയന്ത്രണ ഉത്തരവുകള്‍ പിന്‍വലിക്കുക, ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

മിന്നല്‍ ഹര്‍ത്താലിനെതിരെ വീണ്ടും ഹൈക്കോടതി ; പ്രകോപനം എന്തായാലും നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ഹൈക്കോടതി

6 March 2019 6:12 AM GMT
ആര് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു എന്നതല്ല, മിന്നല്‍ ഹര്‍ത്താല്‍ നടന്നു എന്നതാണ് വിഷയമെന്ന് ഹൈക്കോടതി. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അധികാരമുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മിന്നല്‍ ഹര്‍ത്താലുകള്‍ തടഞ്ഞുകൊണ്ടുള്ള കേസില്‍ കക്ഷിയല്ലായിരുന്നു എന്നത് മതിയായ ന്യായീകരണമാണോയെന്നും കോടതി ചോദിച്ചു.

യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ രണ്ടു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിലുളള പ്രതിഷേധമെന്ന നിലയിലെന്ന് ഡീന്‍ കുര്യാക്കോസിന്റെ സത്യാവാങ്മൂലം

5 March 2019 2:58 PM GMT
ദാരിദ്ര്യരേഖയ്ക്കു താഴെയും 25 വയസില്‍ താഴെയും പ്രായമുള്ള രണ്ടു ചെറുപ്പക്കാരുടെ കൊലപാതകത്തിലുള്ള പ്രതിഷേധമായിരുന്നു ഹര്‍ത്താലെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു. സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പിന്തുണയോടെയുള്ള കൊലപാതകമാണെന്ന മാധ്യമവര്‍ത്തകളില്‍ നിന്നു മനസിലാക്കിയിരുന്നത്. ഇതെ തുടര്‍ന്നുള്ള പ്രതിഷേധമായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപനം. മാരകമായി കൊല്ലപ്പെട്ടു കിടക്കുന്ന ശരത്ലാലിന്റെയും കൃപേഷിന്റെയും ചിത്രങ്ങള്‍ സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; ചിതറയില്‍ നാളെ സിപിഎം ഹര്‍ത്താല്‍

2 March 2019 3:40 PM GMT
ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപിച്ചാണ് സിപിഎം ചിതറ പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ഹര്‍ത്താല്‍ നിയന്ത്രണം: മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു

26 Feb 2019 5:10 AM GMT
അടുത്തമാസം 14ന് ഉച്ചയ്ക്കുശേഷം തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം. യോഗത്തില്‍ ഹര്‍ത്താല്‍ നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യും.

ഹര്‍ത്താല്‍ തുടങ്ങി; കര്‍ശന സുരക്ഷയൊരുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

18 Feb 2019 2:56 AM GMT
അര്‍ധരാത്രിയ്ക്കുശേഷം പ്രഖ്യാപിച്ചതിനാല്‍ ഹര്‍ത്താലിനെക്കുറിച്ച് പൊതുജനങ്ങള്‍ അറിഞ്ഞുവരുന്നതേയുള്ളൂ. രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. കൊച്ചിയില്‍ യാത്രക്കാരെ ബസ്സില്‍നിന്ന് ഇറക്കിവിട്ടു. ചിലയിടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയ പാതകള്‍ ഉപരോധിക്കുകയാണ്. കടകള്‍ തുറക്കാനെത്തിയവരെ തടയുകയും ചെയ്തു.

ഹര്‍ത്താല്‍: ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

18 Feb 2019 2:17 AM GMT
ഇന്ന് തുടങ്ങാനിരുന്ന എസ്എസ്എസ്എല്‍സി, ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡന്ററി മാതൃകാ പരീക്ഷകളാണ് മാറ്റിയിരിക്കുന്നത്.

നെടുമങ്ങാട് എസ്‌ഐയുടെ കൈ അടിച്ചൊടിച്ച കേസ്; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

30 Jan 2019 6:21 PM GMT
കേസ് ഡയറി പരിശോധിച്ചതില്‍ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി വിലയിരുത്തി. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നും ജഡ്ജി കെ ബാബു ചൂണ്ടിക്കാട്ടി.

കരീം മുസ്‌ല്യാര്‍ വധശ്രമം: ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

30 Jan 2019 9:08 AM GMT
മുഖ്യപ്രതിയടക്കമുള്ള നാല് പേരെ പിടികൂടാന്‍ പോലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തിന് ശേഷവും പ്രദേശത്ത് തന്നേയുണ്ടായിരുന്ന പ്രതികളെ പോലിസ് അറസ്റ്റ് ചെയ്യാതിരുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

കാസര്‍കോഡ്- മഞ്ചേശ്വരം മേഖലകളില്‍ വര്‍ഗീയകലാപത്തിന് ശ്രമമെന്ന് മുഖ്യമന്ത്രി

28 Jan 2019 5:59 AM GMT
മറ്റു മേഖലകളില്‍ വര്‍ഗീയ കലാപം നടത്തിയ നേട്ടമുണ്ടാക്കിയവരാണ് കേരളത്തിലും അതേ വിദ്യ പയറ്റുന്നത്. ഇതിനെതിരെ നാം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പേരാമ്പ്രയില്‍ മുസ്്ലീം പള്ളിക്ക് നേരെയുണ്ടായ ആക്രമണം ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ഹര്‍ത്താലിനെതിരേ നിയമസഭ; സര്‍വകക്ഷിയോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി

28 Jan 2019 5:53 AM GMT
അനാവശ്യ ഹര്‍ത്താലുകള്‍ പൊതുജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന് ചോദ്യത്തോരവേളയില്‍ ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. ഇതിനോട് അനുകൂലമായി പ്രതികരിച്ച മുഖ്യമന്ത്രി, കേരളത്തിന്റെ മുന്നോട്ടുള്ള പോക്ക് തടയാനുള്ള ബോധപൂര്‍വശ്രമം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

ഹര്‍ത്താല്‍: റോഡിന് നാശനഷ്ടം വരുത്തിയാല്‍ നടപടി

25 Jan 2019 10:33 AM GMT
ദേശീയ, സംസ്ഥാനപാതകളും മറ്റ് പ്രധാനപാതകളും നശിപ്പിക്കുന്നത് പൊതുമുതല്‍ നശീകരണത്തിന്റെ പരിധിയില്‍ വരുമെന്ന സമീപകാലത്തെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.

'രാഷ്ട്രീയ പ്രമാണിമാര്‍ മൗനത്തില്‍'; ആര്‍എസ്എസ് ആക്രമിച്ച പണ്ഡിതനെ സഹായിക്കണമെന്ന് മഅ്ദനി

16 Jan 2019 3:02 PM GMT
ചികില്‍സയില്‍ കഴിയുന്ന കരീം മുസ്‌ല്യാര്‍ മരണപ്പെട്ടന്ന വ്യാജ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വാര്‍ത്ത വ്യാജമാണെന്നും കരീം മുസ്‌ല്യാര്‍ സുഖം പ്രാപിച്ച് വരുന്നതായും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ തേജസ് ന്യൂസിനോട് പറഞ്ഞു.

അടൂരിലെ അ്ക്രമം: അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

13 Jan 2019 12:28 PM GMT
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തിന്റെ മറവില്‍ സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ അടൂരിലുണ്ടായ അക്രമങ്ങളില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അ...

സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖല കടുത്ത പ്രതിസന്ധിയിലെന്ന് മന്ത്രി തോമസ് ഐസക്

13 Jan 2019 8:41 AM GMT
പ്രളയവും രാഷ്ട്രീയ വിവാദങ്ങളും ഹര്‍ത്താലും സൃഷ്ടിച്ച തിരിച്ചടികള്‍ കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വിനയായി. ടൂറിസം മേഖലയെ ഹര്‍ത്താല്‍, പണിമുടക്കുകളില്‍ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു
Share it