Sub Lead

സഹോദരിയെ എപ്സ്റ്റീന് പരിചയപ്പെടുത്താമെന്ന് യുഎഇ നയതന്ത്രജ്ഞ; ഇമെയില്‍ വിവരങ്ങള്‍ പുറത്ത്

സഹോദരിയെ എപ്സ്റ്റീന് പരിചയപ്പെടുത്താമെന്ന് യുഎഇ നയതന്ത്രജ്ഞ; ഇമെയില്‍ വിവരങ്ങള്‍ പുറത്ത്
X

യുഎഇ നയതന്ത്രജ്ഞ ഹിന്ദ് അല്‍ഒവൈസിയും ലൈംഗിക കുറ്റവാളി ജെഫ്രി എപസ്റ്റീനും തമ്മിലുള്ള ഇമെയില്‍ വിവരങ്ങള്‍ പുറത്ത്. സ്ത്രീകളുമായുള്ള കൂടിക്കാഴ്ചയെ പറ്റി സംസാരിക്കുന്നതും സ്വന്തം സഹോദരിയെ പറ്റി പറയുന്നതുമായി ഭാഗങ്ങളാണ് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിലുള്ളത്.

യുഎഇയിലെ പ്രമുഖ നയതന്ത്രജ്ഞയും നിലവില്‍ യുഎഇ പെര്‍മനന്റ് കമ്മിറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ (പിസിഎച്ച്ആര്‍) ഡയറക്ടറുമാണ് അല്‍-ഒവൈസ്. 2011 നും 2012 നും ഇടയില്‍ 469 ഇമെയില്‍ സന്ദേശങ്ങളാണ് ഇരുവരും കൈമാറിയത്. എപ്സ്റ്റീനുമായുള്ള കൂടിക്കാഴ്ചയെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പരിചയപ്പെടുത്തുന്നതുമായ വിവരങ്ങളാണ് ഇമെയിലിലുള്ളതെന്ന് മണികള്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

''ഒരു പെണ്‍കുട്ടിയെ തന്നെ സംഘടിപ്പിക്കുക ബുദ്ധിമുട്ടാണ്. അപ്പോള്‍ രണ്ടു പെണ്‍കുട്ടികളെന്നത് വെല്ലുവിളി തന്നെയാണ്'' എന്നാണ് 2012 ജനുവരിയില്‍ അയച്ച ഒരു ഇമെയിലില്‍ പറയുന്നത്. 11 മണിയോടെ അവര്‍ക്ക് എത്താന്‍ പറ്റുമോ എന്നാണ് എപ്സ്റ്റീന്‍ ഇതിന് മറുപടി നല്‍കുന്നത്. മറ്റൊരു മെസേജില്‍ സഹോദരിയെ പരിചയപ്പെടുത്തുന്നതിനെ പറ്റിയും അല്‍-ഒവൈസ് സംസാരിക്കുന്നുണ്ട്.

''നിങ്ങളെ കാണുന്നതിലും എന്റെ സഹോദരിയെ പരിചയപ്പെടുത്തുന്നതിലും ഞാന്‍ ആവേശത്തിലാണ്. അവള്‍ എന്നേക്കാളും സുന്ദരിയാണ്!'' എന്നാണ് സന്ദേശം. തുടര്‍ സന്ദേശം ഇങ്ങനെ, ''എന്റെ സഹോദരി ഇവിടെയുണ്ട്. നിങ്ങളെ പറ്റി ഒരുപാട് കാര്യങ്ങള്‍ അവളോട് പറഞ്ഞിട്ടുണ്ട്. എനിക്ക് അവള്‍ നിങ്ങളെ കാണണമെന്നുണ്ട്. എപ്പോഴാണെന്ന് അറിയിക്കൂ''.

ഹിന്ദ് അല്‍-ഒവൈസ് യുഎഇയുടെ സ്ഥിരം മനുഷ്യാവകാശ സമിതിയുടെ ഡയറക്ടറായും ഐക്യരാഷ്ട്രസഭയില്‍ യുഎഇയെ പ്രതിനിധീകരിച്ച നേതൃസ്ഥാനങ്ങളിലുമായും പ്രവര്‍ത്തിച്ച പ്രമുഖ നയതന്ത്രജ്ഞയാണ്.

സ്ത്രീ ശാക്തീകരണവും മനുഷ്യാവകാശവും സംബന്ധിച്ച വിഷയങ്ങളില്‍ അവര്‍ അന്താരാഷ്ട്ര വേദികളില്‍ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് മുതിര്‍ന്ന ഉപദേശകസ്ഥാനത്ത് സേവനം അനുഷ്ഠിച്ച ആദ്യ എമിറാത്തി വനിതകളില്‍ ഒരാളായി അവര്‍ വിശേഷിപ്പിക്കപ്പെടുന്നു.

പ്രധാനമായി, ഈ രേഖകളുടെ അടിസ്ഥാനത്തില്‍ ഹിന്ദ് അല്‍-ഒവൈസിനെതിരെ അമേരിക്കന്‍ അധികൃതര്‍ ഇതുവരെ ഒരു ക്രിമിനല്‍ കുറ്റവും ചുമത്തിയിട്ടില്ല. ഇമെയില്‍ ആശയവിനിമയങ്ങള്‍ മാത്രം കുറ്റാരോപണത്തിന് തുല്യമല്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.

രേഖകള്‍ 'raw and unverified material" ആണെന്ന് ചില ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിട്ടുണ്ട്. വലിയ ഡാറ്റാ റിലീസുകള്‍ തെറ്റിദ്ധാരണയ്ക്കും തെറ്റായ വ്യാഖ്യാനങ്ങള്‍ക്കും വഴിയൊരുക്കാമെന്ന മുന്നറിയിപ്പും ചില സിവില്‍ ലിബര്‍ട്ടീസ് ഗ്രൂപ്പുകള്‍ നല്‍കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ചില അക്കൗണ്ടുകള്‍ അവരുടെ സന്ദേശങ്ങളില്‍ '13 വയസ്സുള്ള സഹോദരി''യെ പരാമര്‍ശിച്ചതായി ആരോപിച്ചെങ്കിലും, പ്രധാന മാധ്യമങ്ങള്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.

ഹിന്ദ് അല്‍-ഒവൈസിനെതിരെ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. യുഎഇ അധികാരികളും ഇതുവരെ പൊതു പ്രതികരണം നടത്തിയിട്ടില്ല.

എപ്‌സ്‌റ്റൈന്‍ ഫയലുകള്‍ സംബന്ധിച്ച വിശകലനം മാധ്യമങ്ങളും ഗവേഷകരും തുടരുകയാണ്. കൂടുതല്‍ രേഖകള്‍ പുറത്തുവരാന്‍ സാധ്യതയുണ്ടെന്നതിനാല്‍ സംഭവവികാസങ്ങള്‍ അടുത്ത മാസങ്ങളില്‍ കൂടുതല്‍ വ്യക്തത നേടുമെന്നാണു നിരീക്ഷകര്‍ പറയുന്നത്.

എപ്സ്റ്റീന്‍ ഫയല്‍സ് ട്രാന്‍സ്പരന്‍സി ആക്ട് പ്രകാരമാണ് യുഎസ് നീതിന്യായ വകുപ്പ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിട്ടത്. 60 ലക്ഷത്തിലേറെ ഫയലുകളാണ് എപ്‌സ്‌റ്റൈനുമായി ബന്ധപ്പെട്ട് അധികൃതര്‍ ശേഖരിച്ചത്. ഇതില്‍ സ്വകാര്യ വിവരങ്ങളും ഫോട്ടോകളും മറച്ച പകുതിയോളം ഫയലുകളാണു പുറത്തുവിട്ടത്. ലൈംഗിക കുറ്റത്തിന് ജയിലിലായ എപ്സ്റ്റീന്‍ 2019-ല്‍ ജയിലില്‍വച്ചാണ് ആത്മഹത്യ ചെയ്തത്.

Next Story

RELATED STORIES

Share it