Kerala

പെരുമ്പാവൂര്‍ വെടിവെയ്പ് കേസ്: തോക്ക് കണ്ടെടുത്തു

കേസിലെ പ്രധാന പ്രതി നിസാറിന്റെ ഉടമസ്ഥതയിലുള്ള പിസ്റ്റളിന് ലൈസന്‍സില്ലെന്നും പോലിസ് പറഞ്ഞു.വെടിവയ്പ്പിനു ശേഷം പ്രതികള്‍ തോക്കുമായി കടന്നുകളയുകയായിരുന്നു.തോക്ക് ബാലിസ്റ്റിക് പരിശോധനക്കായി ലാബിലേക്കയച്ചുവെന്നും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു വരികയാണെന്നും പോലിസ് പറഞ്ഞു

പെരുമ്പാവൂര്‍ വെടിവെയ്പ് കേസ്: തോക്ക് കണ്ടെടുത്തു
X

കൊച്ചി: പെരുമ്പാവൂരില്‍ സംഘര്‍ഷത്തിനിടയില്‍ പ്രതികള്‍ വെടിയുതിര്‍ത്ത തോക്ക് പോലിസ് കണ്ടെടുത്തു. കേസിലെ പ്രധാന പ്രതി നിസാറിന്റെ ഉടമസ്ഥതയിലുള്ള പിസ്റ്റളിന് ലൈസന്‍സില്ലെന്നും പോലിസ് പറഞ്ഞു.വെടിവയ്പ്പിനു ശേഷം പ്രതികള്‍ തോക്കുമായി കടന്നുകളയുകയായിരുന്നു.തോക്ക് ബാലിസ്റ്റിക് പരിശോധനക്കായി ലാബിലേക്കയച്ചുവെന്നും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു വരികയാണെന്നും പോലിസ് പറഞ്ഞു.

എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി കെ ബിജുമോന്‍, ഇന്‍സ്‌പെക്ടര്‍ ബേസില്‍തോമസ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.ആദില്‍ എന്നയുവാവും നിസാറും തമ്മിലുള്ള തര്‍ക്കമാണ് വെടിവെയ്പില്‍ കലാശിച്ചത്.ആദിലിനാണ് വെടിയേറ്റത്.

വ്യക്തിപരമായ പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ ആദില്‍ നെ നിസാറിന്റെ നേതൃത്വത്തില്‍ വിളിച്ചുവരുത്തുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആദിലിനെ വാഹനമിടിച്ചു വീഴുത്തി വടിവാളിന് വെട്ടുകയും നെഞ്ചത്തേക്ക് നിറയൊഴിക്കുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട പ്രധാന പ്രതി നിസാര്‍ അടക്കം എട്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it