- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'നീതി നിഷേധത്തിനിരയായി ജയിലറകളില്‍ കഴിയുന്നവരെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുക'; ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ

തിരുവനന്തപുരം: കാലങ്ങളായി നീതി നിഷേധത്തിനിരയായി ജയിലറകളില്‍ പീഡിപ്പിക്കപ്പെടുന്ന ഉലമാക്കള്‍ നേതാക്കള്‍ ഉള്‍പ്പെടേയുള്ളവര്‍ക്ക് വേണ്ടി ഈ വിശുദ്ധ റമദാനില്‍ പ്രത്യേകം പ്രാര്‍ത്ഥന നടത്തണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ തിരുവനന്തപുരം താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. നീതിക്കും സത്യത്തിനും വേണ്ടി ശബ്ദിച്ചവര്‍ അകാരണമായി പീഡിപ്പിക്കപ്പെടുന്നത് ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് എതിരാണ്. പരിശുദ്ധ റമദാന്‍ മോചനത്തിന്റെ പ്രത്യാശയുടെ സമഭാവനയുടെ സന്ദേശമാണ് കൈമാറുന്നത്. അതുകൊണ്ടുതന്നെ നീതി നിഷേധത്തിനിരയായി ജയിലറകളില്‍ കഴിയുന്നവര്‍ക്കു വേണ്ടി ഇടപെടേണ്ടതും ശ്രദ്ധിക്കേണ്ടതും വിശ്വാസിയുടെ ബാധ്യതയാണ്. ആയതിനാല്‍ മഹല്ല് ഇമാമീങ്ങള്‍ ഭാരവാഹികള്‍ പൊതുസമൂഹം മുഴുവനും നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
തിരുവനന്തപുരം താലൂക്ക് പ്രസിഡന്റ് കല്ലാര്‍ സൈനുദ്ദീന്‍ ബാഖവി അധ്യക്ഷത വഹിച്ചു. അല്‍ ഉസ്താദ് ഹസന്‍ ബസരി ബാഖവി യോഗം ഉദ്ഘാടനം ചെയ്തു. പാനിപ്ര ഇബ്രാഹിം ബാഖവി, നൗഷാദ് ബാഖവി, നിസാര്‍ മൗലവി അല്‍ ഖാസിമി, ജനറല്‍ സെക്രട്ടറി അര്‍ഷദ് മന്നാനി, അബ്ദുല്‍ ജലീല്‍ മൗലവി, നാസിറുദ്ദീന്‍ നദ്വി, ഉനൈസ് ഖാസിമി, സുധീര്‍ മന്നാനി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















