Kerala

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുനരധിവാസം ലഭിച്ചില്ല ;വല്ലാര്‍പാടം പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട മേരി തോമസും യാത്രയായി

മേരി തോമസിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 26 സെന്റ് പുരയിടവും അതിലെ വീടും 2008 -ല്‍ വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നുവെന്നും പുനരധിവാസം ഏര്‍പ്പെടുത്താതെയായിരുന്നു കുടിയൊഴിപ്പിക്കല്‍ നടത്തിയതെന്നും മൂലമ്പിള്ളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തിങ്കല്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുനരധിവാസം ലഭിച്ചില്ല ;വല്ലാര്‍പാടം പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട മേരി തോമസും യാത്രയായി
X

കൊച്ചി: വല്ലാര്‍പാടം പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട കോതാട് പനക്കല്‍ മേരി തോമസ് (94) വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും പുനരധിവാസം ലഭിക്കാതെ ഒടുവില്‍ വിട വാങ്ങി.മേരി തോമസിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 26 സെന്റ് പുരയിടവും അതിലെ വീടും 2008 -ല്‍ വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നുവെന്നും പുനരധിവാസം ഏര്‍പ്പെടുത്താതെയായിരുന്നു കുടിയൊഴിപ്പിക്കല്‍ നടത്തിയതെന്നും മൂലമ്പിള്ളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തിങ്കല്‍ പറഞ്ഞു.

നിരന്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് പുനരധിവാസത്തിനായി കാക്കനാട് തുതിയൂരില്‍ 6 സെന്റ്് ഭൂമി അനുവദിച്ചു.എന്നാല്‍ അനുവദിച്ച പ്ലോട്ട് ചതുപ്പ് നികത്തിയ ഭൂമി ആയതുകൊണ്ട് കെട്ടിടം നിര്‍മ്മിക്കുവാന്‍ യോഗ്യമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുനരധിവാസ പാക്കേജ് പ്രകാരം രണ്ട് നില കെട്ടിടം പണിയാന്‍ ഉതകുന്ന എ ക്ലാസ് ഭൂമിയോടൊപ്പം , വെള്ളവും വൈദ്യുതിയും ഗതാഗതയോഗ്യമായ റോഡും സര്‍ക്കാര്‍ ഒരുക്കുന്നത് വരെ ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് വാടകയ്ക്ക് താമസിക്കുവാന്‍ പ്രതിമാസം 5000 രൂപ നല്‍കേണ്ടതാണ്. എന്നാല്‍ 2012 ഫെബ്രുവരി വരെ മാത്രമാണ് വാടക നല്‍കിയിരിക്കുന്നത്.

പദ്ധതിക്കുവേണ്ടി ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലെ ഒരാള്‍ക്ക് വീതം തൊഴില്‍ നല്‍കുമെന്ന ഉത്തരവും ഇതുവരെ പാലിച്ചിട്ടില്ലെന്നും ഫ്രാന്‍സിസ് കളത്തിങ്കല്‍ പറഞ്ഞു.രോഗപീഡകളാല്‍ വേട്ടയാടപ്പെട്ട മേരി തോമസ് ഇളയമകന്‍ ടെലസിന്റെ വീട്ടിലാണ് ആണ് താമസിച്ചു പോന്നിരുന്നത്.ജയ്,ആന്‍സി, പീറ്റര്‍, ട്രീസ, സ്റ്റെല്ലാ, എല്‍സി, കുഞ്ഞുമോള്‍ എന്നിവരാണ് മറ്റു മക്കള്‍ മൃതസംസ്‌കാരം ഉച്ചയ്ക്ക് 12 ന് കോതാട് സേക്രഡ് ഹാര്‍ട്ട് പള്ളി സെമിത്തേരിയില്‍ നടക്കും.

മേരി തോമസിന്റെ നിര്യാണത്തില്‍ മൂലമ്പിളളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കുവേണ്ടി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തിങ്കല്‍. വി പി വില്‍സണ്‍. വി എം സുധീരന്‍, പ്രഫ.കെ അരവിന്ദാക്ഷന്‍, ജസ്റ്റിസ് കെ സുകുമാരന്‍, ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍, ഫാ.പ്രശാന്ത് പാലയ്ക്കാപള്ളിയില്‍, ഫാദര്‍ റൊമന്‍സ് ആന്റണി, സി ആര്‍ നീലകണ്ഠന്‍, കെ കെ റെജി കുമാര്‍, കുരുവിള മാത്യൂസ്, ഏലൂര്‍ ഗോപിനാഥ്, വി കെ അബ്ദുല്‍ ഖാദര്‍, മൈക്കിള്‍ കോതാട്, ആന്റണി മുളവുകാട് അനുശോചനം രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it