Kerala

ഹെറോയിന്‍ വില്‍പ്പന: ഇതര സംസ്ഥാന തൊഴിലാളികളായ മൂന്നംഗ സംഘം പിടിയില്‍

ചെമ്പറക്കി കൈപ്പൂരിക്കര ഭാഗത്തെ വാടക വീട്ടില്‍ നിന്നും അസം സ്വദേശികളായ ഹൈറുള്‍ ഇസ്ലാം (31), അഹമ്മദ് അലി (35), മുസിദുല്‍ ഇസ്ലാം (26) എന്നിവരെയാണ് തടിയിട്ടപറമ്പ് പോലിസ് പിടികൂടിയത്

ഹെറോയിന്‍ വില്‍പ്പന: ഇതര സംസ്ഥാന തൊഴിലാളികളായ മൂന്നംഗ സംഘം പിടിയില്‍
X

കൊച്ചി: ഹെറോയിന്‍ വില്‍പ്പന നടത്തിവന്ന ഇതര സംസ്ഥാന തൊഴിലാളികളായ മൂന്നംഗ സംഘത്തെ പോലിസ് പിടികൂടി. ചെമ്പറക്കി കൈപ്പൂരിക്കര ഭാഗത്തെ വാടക വീട്ടില്‍ നിന്നും അസം സ്വദേശികളായ ഹൈറുള്‍ ഇസ്ലാം (31), അഹമ്മദ് അലി (35), മുസിദുല്‍ ഇസ്ലാം (26) എന്നിവരെയാണ് തടിയിട്ടപറമ്പ് പോലിസ് പിടികൂടിയത്. അസമില്‍ നിന്നും ഹെറോയിന്‍ എത്തിച്ചാണ് ഇവര്‍ ഇവിടെ വിതരണം ചെയ്തിരുന്നതെന്ന് പോലിസ് പറഞ്ഞു. ചെറിയ ഡെപ്പിയിലാക്കി വില്‍പന നടത്തുന്നതിനായി ബൈക്കില്‍ പോകാനിറങ്ങുമ്പോഴാണ് ഇവര്‍ പിടിയിലായത്.

തുടര്‍ന്ന് വാടക വീട് പരിശോധിച്ചതില്‍ പിവിസി പൈപ്പിനുളളില്‍ പാക്കറ്റുകളായി സോപ്പുപെട്ടിയില്‍ വച്ച് അടച്ച് ഈര്‍പ്പമടിക്കാതിരിക്കാന്‍ പാമ്പേഴ്‌സിനുള്ളില്‍ വച്ച് സൂക്ഷിച്ചിരിക്കുന്ന നിലയില്‍ 153 ഗ്രാം ഹെറോയിനാണ് വാടകവീട്ടില്‍ നിന്നും കണ്ടെടുത്തതെന്നും പോലിസ് പറഞ്ഞു. ചെറിയ ഡെപ്പികളിലാക്കിയ ഹെറോയിന്‍ 600 രൂപ മുതല്‍ 1000 രൂപയ്ക്കുവരെയാണ് വില്‍പ്പന നടത്തുന്നത്.

എറണാകുളം ജില്ല പോലിസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ കണ്ടെത്തിയത്.പെരുമ്പാവൂര്‍ എഎസ്പി അനൂജ് പലിവാലിന്റെ നേതൃത്വത്തില്‍ തടിയിട്ടപറമ്പ് പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി എം കേഴ്‌സണ്‍, എസ്‌ഐ ടി സി രാജന്‍, എസ്‌സിപിഒ മാരായ പി എസ് സുനില്‍ കുമാര്‍, പി എ ഷമീര്‍, സി എം കരീം, അരുണ്‍ കെ കരുണന്‍, വിപിന്‍ എല്‍ദോസ്, ടി ഇ അന്‍സാര്‍, കെ ബി മാഹിന്‍ഷാ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it