സ്വര്‍ണക്കടത്ത്: കരുതല്‍ തടങ്കല്‍ റദ്ദാക്കണമെന്ന റബിന്‍സിന്റെ ഹരജി തള്ളി
തുടര്‍ച്ചയായി സ്വര്‍ണം കടത്തിയെന്നതിന് റബിന്‍സിനെതിരെ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കരുതല്‍ തടങ്കല്‍ റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.എന്നാല്‍ സ്വര്‍ണക്കടത്തില്‍ റബിന്‍സിന് കൃത്യമായി പങ്കും തെളിവുമുണ്ടെന്നായിരുന്നു അന്വേഷണ ഏജന്‍സികളുടെ നിലപാട്
BY TMY9 Nov 2021 5:59 AM GMT

X
TMY9 Nov 2021 5:59 AM GMT
കൊച്ചി:തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലാ റബിന്‍സിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.തുടര്‍ച്ചയായി സ്വര്‍ണ്ണം കടത്തിയെന്നതിന് തെളിവുകള്‍ ഇല്ല.
ഇത് സംബന്ധിച്ച അന്വേഷണ ഏജന്‍സികളുടെ കുറ്റപത്രങ്ങളിലോ അന്വേഷണത്തിലോ കാര്യമായ തെളിവുകള്‍ ഇല്ല. ഈ സാഹചര്യത്തില്‍ കരുതല്‍ തടങ്കല്‍ നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.
എന്നാല്‍ റബിന്‍സിന് സ്വര്‍ണക്കടത്തില്‍ കൃത്യമായ പങ്കുണ്ടെന്നും അതിനുള്ള തെളിവുകള്‍ ഉണ്ടെന്നും ഇത് കോടതികളില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നുമായിരുന്നു അന്വേഷണ ഏജന്‍സികളുടെ നിലപാട്. ഇരു വിഭാഗങ്ങളുടെയും വാദങ്ങള്‍ പരിഗണിച്ച കോടതി റബിന്‍സിന്റെ ഹരജി തള്ളുകയായിരുന്നു.
Next Story
RELATED STORIES
ധാര്മികതയ്ക്ക് പ്രസക്തിയില്ലേ...?
29 May 2023 5:16 PM GMTകര്ണാടക ബിജെപി പ്രസിഡന്റിനെ വലിച്ചിഴച്ച് ഡികെ പോലിസ്...?
29 May 2023 11:20 AM GMTഡോ. ഓമന മുതല് ഫര്ഹാന വരെ; കേരളം നടുങ്ങിയ ട്രോളി ബാഗ് കൊല
27 May 2023 7:44 AM GMTപോപുലര് ഫ്രണ്ടിന്റെ 'ചാരവനിതയായ' അഭിഭാഷക
26 May 2023 4:35 PM GMTവൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്...
24 May 2023 4:37 PM GMTരാഷ്ട്രപതി ഭവന് ഉദ്ഘാടന വിവാദം കൊഴുക്കുന്നു
23 May 2023 1:59 PM GMT